channeliam.com

വലിയ നിക്ഷേപം നേടിയ മലയാളികളായ ഫൗണ്ടർമാരുടെ Entri ആപ്പ്, Learning App for Jobs

ENTRI APP

സർക്കാർ ജോലിയും സ്വകാര്യ ജോലിയും നേടാൻ ഉദ്യോഗാർത്ഥികളെ സഹായിക്കുന്ന പഠന ആപ്ളിക്കേഷനാണ് Entri. പ്രാദേശിക ഭാഷയിൽ രൂപപ്പെടുത്തിയിരിക്കുന്ന പഠന ആപ്ലിക്കേഷനാണ് Entri എന്ന സ്റ്റാർട്ടപ്പിന്റെ പ്രത്യേകത. പിഡിഎഫുകൾ, സ്റ്റഡി കാർഡുകൾ, വീഡിയോകൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള പഠന ഉള്ളടക്കങ്ങൾ എൻട്രി നൽകുന്നുണ്ട്. ഈ ഉള്ളടക്കങ്ങളെല്ലാം തന്നെ മലയാളം, തമിഴ്, ഹിന്ദി തുടങ്ങിയ പ്രാദേശികഭാഷകളിലാണ് തയ്യാറാക്കിയിരിക്കുന്നത്. സെൻട്രൽ-സ്റ്റേറ്റ് പരീക്ഷകൾക്കായുള്ള പരിശീലനം, സ്പോക്കൺ ഇംഗ്ലീഷ്, കോഡിംഗ്, സെയിൽസ്, സംരംഭകത്വം തുടങ്ങിയവയ്ക്കായുള്ള പരിശീലനവും ഉള്ളടക്കങ്ങളും എൻട്രി ആപ്പ് നൽകും. ആൻഡ്രോയ്ഡാലാണ് ഈ പ്ലാറ്റ്ഫോം. ഇത് കൂടാതെ എൻട്രിയ്ക്ക് വെബ് വേർഷനുമുണ്ട്.

ഫൗണ്ടിംഗ് ടീം

മുഹമ്മദ് നിസാമുദ്ദീൻ, രാഹുൽ രമേഷ് എന്നിവരാണ് എൻട്രിയുടെ ഫൗണ്ടർമാർ. എൻജിനീയറിംഗ് ആന്റ് പ്രോഡക്ട് ടീമിനെ നയിക്കുന്ന രാഹുൽ രമേഷ് ആണ് സിടിഒ. ഇത് കൂടാതെ ഏകദേശം 525 പേർ ടീമിലുണ്ട്.

ക്ലയന്റ്സ്

തൊഴിലന്വേഷകർ തന്നെയാണ് എൻട്രിയുടെ പ്രധാന ക്ലയന്റുകൾ. കൂടാതെ, കോളേജുകൾക്ക് ആവശ്യമെങ്കിൽ എൻട്രിയുമായി സഹകരിച്ച് അവരുടെ വിദ്യാർത്ഥികൾക്കായി പ്രാദേശിക ഭാഷയിൽ തൊഴിൽ- നൈപുണ്യ പരിശീലനം നൽകാൻ സാധിക്കും. PSC കോച്ചിംഗ് സെന്ററുകൾക്കും ആവശ്യമായ സേവനം എൻട്രി നൽകുന്നുണ്ട്.

അംഗീകാരങ്ങൾ, ഭാവിപദ്ധതികൾ

നിലവിൽ എൻട്രിയ്ക്ക് 95 ലക്ഷം ഉപയോക്താക്കളുണ്ട്. അത് ഒരു കോടി ഉപയോക്താക്കളിലേക്കെത്തിക്കാനുള്ള പരിശ്രമത്തിലാണ് കമ്പനി. 2025ഓടെ 40 മില്യൺ ഉപയോക്താക്കളിലേക്കെത്തുക എന്നതാണ് ലക്ഷ്യം. നിലവിൽ അഞ്ച് ഭാഷകൾ കേന്ദ്രീകരിച്ചാണ് എൻട്രിയുടെ പ്രവർത്തനങ്ങൾ. അത് കൂടുതൽ ഭാഷകളിലേയ്ക്ക് വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

ഫണ്ടിംഗ്

ഇതുവരെ ഏകദേശം 80 കോടി രൂപ (11 മില്യൺ ഡോളർ) ഫണ്ട് എൻട്രി നേടിയിട്ടുണ്ട്. അതിൽ ഇന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക്ക് നിക്ഷേപകരിലൊന്നായ Omidyar Network India, അതുകൂടാതെ യുഎസ് അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ നിക്ഷേപകരിൽ നിന്നും Entri നിക്ഷേപം സമാഹരിച്ചിട്ടുണ്ട്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com