channeliam.com

സംരംഭകയെന്ന നിലയിൽ ഗീതയെ ചാനൽ അയാം ശുപാർശ ചെയ്യുകയാണ്.

സംരംഭകയെന്ന നിലയിൽ ഗീതയെ ചാനൽ അയാം ശുപാർശ ചെയ്യുകയാണ്. അവർക്ക് വളരാനും മുന്നോട്ട് പോകാനും ഈ റിപ്പോർട്ട് പ്രയോജനം ചെയ്യട്ടെ. ‘Geetha’s Home to Home കുർക്കുമീൽ ഇവിടെ വാങ്ങാം. Call 9946526262  

വെറും 13 വയസ് വരെ മാത്രമേ ഗീത സലീഷ് എന്ന ഈ സംരംഭകയ്ക്ക് കാഴ്ച ഉണ്ടായിരുന്നുള്ളൂ.  അപൂർവ ജനിതക വൈകല്യം കാഴ്ചയെ പൂർണമായി കീഴടക്കിയത് 15-ാം വയസിൽ. എന്നാൽ ഈ കുറവ്  ലക്ഷ്യങ്ങൾ നേടുന്നതിൽ നിന്ന് ഗീതയെ തടഞ്ഞില്ല.  ജോലി സ്വപ്നം കണ്ടിരുന്ന ഗീത ബ്രെയിൽ ലിപി പഠിച്ച് ബിരുദപഠനം പൂർത്തിയാക്കി. പിന്നീട് എന്ത് ചെയ്യണമെന്ന ആശങ്കയായി. ഉൾക്കാഴ്ച മറയാത്ത കാലത്തോളം അന്ധതയ്ക്ക് തന്നെ തോൽപ്പിക്കാനാകില്ല എന്ന് ഗീത തിരിച്ചറിഞ്ഞിടത്ത് അവരുടെ ലക്ഷ്യം തെളിഞ്ഞു. കാഴ്ചയുണ്ടായിട്ടും ഒന്നും ചെയ്യാതിരിക്കുന്നവരേക്കാൾ ക്ലിയറായ ചില ലക്ഷ്യങ്ങൾ.  

മഞ്ഞപ്പൊടിയല്ല, മഞ്ഞൾപൊടി

ആരോഗ്യം സംരംക്ഷിക്കാനും, രോഗപ്രതിരോധ ശേഷിക്കും ഇന്ന് ലോകമാകെ മഞ്ഞളിന്റെ പ്രസക്തി ഏറുകയാണ്. മഞ്ഞളിലെ കുർക്കുമിൻ എന്ന ഘടകമാണ് അതിന് മെഡിസിനൽ വാല്യു നൽകുന്നത്. പക്ഷെ പലപ്പോഴും കുർക്കുമിൻ വേർതിരിച്ച് എടുത്തശേഷം ബാക്കിയാകുന്ന മഞ്ഞളാണ് മഞ്ഞൾപൊടിയായി മാർക്കറ്റിൽ എത്തുന്നതെന്ന് ആക്ഷേപമുണ്ട്. അവിടെയാണ് കുർക്കുമിൻ ഏറ്റവും അധികമുള്ള പ്രതിഭ മഞ്ഞളുപയോഗിച്ച് ഫുഡ് സ്പ്ലിമെന്റ് മാർക്കറ്റിലിറക്കുന്ന ഈ വനിതാ സംരംഭക ശ്രദ്ധേയയാകുന്നത്. മഞ്ഞൾ കൊണ്ട് നിർമ്മിച്ച കുർക്കുമീൽ എന്ന ഈ സൂപ്പർഫുഡ് സപ്ലിമെന്റാണ് ഗീതയിലെ സംരംഭകയെ വ്യത്യസ്കയാക്കുന്നത്. ഓൺലൈനിലൂടെ തന്റെ പ്രൊഡക്റ്റ് വിറ്റ് വിജയകരമായ ബിസിനസ്സ് ഗീത നടത്തുന്നു. മഞ്ഞളിൽ നിന്നുണ്ടാക്കുന്ന മൂല്യവർദ്ധിത ഉല്പന്നമായ ഫസ്റ്റ് ഡ്രിങ്കിനും അതുപോലെ പ്രതിഭ മഞ്ഞൾ പൊടിക്കും ഏറെ ഡിമാന്റുണ്ട്.  

സ്വാദോടെ കഴിക്കാം, കുർക്കുമീൽ

വർഷങ്ങളുടെ ഗവേഷണത്തിന് ശേഷമാണ് കുർക്കുമീൽ വികസിപ്പിച്ചെടുത്തത്. മഞ്ഞൾ, ഈന്തപ്പഴം, ബദാം, തേങ്ങാപ്പാൽ, ശർക്കര എന്നിവയുടെ മിശ്രിതമാണിത്. മഞ്ഞളിന്റെ എല്ലാ ഗുണങ്ങളും ഉള്ളതിനാൽ ഇത് ഒരു സൂപ്പർഫുഡ് സപ്ലിമെന്റ് ആണെന്ന് ഗീത പറയും. മാത്രമല്ല, മഞ്ഞളിന്റെ എല്ലാ ഔഷധഗുണവും ഏറെയുള്ള കുർക്കുമീൽ കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാമെന്ന് ഗീത സാക്ഷ്യപ്പെടുത്തുന്നു.

ഓൺലൈനിൽ ഹിറ്റായി ഗീതാസ് ഹോം ടു ഹോം

കേരളത്തിന് പുറമേ മുംബൈ, ഡൽഹി, ബംഗളുരു തുടങ്ങി ഇന്ത്യയിലെ വിവിധയിടങ്ങളിലായി 5000ത്തിലധികം ക്ലയന്റുകളാണ് ഗീതയുടെ സൂപ്പർഫുഡിനുളളത്. കുർകുമീലിന് 450 ഗ്രാം ബോട്ടിലാണ് ആളുകൾ ഏറെ ആവശ്യപ്പെടുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് അംഗീകൃതമാണ് പ്രതിഭ എന്ന മഞ്ഞൾ ഇനം.

Channeliam.com Recommends

സംരംഭകയെന്ന നിലയിൽ ഗീതയെ ചാനൽ അയാം ശുപാർശ ചെയ്യുകയാണ്. അവർക്ക് വളരാനും മുന്നോട്ട് പോകാനും ഈ റിപ്പോർട്ട് പ്രയോജനം ചെയ്യട്ടെ. ‘Geetha’s Home to Home കുർക്കുമീൽ ഇവിടെ വാങ്ങാം. Call 9946526262

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com