ഡിജിറ്റൽ പണമിടപാടുകൾ ഇനി ഫീച്ചർ ഫോണുകളിലും സാധ്യമാകും; ഫീച്ചർ ഫോണുകൾക്കായി RBI പുതിയ UPI പുറത്തിറക്കി

ഫീച്ചർ ഫോണിലും UPI

ഡിജിറ്റലായി പണമടയ്ക്കാൻ ഇനി നിങ്ങൾക്ക് സ്മാർട്ട്ഫോണോ ഇന്റർനെറ്റോ ആവശ്യമില്ല. ഫീച്ചർ ഫോണുകളിലും ഇനി പണമിടപാടുകൾ എളുപ്പമാകുന്നു. ഫീച്ചർ ഫോണുകൾക്കായി റിസർവ് ബാങ്ക് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) പുറത്തിറക്കി. മൂന്ന്-ഘട്ടങ്ങളിലായി ഇടപാട് പൂര്‍ത്തീകരിക്കാൻ കഴിയുന്ന ‘123PAY’ എന്ന സേവനമാണ് പുതിയതായി ആരംഭിച്ചത്. യുപിഐ പേയ്‌മെന്റ് സംവിധാനം ഇതുവരെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയുള്ള സ്‌മാർട്ട്‌ഫോണുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. രാജ്യത്ത് ഡിജിറ്റൽ പേയ്‌മെന്റുകൾ വർദ്ധിക്കുകയും UPI ഒരു ഹിറ്റായി മാറുകയും ചെയ്തപ്പോൾ സാധാരണക്കാർക്ക് അത് അപ്രാപ്യമായിരുന്നു. ഫീച്ചർ ഫോണുകൾ ഉപയോഗിച്ച് സാധാരണക്കാരിലേക്ക് UPI സംവിധാനം എത്തിക്കുകയാണ് റിസർവ്വ് ബാങ്ക് ഇപ്പോൾ ചെയ്തിരിക്കുന്നത്.

40 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കൾ

ഡിജിറ്റൽ പേയ്‌മെന്റുകളിൽ രാജ്യം ശ്രദ്ധേയ വളർച്ച നേടുമ്പോൾ ഡിജിറ്റലൈസേഷന്റെ വലിയൊരു ഭാഗം സ്മാർട്ട്‌ഫോണുകളുള്ള ആളുകളിലേക്ക് മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. ഡിജിറ്റൽ പേയ്‌മെന്റുകളിലേക്ക് പരിമിതമായി മാത്രം ആക്‌സസ് ഉള്ള 40 കോടി ഫീച്ചർ ഫോൺ ഉപയോക്താക്കൾ രാജ്യത്തുണ്ട് ആർബിഐ ഡെപ്യൂട്ടി ഗവർണർ ടി റാബി ശങ്കർ പറഞ്ഞു. 2021 കലണ്ടർ വർഷത്തിൽ, വോളിയത്തിലും മൂല്യത്തിലും UPI ഇടപാടുകൾ റിക്കോർഡ് തലത്തിലെത്തി. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം, യുപിഐ വഴി 38 ബില്യണിലധികം ഇടപാടുകൾ നടത്തി, അതിന്റെ മൂല്യം 71.59 ട്രില്യൺ രൂപയാണ്. ഫീച്ചർ ഫോണുകളിൽ UPI അവതരിപ്പിക്കുന്നതോചെ 2022-ൽ UPI ഇടപാടുകൾ കൂടുതൽ വളരുമെന്ന് പ്രതീക്ഷിക്കുന്നു.

പേയ്മെന്റ് നൽകാം,ബിൽ അടയ്ക്കാം

ഇൻററാക്ടീവ് വോയ്‌സ് റെസ്‌പോൺസ് നമ്പർ, ഫീച്ചർ ഫോണിൽ പ്രവര്‍ത്തിക്കുന്ന ആപ്പ്, മിസ്‌ഡ് കോൾ അധിഷ്‌ഠിതമായ സംവിധാനം ,സൗണ്ട് അധിഷ്‌ഠിതമായ പേയ്‌മെന്റുകൾ എന്നിവ ഉൾപ്പെടുന്നു. പേയ്‌മെന്റുകൾ നൽകാനും വിവിധ ബില്ലുകൾ അടയ്ക്കാനും വാഹനങ്ങളുടെ ഫാസ്റ്റ് ടാഗുകൾ റീചാർജ് ചെയ്യാനും മൊബൈൽ ബില്ലുകൾ അടയ്‌ക്കാനും അക്കൗണ്ട് ബാലൻസ് പരിശോധിക്കാനും പുതിയ സംവിധാനം ഉപയോഗിക്കാനാകും. ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യാനും ഇടപാടുകൾ എളുപ്പത്തിൽ നടത്താനും ഈ സംവിധാനത്തിലൂടെ കഴിയും.

ഇടപാടുകൾ സുരക്ഷിതമാണ്, എളുപ്പമാണ്

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി ചേർന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) വികസിപ്പിച്ച ഒരു പ്ലാറ്റ്‌ഫോമാണ് UPI. ഒരൊറ്റ ആപ്പിൽ വിവിധ ബാങ്കിംഗ് സേവനങ്ങളും സവിശേഷതകളും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പ്ലാറ്റ്ഫോമാണ് ഇത്. സുരക്ഷിതമായ പിൻ ഉപയോഗിച്ച് പേയ്‌മെന്റുകൾ അയയ്‌ക്കാനും സ്വീകരിക്കാനും ഉപയോക്താക്കൾക്ക് ഒരു യുണീക് UPI ID ഉണ്ട്. യുപിഐ ഐഡിയുമായി ബന്ധപ്പെട്ട ഒരു മൊബൈൽ നമ്പർ ഉപയോഗിച്ചും ഈ പേയ്‌മെന്റുകൾ നടത്താം. യുപിഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്റ് സുരക്ഷിതം മാത്രമല്ല, പണം അയയ്‌ക്കുന്നതും സ്വീകരിക്കുന്നതും എളുപ്പമാക്കുകയും ചെയ്യുന്നു. പുതിയ കാലത്തെ ആപ്പ് അധിഷ്‌ഠിത ഭക്ഷണ വിതരണം, റൈഡ്-ഹെയ്‌ലിംഗ്, ഇ-കൊമേഴ്‌സ്, സമാന സേവനങ്ങൾ എന്നിവയ്‌ക്കായി ഇത് പേയ്‌മെന്റുകളെ തടസ്സരഹിതമാക്കുന്നു.

 
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version