channeliam.com
ആമസോണും ഫ്യൂച്ചറും കോടതിക്ക് പുറത്തുള്ള ഒത്തുതീർപ്പ് ചർച്ചകളിലേക്ക് നീങ്ങുന്നു;സുപ്രീം കോടതി നിർദ്ദേശം അംഗീകരിച്ചു

കോടതിക്ക് പുറത്ത് പ്രശ്നം തീരുമോ?

നിയമപോരാട്ടം തുടരുമ്പോൾ ആമസോണും ഫ്യൂച്ചറും കോടതിക്ക് പുറത്ത് പ്രശ്നങ്ങൾ ഒത്തുതീർക്കാനുളള സാധ്യത തെളിയുന്നു. ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ് റിലയൻസ് ഇൻഡസ്ട്രീസിന് വിൽക്കുന്നതിനെച്ചൊല്ലിയുള്ള കടുത്ത നിയമപോരാട്ടം ചർച്ചകളിലൂടെ പരിഹരിക്കാനുള്ള സുപ്രീം കോടതിയുടെ നിർദ്ദേശം ഇരുകക്ഷികളും അംഗീകരിച്ചു. വാദത്തിനിടെ, ആമസോണിന്റെയും ഫ്യൂച്ചർ ഗ്രൂപ്പിന്റെയും തർക്കം ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആമസോണിന്റെ അഭിഭാഷകൻ ഗോപാൽ സുബ്രഹ്മണ്യം നിർദേശിക്കുകയും ഇരുകക്ഷികളും തമ്മിലുള്ള ചർച്ചകൾക്ക് കോടതിയിൽ നിന്ന് 10 ദിവസത്തെ സമയം തേടുകയും ചെയ്തു. ഒത്തുതീർപ്പിന് ശ്രമിക്കാൻ ഇപ്പോൾ മാർച്ച് 15 വരെ സമയമുണ്ട്.
ഫ്യൂച്ചർ-ആമസോൺ, ആമസോൺ-കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ കേസുമായി ബന്ധപ്പെട്ട് തടഞ്ഞുവയ്ക്കുന്ന വിഷയങ്ങളൊന്നും പാസാക്കരുതെന്ന് ഡൽഹി ഹൈക്കോടതിയോടും നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിനോടും സുപ്രീം കോടതി നിർദ്ദേശിച്ചു.

ക്രിമിനൽ കേസിന് പോകില്ലെന്ന് ആമസോൺ

24,713 കോടി രൂപയുടെ ഇടപാടിൽ ഫ്യൂച്ചർ റീട്ടെയിലിന്റെ മൊത്തത്തിലുള്ള ആസ്തികൾ റിലയൻസ് ഇൻഡസ്ട്രീസിന്  വിൽക്കാനുള്ള ഫ്യൂച്ചറിന്റെ പദ്ധതിയാണ് ഒരു വർഷത്തിലേറെയായി, ആമസോണിന്റെ നിയമപോരാട്ടത്തിൽ കുടുങ്ങി കിടക്കുന്നത്.  ആമസോണും ഫ്യൂച്ചറും ഇന്ത്യയിലെയും സിംഗപ്പൂരിലെയും നിരവധി കോടതികളിലും ഫോറങ്ങളിലും പരസ്പരം പോരടിക്കുകയാണ്. റിലയൻസുമായുളള ഇടപാട്, മുൻപ് ഫ്യൂച്ചർ ഗ്രൂപ്പ് ആമസോണുമായി ഒപ്പുവെച്ച നിക്ഷേപ കരാറിന്റെ ലംഘനമാണെന്ന് ആമസോൺ അവകാശപ്പെടുന്നു. നിയമപരമായ വിലക്കുണ്ടായിട്ടും റിലയൻസ് ഇൻഡസ്ട്രീസിന് ആസ്തികൾ കൈമാറാൻ അനുവദിച്ചതിന് ഫ്യൂച്ചറിനെതിരെ ആമസോൺ ക്രിമിനൽ നടപടിയെടുക്കാൻ സാധ്യതയുണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു റിലയൻസ് 500 ഓളം ഫ്യൂച്ചർ സ്റ്റോറുകൾ റീബ്രാൻഡ് ചെയ്ത് റിലയൻസ് ഏറ്റെടുത്തതായി റിപ്പോർട്ട് വന്നിരുന്നു. ഇത്തരമൊരു കേസുമായി മുന്നോട്ട് പോകരുതെന്ന് ആമസോണിനോട് ആവശ്യപ്പെടാൻ ഫ്യുച്ചറിന്റെ അഭിഭാഷകനായ ഹരീഷ് സാൽവെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. വാർത്താ റിപ്പോർട്ട് തെറ്റാണെന്നും അത്തരം ക്രിമിനൽ നടപടികളൊന്നും തുടരില്ലെന്നും ആമസോൺ അഭിഭാഷകനും വ്യക്തമാക്കി.

 
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com