രാകേഷ് ജുൻജുൻവാല പിന്തുണയുള്ള Akasa Airlines കൊച്ചിയില്‍ നിന്ന് സര്‍വീസ് തുടങ്ങുന്നു

രാകേഷ് ജുൻജുൻവാല പിന്തുണയുള്ള ആകാശ എയർലൈൻസ് കൊച്ചിയില്‍ നിന്ന് സര്‍വീസ് തുടങ്ങുന്നു. ബെംഗളൂരു- കൊച്ചി വ്യോമപാതയിൽ ആഴ്ചയിൽ 28 സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 13 മുതല്‍ ആകാശയുടെ ബെംഗളൂരു-കൊച്ചി സര്‍വീസ് ആരംഭിക്കും. ഇന്‍ഡിഗോ, എയര്‍ ഏഷ്യ, ഗോ ഫസ്റ്റ്, അലയന്‍സ് എയര്‍ എന്നിവയാണ് കൊച്ചി-ബെംഗളൂരു സര്‍വീസ് നടത്തുന്ന മറ്റ് എയര്‍ലൈനുകള്‍.

നിലവിൽ കൊച്ചിയിൽ നിന്നാണ് ആകാശയ്ക്ക് ഏറ്റവും കൂടുതൽ സർവ്വീസുകളുള്ളത്. കൊച്ചി കൂടാതെ ബെംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നും സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി-ബെംഗളൂരു വ്യോമപാതയിൽ എല്ലാദിവസവും രണ്ട് സര്‍വീസുകൾ വീതം നടത്താനാണ് പദ്ധതിയിടുന്നത്. ഇതോടെ കൊച്ചിയില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള ആകെ വിമാനസർവ്വീസുകൾ 99 ആകും.

Share.

Comments are closed.

Exit mobile version