channeliam.com

വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി SAMARTH പദ്ധതിയുമായി കേന്ദ്രസർക്കാർ | Textiles Sector

വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി SAMARTH പദ്ധതിയുമായി കേന്ദ്രസർക്കാർ

അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി പ്രത്യേക സംരംഭകത്വ പ്രോത്സാഹനമായ SAMARTH -ന്  MSME മന്ത്രാലയം തുടക്കം കുറിച്ചു

എംഎസ്എംഇ മേഖല സ്ത്രീകൾക്ക് നിരവധി അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്ന് എംഎസ്എംഇ മന്ത്രി നാരായൺ റാണെ

സ്ത്രീകൾക്ക് സ്വയം തൊഴിൽ അവസരങ്ങൾ നൽകിക്കൊണ്ട് സ്വയംപര്യാപ്തരാകാനും സ്വതന്ത്രരാകാനും ഡ്രൈവ് സഹായിക്കുമെന്ന് നാരായൺ റാണെ പറഞ്ഞു

സമർഥിന്  കീഴിൽ സംഘടിപ്പിക്കുന്ന സൗജന്യ നൈപുണ്യ വികസന പരിപാടികളിൽ 20 ശതമാനം സീറ്റുകൾ തത്പരരായ വനിതാ സംരംഭകർക്കായി അനുവദിക്കും

ഇത് 2022-23ൽ 7,500-ലധികം വനിതസംരംഭകർക്ക് പ്രയോജനം ചെയ്യും

 ആഭ്യന്തര, അന്തർദേശീയ പ്രദർശനങ്ങളിലേക്ക് അയക്കുന്ന MSME ബിസിനസ്സുകളുടെ 20 ശതമാനം സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള MSME-കൾക്ക് അനുവദിക്കും

ദേശീയ ചെറുകിട വ്യവസായ കോർപ്പറേഷന്റെ  വാണിജ്യ പദ്ധതികളിൽ വാർഷിക പ്രോസസ്സിംഗ് ഫീസിൽ 20 ശതമാനം കിഴിവും 2022-23ൽ വനിതാ സംരംഭകർക്ക് ലഭിക്കും

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com