channeliam.com

ലോക നിലവാരമുള്ള ആപ്പുകൾ നിർമ്മിക്കാൻ സ്റ്റാർട്ടപ്പുകൾക്ക് സഹായവുമായി IT മന്ത്രാലയവും ഗൂഗിളും

പ്രോഗ്രാമിൽ 100 സ്റ്റാർട്ടപ്പുകൾ

ലോക നിലവാരമുള്ള ആപ്പുകൾ നിർമ്മിക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ സഹായിക്കാൻ ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും ഗൂഗിളും. ആപ്പ്‌സ്‌കെയിൽ അക്കാദമിയുടെ ഭാഗമായി ഉയർന്ന നിലവാരമുള്ള ആഗോള ആപ്പുകളും ഗെയിമുകളും നിർമ്മിക്കാൻ സ്റ്റാർട്ടപ്പുകളെ സഹായിക്കും. ഇന്ത്യയിലെ 100 ഏർളി-മിഡ്-സ്റ്റേജ് സ്റ്റാർട്ടപ്പുകളെ ശാക്തീകരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ആറ് മാസത്തെ പ്രോഗ്രാമിന്റെ ഭാഗമായി,ഈ സ്റ്റാർട്ടപ്പുകൾക്ക് ഉയർന്ന നിലവാരമുള്ള ആഗോള ആപ്പുകളും ഗെയിമുകളും നിർമ്മിക്കാൻ പരിശീലനം നൽകും.
ആപ്പ്‌സ്‌കെയിൽ അക്കാദമി കൂട്ടായ്‌മയിലെ സ്റ്റാർട്ടപ്പുകൾ ക്രിയേറ്റീവായ സൊല്യൂഷനുകളിലൂടെ രാജ്യത്തെ ചില നിർണായക പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നു.

തദ്ദേശീയമായ സൊല്യൂഷനുകൾ

BitClass – തത്സമയ പഠന പ്ലാറ്റ്‌ഫോം, Farmyng Club-കർഷകർക്ക് അവരുടെ ഉപജീവനമാർഗം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു സോഷ്യൽ പ്ലാറ്റ്‌ഫോം, Kutuki-പ്രീസ്‌കൂൾ ലേണിംഗ് ആപ്പ്, Sunita’s Makerspace -ഇന്നവേഷനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു കമ്മ്യൂണിറ്റി, Stamurai – അഫോഡബിളും ഉയർന്ന നിലവാരത്തിലുളളതുമായ സ്പീച്ച് തെറാപ്പി വാഗ്ദാനം ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോം, LearnVern -പ്രാദേശിക ഭാഷകളിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്ന സ്കിൽ ഡെവലപ്മെന്റ് ആപ്പ്, Vivasayam–ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്ന ഒരു ആപ്പ് എന്നിവയിൽ അവയിൽ ചിലതാണ്. 400-ലധികം ആപ്ലിക്കേഷനുകളിൽ നിന്നാണ് 100 സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തത്.

മികവ് തെളിയിക്കാം

രാജ്യത്തുടനീളമുള്ള സ്റ്റാർട്ടപ്പുകൾക്ക് ആഗോള ആപ്പ് ഇക്കോസിസ്റ്റത്തിൽ മികവ് തെളിയിക്കാനുളള മികച്ച അവസരങ്ങളായിരിക്കും പ്രോഗ്രാം നൽകുന്നത്.ഇന്ത്യയിലെ സ്റ്റാർട്ടപ്പ്, ഡെവലപ്പർ ഇക്കോസിസ്റ്റത്തിൽ 35 ശതമാനം സൂറത്ത്, വഡോദര, കാൺപൂർ, ലഖ്‌നൗ, മീററ്റ്, മോർബി തുടങ്ങി നിരവധി ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നുമാണ്. ഏതാണ്ട് 58 ശതമാനം സ്ററാർട്ടപ്പുകളും വനിതകൾക്ക് കൂടി നേതൃപങ്കാളിത്തമുളളതാണ്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com