channeliam.com
ഇന്ത്യയിലെ അതിസമ്പന്നർക്ക് ക്രിപ്‌റ്റോകളിലും NFT-കളിലും താല്പര്യമേറി; നിക്ഷേപം ഉയരുന്നു

ക്രിപ്റ്റോ നിക്ഷേപങ്ങൾ ഉയരുന്നു

ക്രിപ്‌റ്റോകറൻസികളുടെയും NFT-കളുടെയും വർദ്ധിച്ചുവരുന്ന ജനപ്രീതിയ്‌ക്കിടയിൽ രാജ്യത്തെ 18% അതിസമ്പന്നർ കഴിഞ്ഞ വർഷം ക്രിപ്‌റ്റോകളിലും NFT-കളിലും നിക്ഷേപിച്ചുവെന്ന് റിപ്പോർട്ട്. ക്രിപ്‌റ്റോകറൻസി നിക്ഷേപങ്ങൾ 2021-ൽ അഭൂതപൂർവമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു.  മഹാമാരിയുടെ പ്രത്യാഘാതങ്ങളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന സമ്പദ്‌വ്യവസ്ഥയിൽ ഈ നിക്ഷേപകരിൽ ഭൂരിഭാഗവും ഇന്ത്യയിലാണ്. ഏകദേശം 20 ശതമാനം ഇന്ത്യൻ അൾട്രാ ഹൈ-നെറ്റ് വർത്ത് വ്യക്തികൾ (UHNWIs) കഴിഞ്ഞ വർഷം ക്രിപ്‌റ്റോ ആസ്തികളിൽ നിക്ഷേപിച്ചതായി Knight Frank റിപ്പോർട്ട് പറയുന്നു. 30 മില്യൺ ഡോളറോ (ഏകദേശം 226 കോടി രൂപ) അതിലധികമോ ആസ്തിയുള്ളവരാണ് UHNWIs.

അതിസമ്പന്നരും ക്രിപ്റ്റോയ്ക്ക് പിന്നാലെ

വെൽത്ത് റിപ്പോർട്ടിൽ നൈറ്റ് ഫ്രാങ്ക് പറയുന്നത്, 18 ശതമാനം ആഗോള യുഎച്ച്എൻഡബ്ല്യുഐകൾക്ക് ഇപ്പോൾ ക്രിപ്‌റ്റോകറൻസികളോ ടോക്കണുകളോ ഉണ്ടെന്നും 11 ശതമാനം പേർ എൻഎഫ്‌ടികളിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നുമാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, അതിസമ്പന്നരായ 18 ശതമാനം പേർ ക്രിപ്‌റ്റോഅസെറ്റുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. അവരിൽ 10 ശതമാനം ക്രിപ്‌റ്റോകറൻസികളിലും ടോക്കണുകളിലും 8 ശതമാനം എൻഎഫ്‌ടികളിലും നിക്ഷേപിച്ചിട്ടുണ്ട്.

അസ്ഥിരതയിൽ ആശങ്കയുണ്ട്

ക്രിപ്‌റ്റോ നിക്ഷേപങ്ങൾ മുഖ്യധാരയിൽ എത്തിയ വർഷമായിരുന്നു 2021. ഈ മേഖലയുടെ വളർച്ച അതിദ്രൂതമായിരുന്നു. ദി ഇക്കണോമിസ്റ്റ് മാഗസിൻ പറയുന്നതനുസരിച്ച്, 2021 അവസാനത്തോടെ ക്രിപ്‌റ്റോഅസെറ്റുകളുടെ ആഗോള മൂല്യം 2.4 ട്രില്യൺ ഡോളറായിരുന്നു, 2020 ന്റെ തുടക്കത്തിൽ നിന്നും 12 മടങ്ങ് വർദ്ധനവാണുണ്ടായത്. നിക്ഷേപകർക്ക് തിരഞ്ഞെടുക്കാൻ ഇപ്പോൾ 8,000-ലധികം ക്രിപ്‌റ്റോകറൻസികൾ പ്രചാരത്തിലുണ്ട്. കൂടാതെ എണ്ണമറ്റ NFT-കളും പ്രചാരത്തിലുണ്ട്. കൂടുതൽ പേരും നിക്ഷേപം നടത്താനുള്ള വിമുഖതയ്ക്ക് പിന്നിൽ സുരക്ഷാ ആശങ്കകളാണ് പറഞ്ഞിരിക്കുന്നത്. അസ്ഥിരതയും ഒരു പ്രധാന ആശങ്കയാണ്.
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com