ഡിജിറ്റൽ ബാങ്കിംഗ് യുഗത്തിൽ Yonoആപ്പ്, SBIനവീകരിക്കുന്നു
ഡിജിറ്റൽ ബാങ്കിംഗ് യുഗത്തിൽ യോനോ ആപ്പ്, എസ്ബിഐ നവീകരിക്കുന്നു
ഒൺലി യോനോ എന്ന പേരിൽ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കായി യോനോയെ മാറ്റും
2017-ലാണ് എസ്ബിഐ, യു ഒൺലി നീഡ് വൺ എന്ന YONO ആപ്ലിക്കേഷൻ പുറത്തിറക്കിയത്
ഉപഭോക്താക്കളുടെ ബാങ്കിംഗ്, ജീവിതശൈലി ആവശ്യങ്ങൾ, ഒമ്‌നി-ചാനൽ ഫോർമാറ്റിൽ നിറവേറ്റുന്നതിനായി സൃഷ്ടിച്ച ഒരു ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷനാണ് യോനോ
54 ദശലക്ഷം പ്രതിമാസ സജീവ ഉപയോക്താക്കളുള്ള, SBIYONO, 2021-ൽ 35 ശതമാനത്തിലധികം വളർച്ച കൈവരിച്ചു
ഈ ക്വാർട്ടറിൽ പ്രതിദിനം 29,000 ഡിജിറ്റൽ സേവിംഗ്‌സ് അക്കൗണ്ടുകൾ തുറക്കാനും 6,283 കോടി രൂപയുടെ പ്രീ-അപ്രൂവ്ഡ് വ്യക്തിഗത വായ്പ വിതരണത്തിനും ആപ്പ് ഉപയോഗിച്ചു
8,551 കോടി രൂപയുടെ അഗ്രി ഗോൾഡ് ലോണുകൾ ആപ്പ് വഴി അനുവദിക്കുകയും ചെയ്തു
യോനോ ലൈറ്റ് ആപ്പിന് 18.9 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്
എസ്ബിഐയുടെ കണക്കനുസരിച്ച് യോനോയുടെ മൂല്യം ഏകദേശം 40 ബില്യൺ ഡോളറാണ്