ആകാശവാണി എന്ന പേര് 1939 ൽ രവീന്ദ്രനാഥ ടാഗോർ നിർദ്ദേശിച്ചതായി ചില രേഖകളിലുണ്ട്. എന്നാൽ All India Radio എന്ന പദമോ?
ബ്രിട്ടീഷ് ഭരണകാലത്തു Indian State Broadcasting Service എന്നായിരുന്നു ഔദ്യോഗിക നാമധേയം.
അതിൽ നിന്ന് ഇന്ത്യ എന്ന് എങ്ങിനെ സ്വതന്ത്രമായി ഓൾ ഇന്ത്യ റേഡിയോ എന്ന പേര് സ്വീകരിച്ചു?
എങ്ങിനെ ഇന്ത്യൻ റേഡിയോ സർവീസിന് ആ പേര് ലഭിച്ചു എന്ന് കുറിക്കുകയാണ് മാധ്യമപ്രവർത്തകനും, എഴുത്തുകാരനും, നിലവിൽ കേരള ഗവർണറുടെ പ്രസ് സെക്രട്ടറിയുമായ എസ് ഡി പ്രിൻസ്.
ലേഖനത്തിലേക്ക്
ഓള് ഇന്‍ഡ്യ റേഡിയോ എന്ന പേര് ഇനി ഇല്ല എന്നും പകരം ആകാശവാണി എന്ന് മതിയെന്നുമുള്ള തീരുമാനം കഴിഞ്ഞ ദിവസങ്ങളിലായി എങ്ങും ചര്‍ച്ചയാണ്. ആകാശവാണി എന്നത് റേഡിയോയ്ക്ക് ഉചിതമായ പേരാണെന്നതില്‍ ഒരു സംശയവുമില്ല. മൈസൂര്‍ റേഡിയോയ്ക്ക് പ്രഫ. എം വി ഗോപാലസ്വാമി നല്കിയ ഈ സംസ്കൃതപ്പേരിനെ ആ നിലയത്തിനൊപ്പം ഓള് ഇന്‍ഡ്യ റേഡിയോ സ്വീകരിക്കുകയായിരുന്നു.
എന്നാല്‍, ഇന്ന് ഒഴിവാക്കിവിടുന്ന ഓള് ഇന്‍ഡ്യ റേഡിയോ എന്ന പേരിന്റെ പിറവിക്കു പിന്നിലെ പ്രയത്നത്തിന്റെ കഥ എത്ര പേരോര്‍ക്കുന്നു?
രാജ്യത്തെ പ്രക്ഷേപണം മെച്ചപ്പെടുത്താനായി 1935 ൽ ബിബിസിയില്‍ നിന്നെത്തിയ ലയണല്‍ ഫീല്ഡന്റെ “The Natural Bent” എന്ന പുസ്തകത്തില്‍ ആ കഥ വിശദമായി പറയുന്നുണ്ട് .
ആദ്യകാലത്ത് ഇന്‍ഡ്യയിലെ ബ്രിട്ടീഷ് സര്‍ക്കാരിന് പ്രക്ഷേപണത്തില്‍ താത്പര്യമേ ഇല്ലായിരുന്നു എന്നതിന്റെ തെളിവുകളിലൊന്ന് ബജറ്റില്‍ വകയിരുത്തിയ തുകയാണ് – 2200 രൂപ!
എന്നാല്‍, 1930 കളിൽ പതിനായിരത്തോളം റേഡിയോ സെറ്റുകള്‍ പലരായി ശീമയില്‍ നിന്ന് ഇറക്കുമതി ചെയ്തുപോയതിനാൽ പ്രക്ഷേപണത്തെ ഒഴിവാക്കാനും വയ്യ. അങ്ങനെയാണ് റേഡിയോയെ ശരിയാക്കിയെടുക്കാനായി ബിബിസിയിലായിരുന്ന ഫീല്ഡനെ പ്രോഗ്രാം കണ്‍ട്രോളറായി കളത്തിലിറക്കിയത്.
ഫീല്ഡന്റെ കണ്ണ് ആദ്യം ഉടക്കിയത് റേഡിയോയുടെ അന്നത്തെ പേരിലാണ്.
ഇന്‍ഡ്യന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസ് അഥവാ ഐ എസ് ബി എസ്. എന്ന കടുകട്ടിപ്പേര് ഫീല്ഡന് തീരെ പിടിച്ചില്ല.
