channeliam.com

Electric കാറുകളുടെ വിൽപന കുതിച്ചുയരുന്നു; വിൽപനയിൽ ഇടിവുമായി മാരുതിയും ഹ്യുണ്ടായിയും

Electric Car വിൽപന കുതിച്ചുയർന്നു

രാജ്യത്ത് ഫെബ്രുവരിയിൽ ഇലക്ട്രിക് കാറുകളുടെ വിൽപന കുതിച്ചുയർന്നു. വിപണിയിൽ മുമ്പനായ ടാറ്റ മോട്ടോഴ്സ് 2,264 യൂണിറ്റുകൾ വിറ്റു.
ജനുവരിയിലെ ഇടിവിനുശേഷമാണ് ഫെബ്രുവരിയിൽ ഇന്ത്യയിലെ ഇലക്ട്രിക് കാർ വിഭാഗത്തിലെ വിൽപ്പന ഉയർന്നത്. 2022ലെ ആദ്യ രണ്ട് മാസങ്ങളിൽ ഇവികളുടെ മൊത്തം രജിസ്ട്രേഷൻ ഒരു ലക്ഷം കവിഞ്ഞു.ഇലക്ട്രിക് കാർ വിഭാഗത്തിൽ വിപണിയുടെ 96 ശതമാനം വിഹിതവുമായി ടാറ്റ മോട്ടോഴ്സ്, ആധിപത്യം തുടരുന്നു. ടാറ്റയുടെ രണ്ട് മുൻനിര ഇലക്ട്രിക് കാർ മോഡലുകളായ ടാറ്റ നെക്‌സൺ ഇവിയും ടാറ്റ ടിഗോർ ഇവിയും ഫെബ്രുവരിയിൽ ഏകദേശം 2,264 യൂണിറ്റുകൾ വിറ്റു. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ വിറ്റ കാറുകളെ അപേക്ഷിച്ച് 421 ശതമാനം വർധനവ് രേഖപ്പെടുത്തി. ടാറ്റ Nexon EV 14.29 ലക്ഷത്തിൽ ആരംഭിച്ച്16.90 ലക്ഷം രൂപയാണ് എക്സ്-ഷോറൂം ഡൽഹി വില. ടാറ്റ Tigor EV 11.99 ലക്ഷം രൂപയിൽ തുടങ്ങി 13.14 ലക്ഷം രൂപ വരെയാണ് എക്സ്-ഷോറൂം വില. MG ZS EV ഏറ്റവും മികച്ച മൂന്നാമത്തെ വിൽപ്പനക്കാരാണ്. അടുത്തിടെ മുഖം മിനുക്കിയ MG ZS EV യുടെ ഏകദേശം 38 യൂണിറ്റുകൾ കമ്പനി വിറ്റു. എക്സ്-ഷോറൂം വില 21.99 ലക്ഷം രൂപയിൽ തുടങ്ങി 25.88 ലക്ഷം രൂപയാണ്.ഇന്ത്യൻ ഇവി വിപണിയിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരു പ്രധാന കമ്പനിയാണ്.

MG-ക്കും മഹീന്ദ്രക്കും നേട്ടം

രാജ്യത്തെ ഏറ്റവും മികച്ച മൂന്നാമത്തെ വിൽപ്പനക്കാരാണ് MG മോട്ടോഴ്‌സ്. അടുത്തിടെ മുഖം മിനുക്കിയ MG ZS EV യുടെ ഏകദേശം 38 യൂണിറ്റുകൾ കമ്പനി വിറ്റു. എന്നിരുന്നാലും, 2021 ഫെബ്രുവരിയെ അപേക്ഷിച്ച് വിൽപ്പന 70 ശതമാനം കുറഞ്ഞു. ഇതിന്റെ വില 21.99 ലക്ഷം രൂപയിൽ നിന്ന് 25.88 ലക്ഷം രൂപയായി (എക്സ്-ഷോറൂം, ഡൽഹി). എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ് മോഡലുകൾ എന്നിങ്ങനെ രണ്ട് വേരിയന്റുകളാണ് എംജി വാഗ്ദാനം ചെയ്യുന്നത്. 2022 ഫെബ്രുവരിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളുടെ പട്ടികയിൽ ഇലക്ട്രിക് സെഡാൻ ഇ-വെരിറ്റോ നാലാം സ്ഥാനത്താണ്.വിൽപ്പനയിൽ 20 ശതമാനം വളർച്ചയാണ് ഉണ്ടായത്. മഹീന്ദ്ര ഇ വെരിറ്റോയുടെ എ്ക്സ്ഷോറൂം വില 12.67 ലക്ഷം – 13.03 ലക്ഷം രൂപ വരെയാണ്.

