- ANYBODY CAN STARTUP


ബ്ലഡ്ഡിന് വേണ്ടി ബുദ്ധിമുട്ടേണ്ട, അവശ്യ സാഹചര്യങ്ങളിൽ Bagmo ഉണ്ട്
അടിയന്തരഘട്ടങ്ങളിൽ രക്തം ആവശ്യമായി വരുന്ന ആളുകളെ സാങ്കേതികവിദ്യയുടെ പിന്തുണയോടെ സഹായിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന Bagmo. രക്തത്തിന്റെ അഭാവം എന്ന പ്രശ്നത്തിന് സാങ്കേതിക വിദ്യയുപയോഗിച്ച് ഈ സ്റ്റാർട്ടപ്പ് പരിഹാരം കാണുന്നു.
About Bagmo



ഇത് കൂടാതെ, കോൾഡ് ചെയിൻ മോണിറ്ററിംഗ് എന്ന സേവനവും Bagmo നൽകുന്നുണ്ട്. രക്തദാനം ചെയ്യാൻ ഒരുപാട് പേർ തയ്യാറാണെങ്കിൽപ്പോലും, അവശ്യ സാഹചര്യങ്ങളിൽ ബ്ലഡ്ഡിന് വേണ്ടി ബുദ്ധിമുട്ടേണ്ടിവരുന്ന സാഹചര്യമുണ്ട്.
ഇത് പരിഹരിക്കാൻ സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയുള്ള ചെയിൻ മോണിറ്ററിംഗ് സംവിധാനത്തിലൂടെ സാധിക്കും. ഒരു രക്തസാമ്പിൾ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരാശുപത്രിയിലേയ്ക്ക് അയയ്ക്കുമ്പോൾ അതിന്റെ കോൾഡ്, ടെംപറേച്ചർ ഒക്കെയും നിലനിർത്തേണ്ടത് ആവശ്യമാണ്. ഇതിനായുള്ള സൊല്യൂഷനുകൾ കൂടി Bagmo ഉറപ്പു നൽകുന്നുണ്ട്.
IoT പ്ലാറ്റ്ഫോമിൽ, എളുപ്പത്തിൽ സ്കെയിൽ ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് കമ്പനി ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നത്. മെഷീൻ ലേണിംഗ് അൽഗോരിതം ഉപയോഗിച്ചാണ് പ്രോസസ്സ് ഒപ്റ്റിമൈസേഷൻ നിർവ്വഹിക്കുന്നത്. അതുകൊണ്ടുതന്നെ ഗുണമേന്മയുള്ളതും സുരക്ഷിതവുമായ രക്തം രോഗികളിലേക്കെത്തിക്കാൻ കഴിയുന്നു.

ഫൗണ്ടിംഗ് ടീം
പബ്ലിക്ക് ഹെൽത്ത് എക്സ്പേർട്ടുകൾ, ബയോമെഡിക്കൽ എഞ്ചിനീയർമാർ, സോഫ്റ്റ് വെയർ ഡെവലപ്പേർസ് തുടങ്ങിയവർ ഉൾക്കൊള്ളുന്നതാണ് Bagmoയുടെ ടീം. കോർ ടെക്നിക്കൽ വിഭാഗത്തിൽ 10 പേരും, മാർക്കറ്റിംഗ് വിഭാഗത്തിൽ 4 പേരുമാണ് പ്രവർത്തിക്കുന്നത്. അഷ്ഫാഖ് കോ-ഫൗണ്ടറാണ്. അനസ് കമ്പനിയുടെ ടെക്നിക്കൽ ഹെഡ് ആയും പ്രവർത്തിക്കുന്നു.

ക്ലയന്റുകൾ
നിലവിൽ കോൾഡ് ചെയിൻ മോണിറ്ററിംഗ് സംവിധാനത്തിന്റെ സഹായം ആവശ്യമുള്ളവർക്ക് അത് ചെയ്തു നൽകുന്നുണ്ട്. കൂടാതെ ബ്ലഡ് ബാങ്കുകൾ, ബ്ലഡ് സെന്ററുകൾ എന്നിവയും Bagmo സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട്. ആശുപത്രികളും, കോൾഡ് ചെയിൻ ആവശ്യമായിട്ടുള്ള ലോജിസ്റ്റിക്ക്സ് കമ്പനികളുമാണ് നിലവിൽ പ്രധാന ക്ലയന്റുകൾ. ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ, എറണാകുളം രാജഗിരി ഹോസ്പിറ്റൽ, കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ തുടങ്ങിയവ ക്ലയന്റുകളാണ്. തിരുവനന്തപുരം ജനറൽ ഹോസ്പിറ്റൽ അടക്കമുള്ള സർക്കാർ ആശുപത്രികളുമായി സഹകരിച്ചും കമ്പനി പ്രവർത്തിക്കുന്നുണ്ട്.
അംഗീകാരങ്ങൾ, ഭാവി പദ്ധതികൾ
സ്റ്റാർട്ടപ്പ് യാത്രയിൽ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ബാഗ്മോയ്ക്ക്. BIRAC ന്റെ പ്രമുഖ അവാർഡായ BIG (Biotechnology Ignition Grant Scheme) അവാർഡ്, നാസ്കോമിന്റെ ടെക്നോളജി ഫോർ ഗുഡ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റാർട്ടപ്പുകളിലൊന്നാണ്. അതുപോലെ Qualcomm Design in India ചലഞ്ചിന്റെ ഭാഗമായിട്ടുണ്ട്. K Kerala, C Camp Bangalore, Derby Foundation തുടങ്ങി വ്യത്യസ്ത നിക്ഷേപകരിൽ നിന്നായി ഇക്വിറ്റി ഇൻവെസ്മെന്റ് എന്ന നിലയിൽ ഇതുവരെയായും ഏകദേശം 1.9 കോടി രൂപ Bagmo സമാഹരിച്ചിട്ടുണ്ട്. രക്തം ആവശ്യമുള്ളവർക്ക് ഒറ്റ ക്ലിക്കിൽ വളരെ അടുത്തുള്ള ബ്ലഡ്ഡിന്റെ ലഭ്യത അറിയിക്കാനും, അത് യഥാസമയം ലഭ്യമാക്കാനുമുള്ള സംവിധാനം സൃഷ്ടിക്കുക എന്നതാണ് സമീപഭാവിയിൽ Bagmo ലക്ഷ്യമിടുന്നത്.