ഉത്തരേന്ത്യയിലെ സാധാരണ ഗ്രാമീണരുടെ നാവിൽ ‘ബ്രോഡ്കാസ്റ്റ്’ വഴങ്ങില്ല എന്നും ഒതുക്കമില്ലാത്ത ആ പേരിൽ അധികാരഗര്‍വിന്റെ കറയും ഫീൽഡൻ കണ്ടു.
രാജ്യമൊട്ടുക്ക് വ്യാപിക്കാവുന്ന റേഡിയോയ്ക്ക് ‘ഓള് ഇന്‍ഡ്യ’എന്ന വിശേഷണം ഉചിതമായിത്തോന്നി. റേഡിയോ എന്നുകൂടി ചേരുമ്പോള്‍ ‘എയറി’ലേക്ക് തരംഗങ്ങളെ അയക്കുന്ന റേഡിയോക്ക് ഏറ്റവും അനുയോജ്യമായ ചുരുക്കപ്പേരുമാവും -AIR.
പക്ഷേ, സര്‍ക്കാർ അംഗീകരിക്കണ്ടേ ?
ഐ.എസ് ബി എസ് എന്ന പേരില്‍ സര്‍ക്കാരിന് ഒരു പ്രശ്നവും തോന്നിയില്ല.
‘കാര്യം കാണാന്‍ വൈസ്രോയിക്കാല്’ തന്നെ ശരണമെന്നു തോന്നിയപ്പോള്‍ ഫീൽഡൻ വൈസ്രോയിയും സായിപ്പും സര്‍വോപരി പൊങ്ങച്ചക്കാരനുമായ ലിന്‍ലിത്ഗോയുടെ മുന്നിലെത്തി.
“ഒരു കാര്യത്തില്‍ അങ്ങയുടെ വിലപ്പെട്ട ഉപദേശം വേണം”.
കാര്യം കേട്ട പൊങ്ങച്ചം ചോദിച്ചു: “എന്തെങ്കിലും പേര് മനസ്സിലുണ്ടോ ?”
“ഓള് ഇന്‍ഡ്യ എന്നൊരു തോന്നലുണ്ട്. ബാക്കി…”
ആ ചൂണ്ടയില്‍ കൊത്തിയ വൈസ്രോയ് “റേഡിയോ ..” എന്ന് ഒന്നല്ലാതെ മന്ത്രിച്ചതും ഫീല്ഡന് ചാടിവീണു.
“ഓള് ഇന്‍ഡ്യ റേഡിയോ!! ഗംഭീര പേര് ! അങ്ങയുടെ ബുദ്ധി അപാരം !!”
കുളിരുകോരിയ വൈസ്രോയ് പറഞ്ഞു: ആ പേരിന്റെ ക്രെഡിറ്റ് ഞാനിങ്ങെടുക്കുവാ..
എടുത്ത സ്ഥിതിക്ക് തീരുമാനം നടപ്പാവാതെ തരമില്ലല്ലോ.
ഫീല്ഡൻ പുസ്തകത്തിൽ എഴുതി : “The Viceroy concluded that he had invented it, and there was no more trouble. His pet name must be adopted. Thus, All India Radio was born”.
അങ്ങനെയാണ് 1936 ജൂൺ എട്ടിന് ഇന്‍ഡ്യന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസ് മാറി ഓൾ ഇൻഡ്യ റേഡിയോ വന്നത്.
ഇനി ഒരൽപം AIR ചരിത്രം
1923 ജൂണിൽ ബ്രിട്ടീഷ് രാജ് കാലത്ത് ബോംബെ പ്രസിഡൻസി റേഡിയോ ക്ലബ്ബിന്റെയും മറ്റ് റേഡിയോ ക്ലബ്ബുകളുടെയും പരിപാടികളോടെയാണ് പ്രക്ഷേപണം ആരംഭിച്ചത്. 1927 ജൂലൈ 23 ലെ ഒരു കരാർ പ്രകാരം, സ്വകാര്യ സ്ഥാപനമായിരുന്ന ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ലിമിറ്റഡിന് (ഐബിസി) രണ്ട് റേഡിയോ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ അധികാരമുണ്ടായിരുന്നു. 1927 ജൂലൈ 23 ന് ആരംഭിച്ച മുംബൈ സ്റ്റേഷൻ, തുടർന്ന് 1927 ഓഗസ്റ്റ് 26 ന് കൊൽക്കത്ത സ്റ്റേഷൻ. കമ്പനി ഇന്ത്യ വിട്ടു പോയി. 1930 മാർച്ച് 1-ന് ലിക്വിഡേഷനായി. സർക്കാർ പ്രക്ഷേപണ സൗകര്യങ്ങൾ ഏറ്റെടുക്കുകയും രണ്ട് വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ 1930 ഏപ്രിൽ 1-ന് ഇന്ത്യൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റിംഗ് സർവീസ് (ISBS) ആരംഭിക്കുകയും 1932 മെയ് മാസത്തിൽ സ്ഥിരമായി അത് ആകാശവാണിയായി/ ആൾ ഇന്ത്യ റേഡിയോ ആയി മാറുകയും ചെയ്തു.
