channeliam.com
TESLA ശമ്പളം ഉപേക്ഷിച്ച് Rani Sreenivas ഇന്ത്യയിൽ വന്നത് എന്തിന്? | Zero 21 | ReNEW Conversion Kit

India വലിയൊരു EV വിപ്ലവത്തിന് തയ്യാറെടുക്കുകയാണ്. പുതിയ EV വാഹനങ്ങളുടെ വിപണിപോലെ തന്നെ സജീവമാണ് Fuel വാഹനങ്ങളെ EV-യിലേക്ക് Convert ചെയ്യുന്ന സംരംഭങ്ങളും. മുൻ Tesla ജീവനക്കാരനായ Rani Srinivas സ്ഥാപിച്ച Hyderabad ആസ്ഥാനമായുള്ള Zero 21 Renewable Energy Solutions പഴയ Petrol/CNG ഓട്ടോറിക്ഷകളെ Convert ചെയ്യുന്നു. അതും 3 മണിക്കൂറിനുള്ളിൽ. കുറഞ്ഞ ചെലവിലുള്ള Electric Kit-കളാണ് എന്നതും ഈ Startup-ന്റെ പ്രത്യേകതയാണ്.

Hyderabad സ്വദേശിയായ ശ്രീനിവാസിന് 26 വർഷത്തെ Corporate പ്രവർത്തന പരിചയമുണ്ട്. Suez Canal, Salalah തുറമുഖം എന്നിങ്ങനെ വിവിധ പ്രോജക്ടുകളിൽ Business Process Optimization, Enterprise Resource Planning (ERP) നടപ്പാക്കൽ പദ്ധതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2014 ൽ, അമേരിക്കയിലേക്ക് പോയ Srinivas Tesla Motors-ൽ IT മാനേജരായി ജോലി ആരംഭിച്ചു. മൂന്നര വർഷത്തിനുശേഷം ടെസ്‌ലയിലെ ജോലിയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങി.

Air, Noise Pollution എന്നിവ പരിഹരിക്കുന്നതിനായി Three-Wheeler സെഗ്‌മെന്റിന്റെ വൈദ്യുതീകരണത്തിലേക്ക് കടക്കാൻ പദ്ധതിയിട്ടു. അങ്ങനെ Zero 21 Renewable Energy Solutions സ്ഥാപിച്ചു. ടെസ്‌ലയിൽ നിന്ന് പഠിച്ച ഏറ്റവും പ്രധാനപ്പെട്ട പാഠം അവരുടെ മികച്ച സാങ്കേതികവിദ്യയാണ്. അവരുടെ പ്രോസസും ടെക്നോളജിയും പരിപാലിക്കാൻ വളരെ ലളിതമാണ്. ആദ്യ ഉൽപ്പന്നമായ സ്മാർട്ട് മ്യൂൾ വികസിപ്പിക്കുമ്പോൾ ടെക്നോളജിയിലെ ഈ ലാളിത്യം ആണ് കൊണ്ടുവരാൻ ശ്രമിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ReNEW Conversion Kit ഉപയോഗിച്ച് ഒരു ത്രീ-വീലറിനെ CNG/ഡീസലിൽ നിന്ന് Electric ആക്കി മാറ്റുന്ന പ്രക്രിയയ്ക്ക് 3-4 മണിക്കൂറിൽ കൂടുതൽ എടുക്കുന്നില്ല. Engine, Gearbox, Diesel അല്ലെങ്കിൽ CNG Tank എന്നിവ നീക്കം ചെയ്യുകയും ഒരു കൺട്രോളർ, Motor, Battery Back എന്നിവ സ്ഥാപിക്കുകയും ചെയ്യുന്നു. സ്മാർട്ട് മ്യൂളിന് 350-400 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയും. 30 kmph പരമാവധി വേഗതയിൽ ഏത് റോഡ് സാഹചര്യങ്ങളിലും ഓടും. ഒറ്റ ചാർജിൽ 120-130 കിലോമീറ്റർ റേഞ്ച് കിട്ടും. ബാറ്ററി പായ്ക്ക് മൂന്ന് വർഷത്തെ വാറന്റിയോടെയാണ് വരുന്നത്. കൂടാതെ Swap ചെയ്യാവുന്ന ഓപ്ഷനുമുണ്ട്. Lithium Ferrous Phosphate ബാറ്ററിയിൽ 130 Ah,200 Ah എന്നീ രണ്ട് ഓപ്ഷനുകളാണ് Startup നൽകുന്നത്. Convert ചെയ്ത മുച്ചക്ര വാഹനം പൂർണ്ണമായി Charge ചെയ്യാൻ ഏകദേശം 3-4 മണിക്കൂർ എടുക്കും. എട്ട് മുതൽ 10 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നു. ചെറിയ ഒരു Software Install ചെയ്തിട്ടുണ്ട്. അത് ഫോണിലെ ഒരു ആപ്പിന്റെ പിന്തുണയോടെ പ്രവർത്തിക്കും. ഈ App ചാർജിംഗ് പ്രക്രിയ സുഗമമാക്കുന്നു.

ഇറക്കുമതി ചെയ്യുന്ന Battery സെല്ലുകൾ ഒഴികെ, ReNEW Conversion Kit മൊത്തത്തിൽ ‘Make In India’ ഉൽപ്പന്നമാണ്. E-Conversion Kit-ന് 65,000 രൂപ വിലവരും. 200 Ah Battery പാക്കിനാണെങ്കിൽ 1,20,000 രൂപ അധിക ചിലവ് വരും. ഈ കിറ്റിനും ബാറ്ററി പാക്കിനും Government വാഗ്ദാനം ചെയ്യുന്ന ഏത് സബ്‌സിഡിയും ബാധകമായിരിക്കും, ശ്രീനിവാസ് പറയുന്നു.

ഇന്ന് ഈ സംരംഭം Andhra Pradesh, Telangana, Odisha, Chandigarh, Karnataka, Maharashtra എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ വിതരണം ചെയ്യുന്നു. ഡെൽഹിയിലും വൈകാതെ എത്തും. 16 ജീവനക്കാരുടെ ടീമും ഹൈദരാബാദിലെ ഒരു നിർമ്മാണ പ്ലാന്റുമാണ് സ്റ്റാർട്ടപ്പിന്റെ കരുത്ത്. ഒരു ടൺ പേ ലോഡ് വഹിക്കാൻ കരുത്തുളള സ്‌മാർട്ട് മ്യൂൾ എക്‌സ് ആണ് സ്റ്റാർട്ടപ്പിന്റെ അടുത്ത ഉല്പന്നം. രണ്ടോ മൂന്നോ മാസത്തിനുള്ളിൽ സർട്ടിഫിക്കേഷൻ ലഭിക്കും, ശ്രീനിവാസ് കൂട്ടിച്ചേർത്തു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com