channeliam.com

വ്യവസായ ഉപോൽപ്പന്നങ്ങളെ മൂല്യവത്തായ പ്രോഡക്റ്റുകളാക്കി മാറ്റുന്ന നിരവധി സ്റ്റാർട്ടപ്പുകൾ ഇന്ത്യയിലുണ്ട്. ബെംഗളൂരു ആസ്ഥാനമായുള്ള ബയോടെക്ക് സ്റ്റാർട്ടപ്പ് ‘LoopWorm’ ഒരുദാഹരണമാണ്. പാഴാക്കിക്കളയുന്ന ഭക്ഷണം, കാർഷികമാലിന്യങ്ങൾ എന്നിവയിൽ നിന്നും ആനിമൽ ഫീഡും, പെറ്റ്ഫുഡ്ഡും നിർമ്മിക്കുകയാണ് ഈ സ്റ്റാർട്ടപ്പ്.

Ankit Alok Bagaria & Abhi Gawri Co-founders Of LoopWorm

ഐഐടി-റൂർക്കിയിൽ ഡ്യുവൽ ഡിഗ്രി-കെമിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന അങ്കിത് അലോക് ബഗാരിയയും, ബി.ടെക്-ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായിരുന്ന അഭി ഗൗരിയും 2017-ൽ കണ്ടുമുട്ടുന്നിടത്താണ് സ്റ്റാർട്ടപ്പിന്റെ കഥ തുടങ്ങുന്നത്.

പുഴുവിൽ നിന്ന് പ്രോഡക്ടുണ്ടാക്കുന്ന സ്റ്റാർട്ടപ്പ് LoopWorm

വിദ്യാർത്ഥികളിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ഇനാക്റ്റസ് പരിപാടിയിൽ അങ്കിതും അഭിയും ഒരുമിച്ച് പ്രവർത്തിച്ചു. ഇന്ത്യയിലെ മാലിന്യത്തിന്റെ 50 ശതമാനവും ഉൾക്കൊള്ളുന്നത് പാഴാക്കിക്കളയുന്ന ഭക്ഷണമാണെന്ന് അവർ മനസ്സിലാക്കി.

ആ തിരിച്ചറിവിൽ നിന്നാണ് വെയ്സ്റ്റാക്കുന്ന ഫുഡിൽ, പോസിറ്റീവ് മൂല്യമുള്ള ഒരു പ്രോ‍ഡക്റ്റുണ്ടെന്ന് മനസ്സിലാക്കുന്നത്.

അങ്ങനെ 2019ൽ LoopWorm ന് രൂപം നൽകി. ഭക്ഷണമാലിന്യങ്ങൾ ‘ഭക്ഷണ ലൂപ്പിലേക്ക്’ തിരികെ കൊണ്ടുവരുന്നതിനുള്ള ഒന്നിലധികം മാർഗ്ഗങ്ങളെക്കുറിച്ച് അവർ ഗവേഷണം നടത്തി. ഒടുവിൽ ‘പ്രാണികൾ’ ഈ മാലിന്യങ്ങളുടെ സ്വാഭാവിക കൺവെർട്ടറുകളാണെന്ന് കണ്ടെത്തി. ഭക്ഷണപ്പുഴുക്കളെ ഉപയോഗിച്ച് ആദ്യഘട്ട പരീക്ഷണം നടത്തിയെങ്കിലും അത് വിജയം കണ്ടില്ല. പിന്നീട് ബ്ലാക്ക് സോൾജിയർ ഫ്ലൈ ലാർവയെ ഉപയോഗിച്ചു. 70 ശതമാനം ഈർപ്പമുള്ള, 15 കിലോഗ്രാം ഭക്ഷണാവശിഷ്ടങ്ങൾ ലവണങ്ങൾ, ബാക്ടീരിയകൾ, സപ്ലിമെന്റുകൾ, വെള്ളം എന്നിവയുമായി സംയോജിപ്പിക്കുമ്പോൾ, 70 ശതമാനം ഈർപ്പമുള്ള, 20 കിലോ തീറ്റ ഉത്പാദിപ്പിക്കാൻ കഴിയും.
ബ്ലാക്ക് സോൾജിയർ ഫ്ലൈ ലാർവയെ ഉപയോഗപ്പെടുത്തി Defatted Dried BSF Larvae Protein Powder, Whole Dried BSF Larvae, Insect Oil, Insect Frass എന്നിങ്ങനെ നാല് പ്രോഡക്റ്റുകൾ LoopWorm നിർമ്മിച്ചു. കോഴി, മത്സ്യങ്ങൾ, വളർത്തുമൃഗങ്ങൾ എന്നിവയ്ക്കായി ഉയർന്ന ഗ്രേഡ് പ്രാണികളെ അടിസ്ഥാനമാക്കിയുള്ള സുസ്ഥിര പ്രോട്ടീൻ നിർമ്മിച്ച് പെറ്റ് ഫുഡ്ഡ് വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കുകയാണ് LoopWorm. കേന്ദ്രസർക്കാരിൽ നിന്നും, കർണാടക സർക്കാരിൽ നിന്നും ഒരു കോടി രൂപയുടെ ഗ്രാന്റാണ് LoopWorm നേടിയെടുത്തത്. വാട്ടർബ്രിഡ്ജ് വെഞ്ച്വേഴ്സും, ഓമ്നിവോറും സംയുക്തമായി നടത്തിയ ഫണ്ടിംഗ് റൗണ്ടിൽ അടുത്തിടെ 27 കോടി രൂപ ഈ സ്റ്റാർട്ടപ്പ് സമാഹരിച്ചു. പ്രാണികളെ അടിസ്ഥാനമാക്കി, പ്രതിവർഷം 300,000 ടൺ പ്രോട്ടീൻ ഉൽപ്പാദിപ്പിക്കാനാണ് LoopWorm നിലവിൽ ലക്ഷ്യമിടുന്നത്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com