പുതിയ അക്കൗണ്ടുകൾ തുറക്കുന്നത് നിർത്തി വയ്ക്കാൻ Paytmപേയ്മെന്റ്സ് ബാങ്കിനോട് റിസർവ്വ് ബാങ്ക് ആവശ്യപ്പെട്ടു
Paytmപേയ്മെന്റ്സ് ബാങ്ക് IT സിസ്റ്റത്തിന്റെ സമഗ്രമായ സിസ്റ്റം ഓഡിറ്റ് നടത്തുന്നതിന് ഒരു IT ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാനും RBI നിർദ്ദേശിച്ചിട്ടുണ്ട്
പുതിയ ഉപഭോക്താക്കള ചേർക്കുന്നത് പുനരാരംഭിക്കുന്നതിന് ഓഡിറ്റ് റിപ്പോർട്ട് അവലോകനത്തിന് ശേഷം Paytmപേയ്മെന്റ്സ് ബാങ്കിന് RBI-യിൽ നിന്ന് പ്രത്യേക അനുമതി ആവശ്യമാണ്
പേയ്മെന്റ്സ് ബാങ്കിൽ നിരീക്ഷിക്കപ്പെട്ട ചില ആശങ്കകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് വിശദാംശങ്ങൾ വെളിപ്പെടുത്താതെ ആർബിഐ അറിയിച്ചു
Paytm പേയ്‌മെന്റ്സ് ബാങ്കിന് 300 ദശലക്ഷം മൊബൈൽ വാലറ്റുകളാണ് ഉളളത്
ഉപഭോക്താവിനെ ചേർക്കുന്നതിനുളള നിരോധനം Paytmപേയ്മെന്റ്സ് ബാങ്കിന്റെ ബിസിനസ് വളർച്ചയെ തടസ്സപ്പെടുത്തും
നേരത്തെ 2021 ഒക്ടോബറിൽ, പേടിഎം പേയ്‌മെന്റ്സ് ബാങ്കിന് RBI ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു
2015 ഓഗസ്റ്റിൽ പേയ്‌മെന്റ്സ് ബാങ്ക് ലൈസൻസ് അനുവദിച്ച 11 സ്ഥാപനങ്ങളിൽ ഒന്നാണ് Paytmപേയ്മെന്റ്സ് ബാങ്ക്
2017 മെയ് മാസത്തിലാണ് പേയ്മെന്റ്സ് ബാങ്ക് പ്രവർത്തനം ആരംഭിച്ചത്