1947 ഓഗസ്റ്റിൽ, ഓൾ ഇന്ത്യ റേഡിയോ അതിന്റെ ആദ്യത്തെ വനിതാ ന്യൂസ് റീഡർ സയീദ ബാനോയെ നിയമിച്ചു, അവർ ഉറുദുവിൽ ആയിരുന്നു വാർത്ത വായിച്ചു തുടങ്ങിയത് .
സൻസദ് മാർഗിലെ പഴയ ആകാശവാണി
നാട്യഗുരു നൂറുൽ മൊമെൻ 1942-ൽ AIR സ്റ്റേഷന് വേണ്ടി ആദ്യത്തെ ആധുനിക റേഡിയോ-പ്ലേ എഴുതി സംവിധാനം ചെയ്തു. 1947-ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ, എയർ നെറ്റ്വർക്ക് മാത്രമായിരുന്നു. ആറ് സ്റ്റേഷനുകൾ ( ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ലഖ്നൗ, തിരുച്ചിറപ്പള്ളി ). ലാഹോർ, പെഷവാർ, ധാക്ക എന്നിവിടങ്ങളിലെ മൂന്ന് റേഡിയോ സ്റ്റേഷനുകൾ വിഭജനത്തിന് ശേഷം പാകിസ്ഥാനിൽ തുടർന്നു. അക്കാലത്ത് ഇന്ത്യയിൽ ആകെ ഉണ്ടായിരുന്ന റേഡിയോ സെറ്റുകളുടെ എണ്ണം ഏകദേശം 275,000 ആയിരുന്നു. റേഡിയോ സിലോണുമായി മത്സരിക്കുന്നതിനായി 1957 ഒക്ടോബർ 3-ന് വിവിധ് ഭാരതി സേവനം ആരംഭിച്ചു . AIR-ന്റെ ഭാഗമായി 1959-ൽ ഡൽഹിയിൽ ടെലിവിഷൻ സംപ്രേക്ഷണം ആരംഭിച്ചു, എന്നാൽ 1976 ഏപ്രിൽ 1-ന് റേഡിയോ ശൃംഖലയിൽ നിന്ന് ദൂരദർശൻ എന്ന പേരിൽ വേർപെട്ടു.
ആകാശവാണി ഇന്ന്
ആകാശവാണി ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ശൃംഖലയാണ്, കൂടാതെ പ്രക്ഷേപണം ചെയ്യുന്ന ഭാഷകളുടെ എണ്ണത്തിലും അത് സേവിക്കുന്ന സാമൂഹിക-സാമ്പത്തിക സാംസ്കാരിക വൈവിധ്യങ്ങളുടെ സ്പെക്ട്രത്തിലും ലോകത്തിലെ ഏറ്റവും വലിയ പ്രക്ഷേപണ സ്ഥാപനങ്ങളിലൊന്നാണ്. എഐആറിന്റെ ഹോം സർവീസ് രാജ്യത്തുടനീളമുള്ള 420 സ്റ്റേഷനുകൾ ഉൾക്കൊള്ളുന്നു, ഇത് രാജ്യത്തിന്റെ വിസ്തൃതിയുടെ ഏകദേശം 92%, മൊത്തം ജനസംഖ്യയുടെ 99.19% എന്നിവിടങ്ങളിൽ എത്തിച്ചേരുന്ന മഹത്തായ നെറ്റ് വർക്കാണ് . ആകാശവാണി 23 ഭാഷകളിലും 179 പ്രാദേശിക/ ഉപ ഭാഷകളിലും.