ഒരു കോടിയിൽ പരം വിലയുളള ഇ-ട്രോൺ

ചൈനീസ് കാർ നിർമ്മാതാക്കളായ BYD ഓട്ടോയുടെ ഒരു പ്രത്യേക B2B ഓഫറാണ് BYD e6 ഇലക്ട്രിക്. ഫെബ്രുവരിയിൽ കമ്പനി ഇലക്ട്രിക് MPV, BYD e6 ന്റെ 10 യൂണിറ്റുകൾ വിറ്റു. 29.15 ലക്ഷം രൂപയാണ് കാറിന്റെ എക്സ്-ഷോറൂം, പാൻ-ഇന്ത്യ വില. മുൻനിര ആഡംബര കാർ നിർമ്മാതാക്കളിൽ ഒരാളായ ഓഡി 2021 അവസാനത്തോടെ ഓഡി ഇട്രോൺ പുറത്തിറക്കി. ഫെബ്രുവരിയിൽ കമ്പനി 7 യൂണിറ്റുകൾ വിറ്റു, ഇത് അതിന്റെ പ്രധാന എതിരാളികളായ മെഴ്‌സിഡസ്, ജാഗ്വാർ, പോർഷെ എന്നിവയേക്കാൾ കൂടുതലാണ്. ഔഡി പുതിയ ഇ-ട്രോണിന് ഒരു കോടി രൂപ വിലയിട്ടിരിക്കുന്നു, ഇന്ത്യയിലെ വിൽപന വില 1.18 കോടി രൂപയാണ്.ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയാണ് കോന ഇവി എന്നാണ് ഹ്യുണ്ടായ് അവകാശപ്പെടുന്നത്. കോന ഇവിയുടെ 7 യൂണിറ്റുകൾ വിൽക്കാൻ കമ്പനിക്ക് കഴിഞ്ഞു. 23.79 ലക്ഷം രൂപയാണ് ഹ്യൂണ്ടായ് കോന ഇലക്‌ട്രിക്കിന്റെ വില.

പാസഞ്ചർ വാഹന വിപണി ഇടിഞ്ഞു

അതേസമയം പാസഞ്ചർ വാഹനവിപണിയിൽ വിൽപനസമ്മർദ്ദം ഉയരുകയും ഇടിവ് ദൃശ്യമാകുകയും ചെയ്തു.ആഭ്യന്തര വിപണിയിലെ മൊത്തത്തിലുള്ള പാസഞ്ചർ വാഹന വിൽപ്പന 2021 ഫെബ്രുവരിയിലെ 281,380 ൽ നിന്ന് 6.5 ശതമാനം കുറഞ്ഞ് 2022 ഫെബ്രുവരിയിൽ 262,984 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 1,426,865 വിൽപനയുമായി താരതമ്യം ചെയ്യുമ്പോൾ മൊത്തം ഇരുചക്രവാഹന വിൽപ്പന 27 ശതമാനം ഇടിഞ്ഞ് 1,037,994 യൂണിറ്റിലെത്തി. അർദ്ധചാലക ദൗർലഭ്യം, ഉയർന്ന ചരക്ക് വില, പുതിയ നിയന്ത്രണങ്ങൾ കാരണമുണ്ടായ ചെലവ് വർദ്ധന, ഉയർന്ന ലോജിസ്റ്റിക് ചെലവുകൾ എന്നിവയാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. സെമികണ്ടക്ടർ ഷോർട്ടേജ് ആഗോളതലത്തിൽ തന്നെ പാ‍സഞ്ചർ വാഹനവിപണിയിലെ പ്രതികൂലമായി ബാധിച്ചതിന്റെ പ്രതിഫലനം വില്പന ഇടിവിൽ ദൃശ്യമായി.  കാറുകളുടെ വേഗത്തിലുള്ള ഡെലിവറി ഉറപ്പാക്കാൻ അർദ്ധചാലകങ്ങളുടെ ബദൽ സ്രോതസ്സുകൾ കമ്പനികൾ വികസിപ്പിക്കുന്നുണ്ട്.

മാരുതിയ്ക്കും ഹ്യുണ്ടായിക്കും നഷ്ടം

 മാരുതി സുസുക്കി ഇന്ത്യയുടെ ആഭ്യന്തര വിൽപ്പന 2021 ഫെബ്രുവരിയിലെ 1,44,761 യൂണിറ്റിൽ നിന്ന് 2022 ഫെബ്രുവരിയിൽ 7 ശതമാനം ഇടിഞ്ഞ് 1,33,948 യൂണിറ്റായി. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചേഴ്‌സിന്റെ (സിയാം) കണക്കുകൾ പ്രകാരം രാജ്യത്തെ രണ്ടാമത്തെ വലിയ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ വിൽപ്പന 2022 ഫെബ്രുവരിയിൽ 15 ശതമാനം ഇടിഞ്ഞ് 44,050 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വിൽപന 51,600 യൂണിറ്റായിരുന്നു.അതേസമയം, ആഭ്യന്തര വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ആഭ്യന്തര വിൽപ്പന ഫെബ്രുവരിയിൽ 80 ശതമാനം ഉയർന്ന് 27,663 യൂണിറ്റിലെത്തി. കഴിഞ്ഞ വർഷം ഇതേ മാസത്തിൽ ഇത് 15,391 യൂണിറ്റായിരുന്നു.

 
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com