channeliam.com
15,000 കോടി രൂപ മുതൽമുടക്കിൽ മൈക്രോസോഫ്റ്റ് ഹൈദരാബാദിൽ  ഏറ്റവും വലിയ ഡാറ്റാ സെന്റർ സ്ഥാപിക്കുന്നു

15,000 കോടി രൂപ മുതൽമുടക്കിൽ മൈക്രോസോഫ്റ്റ് ഹൈദരാബാദിൽ ഏറ്റവും വലിയ ഡാറ്റാ സെന്റർ സ്ഥാപിക്കുന്നു

ടെക്‌നോളജി വമ്പനായ മൈക്രോസോഫ്റ്റ് 15 വർഷത്തിനുള്ളിൽ 15,000 കോടി രൂപയുടെ നിക്ഷേപം രാജ്യത്ത് നടത്തും

രാജ്യത്തെ ഏറ്റവും വലുതും നാലാമത്തെതുമായ ഡാറ്റാ സെന്ററാണ് ഹൈദരാബാദിൽ സ്ഥാപിക്കുന്നത്

ഡാറ്റാ സൊല്യൂഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രൊഡക്ടിവിറ്റി ടൂൾ, അഡ്വാൻസ്ഡ് ഡാറ്റ സെക്യൂരിറ്റിയുള്ള കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് എന്നിവ ഡാറ്റാ സെന്റർ വാഗ്ദാനം ചെയ്യും

2025 ഓടെ ഡാറ്റാ സെന്റർ പ്രവർത്തനക്ഷമമാകുമെന്ന് മൈക്രോസോഫ്റ്റ് പ്രതീക്ഷിക്കുന്നു

തെലങ്കാന ആകർഷിക്കുന്ന ഏറ്റവും വലിയ എഫ്ഡിഐകളിൽ ഒന്നായിരിക്കും ഇതെന്ന് തെലങ്കാന ഐടി, വ്യവസായ മന്ത്രി കെ ടി രാമറാവു പറഞ്ഞു

പൂനെ, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ കമ്പനിക്ക് ഇതിനകം ഡാറ്റാ സെന്ററുകളുണ്ട്

കഴിഞ്ഞ രണ്ട് വർഷത്തിനിടെ കമ്പനി ഇന്ത്യയിലെ ഡാറ്റാ സെന്ററുകളുടെ ശേഷി ഇരട്ടിയിലധികം വർദ്ധിപ്പിച്ചതായി മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് അനന്ത് മഹേശ്വരി പറഞ്ഞു

2016 നും 2020 നും ഇടയിൽ മൈക്രോസോഫ്റ്റ് ഡാറ്റാ സെന്ററുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലേക്ക് 9.5 ബില്യൺ ഡോളർ വരുമാനം നൽകി

1,69,000 ന്യൂ സ്കിൽഡ് ഐടി ജോലികൾ ഉൾപ്പെടെ 1.5 ദശലക്ഷം തൊഴിലവസരങ്ങൾ സമ്പദ്‌വ്യവസ്ഥയിലേക്ക് നൽകിയതായും കമ്പനി അറിയിച്ചു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com