തേക്കടി മനോഹരമാകുന്നത് ഹിൽ ടോപ്പിന്റെ കാലാവസ്ഥയിലും മനോഹരമായ കാഴ്ചയിലുമാണ്.

YouTube video player

തേക്കടിയിലെത്തുന്ന ടൂറിസ്റ്റുകൾക്ക് ഏറ്റവും ലക്ഷ്വൂറിയസും പീസ്ഫുള്ളുമായ ഒരു സ്റ്റേ അന്വേഷിച്ചാൽ പെട്ടെന്ന് പറയാനാകുക കുമളിയിലെ ഹിൽസ് ആന്റ് ഹ്യസ് റിസോർട്ടാണ്. വനത്തിനും താഴ്വാരങ്ങൾക്കുമിടയിലുള്ള മനോഹരമായ ഒരു സൗധമാണിത്. Fairy Tale യാഥാർഥ്യമാകുന്ന ഒരു അനുഭൂതിയാണ് ഹിൽസ് ആൻഡ് ഹ്യൂസ് നൽകുന്നത്. മലമുകളിലൂടെ മഞ്ഞുപാളുകൾ നീങ്ങുന്ന കാഴ്ചകൾ മുറികളിലിരുന്നാൽ ആസ്വദിക്കാം.

തേക്കടിയുടെ സൗന്ദര്യം മുഴുവൻ ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്ന ഇൻഫിനിറ്റി പൂളും വെണ്മയണിഞ്ഞ സുന്ദരിയായ റെസ്റ്റോറന്റും ഫോട്ടോജനിക്കായ ക്യാമ്പ് ഫയർ ഏരിയയും പുഷ്പങ്ങൾ സ്വീകരിക്കുന്ന കവാടവും തടികൾകൊണ്ടുള്ള പാലങ്ങൾ കോർത്തിണക്കുന്ന ഇൻഡിപെൻഡന്റ് വില്ലകളുമാണ് റിസോർട്ടിന്റെ മുഖ്യ ആകർഷണങ്ങൾ.

ഇവിടുത്തെ ടെറെയിനും ക്ലൈമറ്റിനും പറ്റിയ ഇന്റീരിയറാണ് മറ്റൊരു പ്രത്യേകത. തേക്കടിയുടെ കാഴ്ച നൽകുന്ന ബാൽക്കണികളും ഒരനുഭവം തന്നെയാണ്.

Exit mobile version