channeliam.com
2022ലെ ആദ്യ രണ്ട് മാസങ്ങളിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് 8 ബില്യൺ ഡോളർ

ആഴ്ചയിൽ ഒരു ബില്യൺ ഡോളർ

2022ലെ ആദ്യ രണ്ട് മാസങ്ങളിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത് 8 ബില്യൺ ഡോളർ. ആഴ്ചയിൽ ഒരു ബില്യൺ ഡോളർ എന്ന കണക്കിൽ ഇന്ത്യൻ സ്റ്റാർട്ടപ്പുകളിലേക്ക് ഫണ്ട് ഒഴുകിയെത്തി. ജനുവരിയിലും ഫെബ്രുവരിയിലുമായി ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ഇതിനകം നടത്തിയത് 277 ഡീലുകൾ. ഫണ്ടിംഗ് നേടിയവരിൽ റിലയൻസ് പിന്തുണയുള്ള ഡൺസോ, നൈക്കയുടെ എതിരാളിയായ പർപ്പിൾ, സൊമാറ്റോയുടെ എതിരാളിയായ സ്വിഗ്ഗി എന്നിവയും  ഉൾപ്പെടുന്നു.  2021-ൽ 1,579 ഇടപാടുകളിലൂടെ 42 ബില്യൺ ഡോളറും 2020-ൽ 924 ഡീലുകളിലൂടെ 11.5 ബില്യൺ ഡോളറുമായിരുന്നു സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സമാഹരിച്ചത്. എൻട്രാക്കറിന്റെ പ്രതിവാര ഫണ്ടിംഗ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഡാറ്റ.

യൂണികോൺ ക്ലബിലേക്ക് 10 സ്റ്റാർട്ടപ്പ്

ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള സ്റ്റാർട്ടപ്പുകൾ ഉൾപ്പെടുന്ന യൂണികോൺ ക്ലബിലേക്ക് 10 സ്റ്റാർട്ടപ്പുകളുടെ പ്രവേശനത്തിനും 2022-ന്റെ ആദ്യമാസങ്ങൾ സാക്ഷ്യം വഹിച്ചു. 2022-ലെ യൂണികോൺ പട്ടികയിൽ സോഫ്റ്റ്‌വെയർ-ആസ്-എ-സർവീസ് കമ്പനികളായ ഫ്രാക്റ്റൽ, ഡാർവിൻബോക്സ്, ഹസുര, യൂണിഫോർ, എഡ്‌ടെക് കമ്പനിയായ ലീഡ് സ്കൂൾ, ലോജിസ്റ്റിക്സ് കമ്പനിയായ എക്സ്പ്രസ്ബീസ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളായ Livspace, Dealshare, ElasticRun എന്നിവ ഉൾപ്പെടുന്നു.ഡയറക്‌ട്-ടു-കൺസ്യൂമർ (D2C) പ്ലാറ്റ്ഫോം Mamaearth ഈ വർഷം ജനുവരി 1-ന് യൂണികോൺ ക്ലബിലേക്കെത്തി.വെഞ്ച്വർ ഇന്റലിജൻസ് ഡാറ്റ പ്രകാരം ഇന്ത്യയിൽ നിലവിൽ 91 യൂണികോണുകൾ ഉണ്ട്. ഇതിൽ BharatPe, Cred, Groww, Zerodha, Upstox, Spinny, Cars24, ShareChat എന്നിവയുൾപ്പെടെയുളള കമ്പനികളാണുളളത്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com