channeliam.com
US Auto-Maker Jeep, ആദ്യത്തെ സമ്പൂർണ Electric SUV 2023-ൽ അവതരിപ്പിക്കും

യുഎസ് വാഹന നിർമാതാവ് ജീപ്പ്, ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് എസ്‌യുവി 2023-ൽ അവതരിപ്പിക്കും

ജീപ്പിന്റെ ആദ്യത്തെ സമ്പൂർണ ഇലക്ട്രിക് എസ്‌യുവി 2023-ൽ നിരത്തിലിറങ്ങുമെന്ന് ബ്രാൻഡിന്റെ മാതൃ കമ്പനിയായ സ്റ്റെല്ലാന്റിസ് പ്രഖ്യാപിച്ചു

കോംപാസ് എസ് യു വി മാതൃകയിലുളള കോംപാക്ട് എസ് യു വിയുടെ ആദ്യചിത്രങ്ങൾ ജീപ്പ് പുറത്ത് വിട്ടിട്ടുണ്ട്

ഇലക്ട്രിക് എസ്‌യുവിയുടെ റേഞ്ച് ഉൾപ്പെടെയുളള സവിശേഷതകളോ വിലയോ കമ്പനി വ്യക്തമാക്കിയിട്ടില്ല

സ്റ്റെല്ലാന്റിസിന്റെ STLA small platform അടിസ്ഥാനമാക്കിയാണെങ്കിൽ ബാറ്ററി കപ്പാസിറ്റി 37kWh – 82kWh വരെയും റേഞ്ച് 500 കിലോമീറ്ററും ആകാമെന്നാണ് റിപ്പോർട്ട്

2024-ൽ ഒരു ഓഫ്-റോഡ് യൂട്ടിലിറ്റി വാഹനവും ഒരു ഫാമിലി എസ്‌യുവിയും ഇലക്ട്രിക്കിൽ അവതരിപ്പിക്കുമെന്നും സ്റ്റെല്ലാന്റിസ് അറിയിച്ചു

2023-ൽ ഒരു Ram Promaster വാനും Ram 1500 2024-ൽ റാം 1500 പിക്കപ്പ് ട്രക്കും ഉൾപ്പെടെയുളള മോഡലുകളായിരിക്കും അവതരിപ്പിക്കുന്നത്

2030-ഓടെ, കുറഞ്ഞത് 25 ഓൾ-ഇലക്‌ട്രിക് മോഡലുകൾ പുറത്തിറക്കിക്കൊണ്ട് വരുമാനം ഇരട്ടിയാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്

ക്രിസ്‌ലർ, ഡോഡ്ജ്, മസെരാട്ടി, ഫിയറ്റ് എന്നിവയുൾപ്പെടെ ഒരു കൂട്ടം ബ്രാൻഡുകളാണ് കമ്പനിയുടെ ഉടമസ്ഥതയിലുളളത്

മേയ് മാസത്തിൽ അവതരിപ്പിക്കുന്ന മെരിഡിയൻ ത്രീ റോ എസ് യു വിയാണ് ജീപ്പിന്റെ ഇന്ത്യൻ വിപണിയിലെ പുതിയ മോഡൽ

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com