channeliam.com
ഇന്ത്യൻ Digital Economy 2030-ഓടെ $800 Billion വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രി Nirmala Sitharaman

ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ 2030-ഓടെ 800 ബില്യൺ ഡോളറായി ക്രമാതീത വളർച്ച കൈവരിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യൻ ഫിൻടെക് വ്യവസായത്തിന്റെ സംയോജിത മൂല്യം 150 ബില്യൺ ഡോളറായി ഉയരുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു

രാജ്യത്ത് 6,300-ലധികം ഫിൻ‌ടെക്കുകളുണ്ട്, അതിൽ 28% നിക്ഷേപ സാങ്കേതികവിദ്യയിലും 27% പേയ്‌മെന്റുകളിലും പ്രവർത്തിക്കുന്നു

16% ഫിൻടെകുകൾ വായ്പയിലും 9% ബാങ്കിങ്ങ് ഇൻഫ്രാസ്ട്രക്ചറിലുമാണ് പ്രവർത്തിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു

സ്റ്റാർട്ടപ്പ് യൂണികോണുകളിൽ ഭൂരിഭാഗവും ഫിൻടെക് മേഖലയിൽ നിന്നുള്ളവരാണെന്നും ഫണ്ടിന്റെ എളുപ്പത്തിലുള്ള ലഭ്യത അവരെ വളരാൻ സഹായിച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു

രാജ്യത്തെ റീട്ടെയിൽ നിക്ഷേപകരുടെ മൊത്തം അക്കൗണ്ടുകളുടെ എണ്ണം ഏകദേശം ഇരട്ടിയായി

2016 മാർച്ച് വരെയുളള ഏകദേശം 45 ദശലക്ഷത്തിൽ നിന്ന് 2021 മാർച്ച് 31 ഓടെ 88.2 ദശലക്ഷമായെന്നും ധനമന്ത്രി

e-KYC, e-Aadhaar എന്നിവ റീട്ടെയ്ൽ നിക്ഷേപകർക്ക് കൂടുതൽ ഗുണമായതായും ധനമന്ത്രി പറഞ്ഞു

യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ 4.5 ബില്യൺ ഇടപാടുകൾ നടന്നതായി ധനമന്ത്രി കൂട്ടിച്ചേർത്തു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com