പുതിയ WORKFROM HOME ചട്ടങ്ങൾ പുറത്തിറക്കി കേന്ദ്ര വാണിജ്യ മന്ത്രാലയം

പുതിയ വർക്ക് ഫ്രം ഹോം ചട്ടങ്ങൾ പുറത്തിറക്കി കേന്ദ്ര വാണിജ്യ മന്ത്രാലയം പരിഷ്ക്കരിച്ച ചട്ടപ്രകാരം, ഒരു പ്രത്യേക സാമ്പത്തിക മേഖലയിൽ പരമാവധി ഒരു വർഷത്തേക്ക് വർക്ക് ഫ്രം ഹോം അനുവദനീയമായിരിക്കും. ഒരു യൂണിറ്റിലെ ഒരു നിശ്ചിത വിഭാഗം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ലഭ്യമാക്കുന്നതാണ് പുതിയ നിയമം. 50 ശതമാനം വരെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ഓപ്ഷൻ തെരഞ്ഞെടുക്കാം. ശാരീരിക വൈകല്യങ്ങൾ അനുഭവിക്കുന്ന ജീവനക്കാർ, ദീർഘയാത്ര ചെയ്യുന്നവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർക്ക് മുൻഗണന നൽകും. യൂണിറ്റിലെ കരാർ ജീവനക്കാർ ഉൾപ്പെടെ മൊത്തം ജീവനക്കാരുടെ പരമാവധി 50 ശതമാനം വരെ വർക്ക് ഫ്രം ഹോം വിപുലീകരിക്കാനാകും. രാജ്യത്തെ എല്ലാ പ്രത്യേക സാമ്പത്തിക മേഖലകളിലും ഏകീകൃതമായ വർക്ക് ഫ്രം ഹോം നയം വേണമെന്ന ആവശ്യപ്രകാരമാണ് വിജ്ഞാപനം. മഹാരാഷ്ട്രയിലെ സാന്താക്രൂസ്, കൊച്ചി, കാണ്ട്‌ല, സൂറത്ത്, ചെന്നൈ, വിശാഖപട്ടണം എന്നിവയുൾപ്പെടെ എട്ട് പ്രത്യേക സാമ്പത്തിക മേഖലകളാണ് നിലവിൽ ഇന്ത്യയിലുള്ളത്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version