channeliam.com

Paytm: Data കടത്തിയതിൽ Vijay Shekhar Sharma പറയുന്നത് ശരിയോ?

 

കഴിഞ്ഞ കുറെ ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ്സ് വമ്പനായ Paytm.  വിജയ് ശേഖർ ശർമ്മ ഫൗണ്ടറായ ഇ-കൊമേഴ്‌സ് പേയ്‌മെന്റ് – ഡിജിറ്റൽ വാലറ്റ് കമ്പനിയാണ് Paytm. ഉത്തർപ്രേദേശിലെ നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന paytm, ചൈനയിലേക്ക് കസ്റ്റമർ ഡാറ്റ കടത്തിയെന്നാണ് പുതിയ ആരോപണം. കമ്പനിയുടെ സെർവറുകൾ പേടിഎം പേയ്‌മെന്റ്സ് ബാങ്കിൽ പരോക്ഷമായി ഓഹരിയുള്ള ചൈനീസ് സ്ഥാപനങ്ങളുമായി വിവരങ്ങൾ പങ്കിടുന്നതായി ആർബിഐയുടെ വാർഷിക പരിശോധനയിൽ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇതേതുടർന്ന് Paytm പേയ്മെന്റ്സ് ബാങ്കിൽ, പുതിയ ഉപയോക്താക്കളെ ചേർക്കുന്നതിൽ നിന്ന് കമ്പനിയെ RBI വിലക്കിയിരുന്നു. പുതിയ അക്കൗണ്ടുകൾ തുറക്കുന്നത് നിർത്തി വയ്ക്കാൻ Paytm പേയ്മെന്റ്സ് ബാങ്കിനോട് റിസർവ്വ് ബാങ്ക് ആവശ്യപ്പെട്ടിരുന്നു. ആർബിഐയുമായി കൂടിയാലോചിച്ച് ഒരു ടെക്‌നോളജി ഓഡിറ്ററെ നിയമിക്കണമെന്നും പേടിഎം പേയ്‌മെന്റ്സ് ബാങ്കിന്  നിർദ്ദേശം നൽകിയിരുന്നു.  ഡാറ്റ കളക്ഷൻ നിയമങ്ങൾ ലംഘിച്ചതിന് അമേരിക്കൻ എക്‌സ്‌പ്രസ് ബാങ്കിംഗ് കോർപ്പറേഷനും മാസ്റ്റർകാർഡുമുൾപ്പെടെയുള്ള കമ്പനികളെ ആർബിഐ സമാനമായി ശിക്ഷിച്ചിട്ടുണ്ട്. ചൈനയുമായുള്ള ഇന്ത്യയുടെ രാഷ്ട്രീയ സംഘർഷം കണക്കിലെടുക്കുമ്പോഴാണ് പേടിഎം പേയ്‌മെന്റ്സ് ബാങ്കിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾക്ക് കൂടുതൽ പ്രധാന്യം വരുന്നത്.

ചൈനീസ് സ്ഥാപനങ്ങൾക്ക് ഡാറ്റ ചോർന്നെന്ന റിപ്പോർട്ടുകൾ പേടിഎം പേയ്‌മെന്റ്സ് ബാങ്ക് നിഷേധിച്ചതിന് പിന്നാലെ ന്യായീകരണവുമായി വിജയ് ശേഖർ ശർമ്മ രംഗത്തെത്തിയിരുന്നു. മാധ്യമ റിപ്പോർട്ടുകൾ വ്യാജവും സെൻസേഷണലിസവുമാണെന്ന് പേടിഎം ഫൗണ്ടർ ആരോപിച്ചു. റിസർവ് ബാങ്ക്, ഡാറ്റ ആക്‌സസിനെക്കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ലെന്നും  ഓഡിറ്റ് നടത്താൻ കമ്പനിയോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് വിജയ് ശേഖർ ശർമ്മയുടെ വാദം. എക്‌സ്‌റ്റേണൽ ഓഡിറ്ററെ നിയമിക്കുന്നതുൾപ്പെടെയുള്ള ആർബിഐയുടെ നിർദേശം പാലിക്കാനുള്ള നടപടികൾ കമ്പനി സ്വീകരിക്കുന്നുണ്ടെന്ന് പേടിഎം പറഞ്ഞിരുന്നു. ഉപയോക്താക്കൾ ആശങ്കപ്പെടേണ്ടെന്നും ഉപയോക്താക്കളെ ബാധിക്കുന്ന പ്രശ്നമെല്ലെന്നും കമ്പനി അറിയിച്ചിരുന്നു. നിലവിലുള്ള ഉപഭോക്താക്കൾക്ക്  എല്ലാ ബാങ്കിംഗ് സേവനങ്ങളും തടസ്സമില്ലാതെ ഉപയോഗിക്കുന്നത് തുടരാമെന്നും കമ്പനി അറിയിച്ചു. ബാങ്കിന്റെ എല്ലാ ഡാറ്റയും ഇന്ത്യയിലാണ് എന്ന് പേടിഎം പറയുന്നു. പേടിഎമ്മും അതിന്റെ ഫൗണ്ടർ വിജയ് ശേഖർ ശർമയും ചേർന്നുള്ള സംയുക്ത സംരംഭമാണ് പേടിഎം പേയ്‌മെന്റ്സ് ബാങ്ക്. എക്‌സ്‌ചേഞ്ച് ഫയലിംഗുകൾ പ്രകാരം ചൈനയുടെ ആലിബാബ ഗ്രൂപ്പ് ഹോൾഡിംഗ്സ് ലിമിറ്റഡ് പേടിഎമ്മിന്റെ ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്. ‌ ജാക്ക് മായുടെ ആന്റ് ഗ്രൂപ്പ് കമ്പനിയും നിക്ഷേപകരാണ്.  Paytm പേയ്‌മെന്റ്സ് ബാങ്കിന് 300 ദശലക്ഷത്തിലധികം വാലറ്റുകളും 60 ദശലക്ഷത്തിലധികം ബാങ്ക് അക്കൗണ്ടുകളുമുണ്ടെന്നാണ് അതിന്റെ വെബ്‌സൈറ്റ് പറയുന്നത്. 100 ദശലക്ഷത്തിലധികം KYC അധിഷ്ഠിത  ഉപയോക്താക്കളുണ്ട്. ഓരോ മാസവും 0.4 മില്യൺ പുതിയ ഉപയോക്താക്കളെ ചേർക്കുന്നുണ്ടെന്നും ബാങ്കിന്റെ കണക്കുകൾ പറയുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com