5G വിന്യാസം പൂർത്തിയാകുമ്പോൾ 5G അധിഷ്ഠിതമായ ഹാൻഡ്സെറ്റുകളുടെ വിൽപന ഉയരും. 2021ൽ സ്മാർട്ട്ഫോണുകളുടെ ശരാശരി വിൽപ്പന വില 14,806 രൂപ ആയിരുന്നപ്പോൾ 5G ഹാൻഡ്സെറ്റുകളുടെ വില 117 ശതമാനം കൂടുതലാണ്.മൊത്തത്തിലുള്ള മാർക്കറ്റ് തലത്തിൽ, ഓഫ്ലൈൻ- ഓൺലൈൻ ചാനലുകളിൽ 2021-ൽ ഹാൻഡ്സെറ്റുകളുടെ ശരാശരി വിൽപ്പന വില 12.3 ശതമാനമായി വർദ്ധിച്ചു. 30,000 രൂപയിൽ കൂടുതൽ വിലയുള്ള ഹാൻഡ്സെറ്റുകളുടെ സംഭാവന 2020ലുണ്ടായിരുന്ന 15 ശതമാനത്തിൽ നിന്ന് 2021ൽ 19 ശതമാനമായി. 2021-ൽ, ടയർ 2 ഉം അതിനു താഴെയുള്ളതുമായ നഗരങ്ങളുടെ സംഭാവന വോളിയം അനുസരിച്ച് 60 ശതമാനമായിരുന്നു. കൂടുതൽ പ്രീമിയം ഹാൻഡ്സെറ്റുകൾ ടയർ 2 ലും അതിനു താഴെയുമുളള ഓഫ്ലൈൻ വിപണിയിൽ വിറ്റുപോയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 5G ഹാൻഡ്സെറ്റുകളുടെ ദ്രുതഗതിയിലുള്ള വിപുലീകരണം വിപണിയുടെ പ്രീമിയംവൽക്കരണത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു. 5G വിപണിയെ സ്വാധീനിക്കുന്ന ഒരു പ്രധാന ഘടകമാണെങ്കിലും, അതിന്റെ സാധ്യതകൾ ഇതുവരെ പൂർണ്ണമായി പ്രയോജനപ്പെടുത്തിയിട്ടില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രവർത്തിപ്പിക്കുന്ന വോയ്സ്, ക്യാമറ ആപ്ലിക്കേഷനുകളുടെ ഏറ്റവും പുതിയ ചില സാങ്കേതികവിദ്യകൾ ഫലവത്താകുന്നതിന് 5G വളരെ പ്രധാനമാണ്.