channeliam.com

UK മാർക്കറ്റിൽ സാധ്യത തേടാൻ സ്റ്റാർട്ടപ്പുകൾക്ക് അവസരം

കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്കും സംരംഭങ്ങൾക്കും യുകെയിലെ ടെക് ഇക്കോസിസ്റ്റത്തിലേക്ക് വാതിലുകൾ തുറക്കാൻ ഡിപ്പാർട്ട്മെന്റ് ഫോർ ഇന്റർനാഷണൽ ട്രേഡും ലണ്ടൻ & പാർട്ണേഴ്സും അവസരം ഒരുക്കുന്നു. ലോകമാകെ സിനർജി ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ശ്രമിക്കുന്ന കമ്പനികൾക്കും സംരംഭകർക്കുമുള്ള അവസരങ്ങൾ ഒരുക്കുക എന്നതായിരുന്നു പ്രോഗ്രാമിന്റെ ലക്ഷ്യം. കേരള സ്റ്റാർട്ടപ്പ് മിഷനും ജി-ടെകും സംയുക്തമായാണ് ഇന്ററാക്ഷൻ പ്ലാറ്റ്ഫോം ഒരുക്കിയത്. ചെന്നൈയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷൻ, ഡിപ്പാർട്ട്‌മെന്റ് ഫോർ ഇന്റർനാഷണൽ ട്രേഡിലെ ഇൻവാർഡ് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറായ Upasana Srikanth, ഡിപ്പാർട്ട്മെന്റ് ഫോർ ഇന്റർനാഷണൽ ട്രേഡ്, ടെക്നോളജി സെക്ടർ സ്പെഷ്യലിസ്റ്റ്- Dr.Chris Moore, ലണ്ടൻ & പാർട്ണേഴ്സ്-ഇന്ത്യ, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് – Neha Karnad എന്നിവർ സ്റ്റാർട്ടപ്പുകളുമായി സംവദിച്ചു. മൂന്ന് ദിവസം നീണ്ടു നിന്ന പ്രോഗ്രാമിലൂടെ കഴിയുന്നത്ര കമ്പനികളിലേക്ക് എത്തിച്ചേരാനും യുകെയിലേക്കുള്ള അവരുടെ ഇന്റർനാഷണൽ എക്സ്പാൻഷൻ പദ്ധതികൾക്ക് കളമൊരുക്കാനും ശ്രമിക്കുകയാണിവർ. കൊച്ചിയിലെയും തിരുവനന്തപുരത്തെയും നിരവധി സ്റ്റാർട്ടപ്പുകളെ യു കെ വിപണിയുടെ സാധ്യതകളറിയിക്കാൻ കഴിഞ്ഞതായി ഡെലിഗേഷൻ വ്യക്തമാക്കി. സ്റ്റാർട്ടപ്പുകൾക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങളും വിവരങ്ങളും പ്രോഗ്രാമിലൂടെ കൈമാറാനും യുകെയിലെ കമ്പനികൾക്ക് ലഭിക്കുന്ന അവസരങ്ങളെ കുറിച്ച് സ്റ്റാർട്ടപ്പുകളോട് വിശദമാക്കാനും കഴിഞ്ഞതായി ലണ്ടൻ ആന്റ് പാർട്നേഴ്സ് പ്രതിനിധികൾ വ്യക്തമാക്കി.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com