channeliam.com

സംഗീതത്തിന് എല്ലാ വികാരങ്ങളെയും ഉൾക്കൊള്ളാനുള്ള ശക്തിയുണ്ട്. സംഗീതത്തിന് മനസിനെ സുഖപ്പെടുത്താനും ശരീരത്തെ ഊർജ്ജസ്വലമാക്കാനും കഴിയുമെന്ന് ചില പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഖുറാന സിസ്റ്റേഴ്സ് എന്ന് പ്രസിദ്ധരായ കാമാക്ഷിയുടെയും വിശാല ഖുറാനയുടെയും സ്റ്റാർട്ടപ്പ്, ‘The Sound Space’ ഈ ആശയമാണ് പ്രാവർത്തികമാക്കുന്നത്.

 മ്യൂസിക് തെറാപ്പിയിലൂടെ വെൽനസ് എന്ന ആശയം പ്രായോഗികമാക്കുകയാണ് ഈ സഹോദരിമാർ. മ്യൂസിക്കൽ പ്രോഗ്രാമുകൾ മുതിർന്നവർക്കും കുട്ടികൾക്കും വേണ്ടി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ആന്തരികമായ സന്തോഷവും രോഗമുക്തിയും കൈവരിക്കാൻ ഈ സംഗീത ചികിത്സ ലക്ഷ്യമിടുന്നു.

സംഗീതം നിറഞ്ഞ വീട്ടിലായിരുന്നു ഖുറാന സഹോദരിമാരുടെ കുട്ടിക്കാലം. അവരുടെ പിതാവ് പ്രസിദ്ധനായ സംഗീതജ്ഞനും സൗണ്ട് ഹീലറുമായിരുന്നു. അങ്ങനെ മൂന്നാം വയസ്സിൽ സഹോദരിമാർ സംഗീത ലോകത്തേക്ക് പ്രവേശിച്ചു. വളർന്നപ്പോൾ സംഗീതമെന്നാൽ എല്ലാവരുമായും പങ്കിടേണ്ട ഒരു സന്തോഷമാണെന്ന് അവർ മനസ്സിലാക്കി. ഈ ചിന്ത 2010-ൽ ‘ദ സൗണ്ട് സ്‌പേസ്’ തുടങ്ങാൻ അവർക്ക് പ്രോത്സാഹനമായി. മുംബൈ ആസ്ഥാനമായുള്ള പ്ലാറ്റ്‌ഫോം ഇന്ന് നിരവധി ഓർഗനൈസേഷനുകൾക്കൊപ്പം  പ്രവർത്തിച്ചു വരുന്നു. ദ സൗണ്ട് സ്‌പേസിൽ, ആളുകളുടെ ശാരീരിക മാനസിക സ്ഥിതിക്ക് അനുസരിച്ചുളള സംഗീതം ക്യൂറേറ്റ് ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, പ്ലാറ്റ്‌ഫോമിൽ കാൻസർ രോഗികൾക്ക് മാത്രമായി സൃഷ്ടിച്ച സംഗീതവുമുണ്ട്.

ഹിന്ദുസ്ഥാനി സംഗീതത്തിലും സൈക്കോളജിയിലും പരിശീലനം നേടിയവരാണ് ഖുറാന സഹോദരിമാർ. അതിനാൽ, മാനസികാരോഗ്യത്തിലും ക്ഷേമത്തിലും സംഗീതത്തിന്റെ സ്വാധീനം അവർക്കറിയാം. ഓരോ രാഗവും ശരീരത്തെയും മനസ്സിനെയും സ്വാധീനിക്കുന്നു എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള രാഗചികിത്സയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് അവരുടെ തെറാപ്പി ടെക്നിക്കുകൾ. അവയുടെ മൊഡ്യൂളുകളും വർക്ക് ഷോപ്പുകളും ശരീരത്തെ സന്തുലിതമാക്കുന്ന തരത്തിൽ ചിട്ടപ്പെടുത്തിയതാണ്. കോവിഡ് കാലത്ത് സംഗീതത്തിന്റെ സ്വാധീനം ആളുകളിൽ കൂടുതൽ പ്രകടമായതായി അവർ പറയുന്നു.
പത്ത് വർഷം മുമ്പ്, രോഗമുക്തിക്കും ഇതര ചികിത്സകളിലും സംഗീതം എന്ന ആശയം വളരെ പ്രചാരത്തിലായിരുന്നില്ല, അത് ആധികാരികവും ഫലപ്രദവുമാണെന്ന് തെളിയിക്കേണ്ടിയിരുന്നു. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ആളുകളിലേക്ക് തങ്ങളുടെ സംഗീതം പകരാൻ സൗണ്ട് സ്പേസ് ഉദ്ദേശിക്കുന്നു. രാജ്യത്തുടനീളം ഖുറാന സഹോദരിമാർ കൂടുതൽ പരിപാടികൾ ആസൂത്രണം ചെയ്യുന്നു. സർക്കാർ, സർക്കാരിതര സംഘടനകൾ വഴി വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമായി സംഗീതം അവതരിപ്പിക്കാനും അവർ പദ്ധതിയിടുന്നു. എത്രയധികം ആളുകളിലേക്ക് എത്താമോ അത്രയും സന്തോഷമാണെന്ന് ഈ സഹോദരിമാർ പറയുന്നു.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com