channeliam.com
സ്റ്റാർട്ടപ്പുകളുടെ വളർച്ചാ മാനദണ്ഡങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് സ്കെയിലബിലിറ്റി. എന്നാൽ, ബിസിനസ്സ് സ്കെയിലിംഗിന് അതിന്റേതായ വെല്ലുവിളികളുമുണ്ട്. ആശയവും ആസൂത്രണവും ലളിതമായി തോന്നുമെങ്കിലും, പല തടസ്സങ്ങളും നിറഞ്ഞതാണ് സ്റ്റാർട്ടപ്പ് സ്കെയിലിംഗ് പ്രക്രിയ. ഇതിന് സഹായകമാകുന്ന ചില ലളിതമായ മാർഗ്ഗങ്ങൾ പങ്കുവെയ്ക്കാം.

1. നെറ്റ്‌വർക്കിംഗ് അവസരങ്ങൾ പ്രയോജനപ്പെടുത്തുക

 വിപണിയിലുണ്ടാകുന്ന ദൈനംദിന മാറ്റങ്ങളും, പ്രധാന കമ്പനികളേയും കുറിച്ച് കൃത്യമായ ധാരണയുണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. എയ്ഞ്ചൽ നിക്ഷേപകരും, വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളും അടക്കമുള്ളവരെ കണ്ടെത്തുകയും അവരുമായി ബിസിനസ്സ് ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നത് കൂടുതൽ നിക്ഷേപ സാദ്ധ്യത ആകർഷിക്കാൻ സഹായകരമാകും. ഒരു സ്റ്റാർട്ടപ്പിന്റെ സ്കെയില‌പ്പിൽ നിക്ഷേപങ്ങൾക്ക് എത്രത്തോളം പങ്കുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ? സ്റ്റാർട്ടപ്പിന്റെ പ്രവർത്തന ശൈലിയ്ക്ക് അനുയോജ്യമായ നിക്ഷേപകനെ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ, വിപണി, മാർക്കറ്റിംഗ് തന്ത്രങ്ങൾ എന്നീ മേഖലകളിലെല്ലാം അത് ഗുണകരമാകും.

2. ഓട്ടോമേറ്റും ഔട്ട്‌സോഴ്‌സും

അപ്രതീക്ഷിതമായുണ്ടാകുന്ന മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ എല്ലായ്പ്പോഴും സജ്ജമാണ് ഡിജിറ്റൽ-ഫസ്റ്റ് ബിസിനസുകൾ. ബിസിനസിലെ ഡിജിറ്റൽവൽക്കരണം പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുകയും കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ജോലി എളുപ്പമാക്കുന്ന ടൂളുകളിലും പ്ലാറ്റ്‌ഫോമുകളിലുമുള്ള നിക്ഷേപം, ഉൽപ്പാദനക്ഷമത കൂട്ടുന്നു. മാറുന്ന വിപണി ആവശ്യങ്ങളെ വളരെപ്പെട്ടെന്ന് ഉൾക്കൊള്ളുന്നതിന് സ്റ്റാർട്ടപ്പുകളെ ഇത് സഹായിക്കും.

3. ജീവനക്കാരിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

ജീവനക്കാരുമായി കൃത്യമായ ആശയവിനിമയം നടത്തുകയും അവർക്ക് ആയാസ രഹിതമായി തൊഴിൽ ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുമ്പോഴാണ് ഏതൊരു സ്ഥാപനത്തിനും വളർച്ച കൈവരിക്കാൻ സാധിക്കുന്നത്. കമ്പനി വളരുന്ന ഓരോ ഘട്ടത്തിലും ജീവനക്കാരും അതിനനുസൃതമായി വളരേണ്ടതുണ്ട്.

4. സ്‌കേലബിൾ മാർക്കറ്റിംഗിലും ആശയവിനിമയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക

 സ്റ്റാർട്ടപ്പ് വളരണമെങ്കിൽ, അതിനെക്കുറിച്ച് ആളുകൾ അറിഞ്ഞിരിക്കണം. നിങ്ങളുടെ ബിസിനസ്സിന് ബ്രാൻഡ് അംഗീകാരം നേടാനും വിപണിയിൽ സ്വാധീനം നേടാനും മാർക്കറ്റിംഗ് സഹായിക്കും. മികച്ച മാർക്കറ്റിംഗ് തന്ത്രത്തിന് സ്കെയിലിംഗുമായി ബന്ധപ്പെട്ട പല വെല്ലുവിളികളേയും മറികടക്കാൻ സാധിക്കും. കണ്ടെന്റ് ക്രിയേഷനും എസ്‌ഇഒയും പ്രധാനപ്പെട്ട സ്കെയിലബിൾ മാർക്കറ്റിംഗ് തന്ത്രങ്ങളാണ്.
പത്രങ്ങൾ, വ്യാപാര മാസികകൾ, സ്റ്റാർട്ട്-അപ്പ് മാസികകൾ തുടങ്ങിയ നിരവധി മീഡിയ പ്ലാറ്റ്‌ഫോമുകളുമായി സ്റ്റാർട്ടപ്പുകൾ ആശയവിനിമയം നടത്തേണ്ടതുണ്ട്.

5. കസ്റ്റമേഴ്സിനെ നിലനിർത്തുന്നതിന് മുൻ‌ഗണന നൽകുക

 കസ്റ്റമേഴ്സിനെ ആകർഷിക്കുന്നതുപോലെ തന്നെ പ്രാധാന്യമുള്ളതാണ് നിലവിലുള്ളവരെ നിലനിർത്തുക എന്നതും. മികച്ച ഉപഭോക്തൃ അടിത്തറയിൽ ഊന്നിയാണ് ഏതൊരു കമ്പനിയും ബ്രാൻഡും വളരുന്നത്.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com