channeliam.com
IBM ബെംഗളൂരുവിൽ പുതിയ സൈബർ സെക്യുരിറ്റി ഹബ് തുറന്നു;ഏഷ്യാ പസഫിക് മേഖലയിലെ ആദ്യത്തേത്

24X7 സെക്യുരിറ്റി റെസ്പോൺസ് സർവീസ്

IBM ബെംഗളൂരുവിൽ പുതിയ സൈബർ സെക്യുരിറ്റി ഹബ് തുറന്നു. കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രിയും സഹമന്ത്രി രാജീവ് ചന്ദ്രശേഖർ സെക്യൂരിറ്റി കമാൻഡ് സെന്റർ ഉദ്ഘാടനം ചെയ്തു. ബെംഗളൂരുവിൽ പുതിയ സെക്യൂരിറ്റി കമാൻഡ് സെന്റർ തുറന്നതോടെ ടെക് ഭീമൻ അതിന്റെ സൈബർ സുരക്ഷാ പ്രവർത്തനങ്ങളിൽ കോടിക്കണക്കിന് ഡോളർ നിക്ഷേപമാണ് പ്രഖ്യാപിച്ചത്. സൈബർ സുരക്ഷാ പ്രതികരണ സാങ്കേതിക വിദ്യകൾ പരിശീലിപ്പിക്കുന്നതിനുള്ള ഏഷ്യാ പസഫിക് (APAC) മേഖലയിലെ ആദ്യ സൗകര്യമാണ് പുതിയതെന്ന് കമ്പനി അറിയിച്ചു. IBM-ന്റെ നിലവിലുള്ള ആഗോള SOC-കളുടെ വിപുലമായ ശൃംഖലയുടെ ഭാഗമാണ് പുതിയ സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ.ലോകമെമ്പാടുമുള്ള ക്ലയന്റുകൾക്ക് 24X7 സെക്യുരിറ്റി റെസ്പോൺസ് സർവീസ് നൽകുന്നു.

സുരക്ഷിതമായ സൈബർ ഇടം ലക്ഷ്യം

IBM ആരംഭിച്ച സൈബർ സെക്യൂരിറ്റി ഹബ് അവബോധം മാത്രമല്ല, സുരക്ഷിതമായ സൈബർ ഇടം രൂപീകരിക്കുന്നതിനുളള ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിൽ വളരെയധികം പ്രയോജനം ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റൽ ഇന്ത്യ ദൗത്യം സാക്ഷാത്കരിക്കുകയും ഇന്ത്യൻ സൈബർ ഇടം സുരക്ഷിതവും വിശ്വാസയോഗ്യവുമാണെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്ന പൊതു ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന സർക്കാരും ഏജൻസികളും ഐബിഎമ്മുമായി ശക്തമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നു, മന്ത്രി കൂട്ടിച്ചേർത്തു.

സൈബർ സുരക്ഷ ആഗോള വെല്ലുവിളി

ആഗോളതലത്തിൽ വളരുന്ന ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെയും ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെയും വിജയത്തെ ബാധിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് സൈബർ സുരക്ഷയാണ്. സൈബർ സുരക്ഷ എന്നത് സംരംഭങ്ങളെ മുമ്പെന്നത്തേക്കാളും ശക്തമായിട്ടുളള ഒരു ആഗോള വെല്ലുവിളിയാണ്. അത്യാധുനിക സാങ്കേതികവിദ്യ ഈ ഭീഷണിയെ നേരിടാൻ ആവശ്യമാണ്. ഐബിഎം സൈബർ സെക്യൂരിറ്റി ഹബ്ബിന്റെ ആരംഭം വാസ്തവത്തിൽ ഈ വെല്ലുവിളിക്കുള്ള ഒരു പ്രതികരണമാണ്.ഇത് ആക്രമണങ്ങളോട് കൂടുതൽ വേഗത്തിലും കാര്യക്ഷമതയിലും സുതാര്യതയിലും പ്രതികരിക്കാൻ ഉപഭോക്താക്കളെ പ്രാപ്തരാക്കും, ഐബിഎം ഇന്ത്യ മാനേജിംഗ് ഡയറക്ടർ സന്ദീപ് പട്ടേൽ പറഞ്ഞു.

ഏഷ്യയിൽ 26% സൈബർ ആക്രമണം

പുതിയ IBM ആഗോള വിശകലനം അനുസരിച്ച്, സൈബർ ആക്രമണങ്ങൾക്കായി ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്ന മേഖലകളിൽ ഏഷ്യ ഇപ്പോൾ ഒന്നാമതാണ്.2021-ലെ ആക്രമണങ്ങളുടെ കണക്കിൽ 26 ശതമാനത്തെ ഏഷ്യ പ്രതിനിധീകരിക്കുന്നു. ഈ പ്രവണത ഏഷ്യൻ ഓർഗനൈസേഷനുകൾക്കിടയിൽ, പ്രത്യേകിച്ച് മേഖലയിൽ ഏറ്റവും കൂടുതൽ ലക്ഷ്യമിടുന്ന വ്യവസായങ്ങളായ ഫിൻ സർവീസ്,മാനുഫാക്ചറിംഗ് എന്നിവയിൽ സുരക്ഷാ നടപടികളുടെ വർദ്ധിച്ചുവരുന്ന ആവശ്യകതയെ സൂചിപ്പിക്കുന്നു. പുതിയ IBM സൈബർ സുരക്ഷാ സെന്ററുകൾ എല്ലാ തരത്തിലുമുള്ള ഓർഗനൈസേഷനുകൾക്കും അവരുടെ സുരക്ഷാ തന്ത്രങ്ങൾ ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com