❝ചുവരുകളിലെ സിനിമാ പോസ്റ്ററുകൾ കണ്ട് ആകാംക്ഷയോടെ നോക്കിയ ഒരു കുട്ടിക്കാലമുണ്ടായിരുന്നു ജയറാം രാമചന്ദ്രന്. നിറങ്ങളോടും വർണങ്ങളോടുമുളള അഭിനിവേശം അങ്ങനെ കുട്ടിക്കാലം കാലം തൊട്ടേ കൂടെ കൂടി.
ചുവരുകളെ വർണാഭമാക്കുന്ന കഥകൾ സംവദിക്കുന്ന പോസ്റ്ററുകളിലേക്ക് നോക്കി നിന്നിരുന്ന ആ കുട്ടിക്ക് തന്റെ പാതയേതെന്ന് തിരിച്ചറിയാൻ പിന്നീട് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. ഫൈൻ ആർട്‌സിലേക്കും പിന്നീട് ഗ്രാഫിക് ഡിസൈനിലേക്കും തിരിയാൻ അദ്ദേഹത്തിന് പ്രേരണയായത് ആ കാലമായിരുന്നു. പോസ്റ്റർ ഡിസൈൻ,വെബ്സൈറ്റ് ഡിസൈൻ, ടൈറ്റിൽ ഡിസൈൻ എന്നിങ്ങനെ വ്യത്യസ്തമായ പ്രവർത്തന തലങ്ങളിൽ ജയറാം മുദ്ര പതിപ്പിച്ചിട്ടുണ്ട്. നിറങ്ങളിലൂടെ, വർണങ്ങളിലൂടെ ഒരു സിനിമയെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ പോസ്റ്ററുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
ഏതൊരു പ്രേക്ഷകന്റെയും മനസിൽ സിനിമയെ കുറിച്ച് കൗതുകവും ആകാംക്ഷയും ജനിപ്പിക്കുന്നവയാകണം പോസ്റ്ററുകളെന്ന് പോസ്റ്റർവാലയെന്ന് (Posterwala) ഹിന്ദിവാലകൾ ഓമനപ്പേരിട്ട് വിളിച്ച ജയറാം രാമചന്ദ്രൻ പറയും.
പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ അസിസ്റ്റന്റായി സിനിമാ ലോകത്ത് പിച്ച വച്ച ജയറാം രാമചന്ദ്രന് സിനിമയുടെ വർണലോകത്ത് 25 വർഷത്തോളം പരിചയമുണ്ട്. അടുത്തിടെ ഇറങ്ങിയ മലയൻകുഞ്ഞിനും മൈക്കിനുമൊക്കെ (MIKE) പിന്നിൽ ചലിച്ച ആ കരവിരുത് ആ പോസ്റ്ററുകൾ തന്നെ നമ്മോടു പറയുന്നുണ്ട്. 1990 കളിലെ ഏ.ആർ റഹ്മാൻ തരംഗത്തിൽ ആരാധനയോടെ ആ സംഗിത വിസ്മയത്തെ ഒന്നു കാണാൻ കാത്തിരുന്ന ഈ കോഴിക്കോട്ടുകാരൻ പിന്നീട് റഹ്മാന്റെ ബയോഗ്രഫിയിലും ഒരു പേജിൽ ഇടം പിടിച്ചു. ഹിന്ദി സിനിമകളിലൂടെയും ബഹുരാഷ്ട്രാചിത്രങ്ങളിലൂടെയും ഡിസൈനിംഗ് ജീവിതം തുടങ്ങിയ പോസ്റ്റർവാലയെ മലയാളി അറിയുന്നത് പഴശ്ശിരാജയിലൂടെയാണ്. അവിടെ തൊട്ട് ഇങ്ങോട്ട് ജയറാം രാമചന്ദ്രൻ