നീണ്ട കാലത്തെ തയ്യാറെടുപ്പിനു ശേഷം 2019 ൽ നിലവിൽ വന്ന Coastal Regulation Zone നിയമത്തിന്റെ ഭാഗമായി കേരള തീരദേശ പരിപാലന അതോറിറ്റി മുന്നോട്ടു വെയ്ക്കുന്ന Coastal Zone maintance plan (CZMP) തീരദേശത്തിന് ഭീഷണി യാണ്. തീരദേശ ആസൂത്രണംതീരുമാനിക്കാൻ കേരള സർക്കാർ ചുമതലപ്പെടുത്തിയ Dr.വേണു കമ്മീഷൻ നിർദ്ദേശങ്ങൾ കാരണം തീരദേശത്തെ അവശേഷിക്കുന്ന അവസ്ഥയും അട്ടിമറിക്കപ്പെടും CRZ രൂപീകരണത്തിനിടയിൽ അൻപതിലേറെ ഭേദഗതികൾ നടത്തിയിരുന്നു.

എല്ലാം തന്നെ തീരദേശത്തെ വൻകിട സാമ്പത്തിക വ്യവഹാരത്തെ മാത്രം ലക്ഷ്യമാക്കിയിട്ടുള്ളതാണ്. അതിന്റെ തുടർച്ചയായി തന്നെയാണ് തീരദേശ സംരക്ഷണ പ്ലാൻ വിഷയത്തിൽ നിഷേധ ഇടപെടലുകൾ നടത്തി ചരിത്രമുള്ള രണ്ട് വ്യക്തികളെ അംഗങ്ങളായി നിയമി ക്കപ്പെട്ടത്.

പരിസ്ഥിതി പ്രവർത്തകരും മത്സ്യത്തൊഴിലാളി സമൂഹവും ശുപാർശകളിൽ ആശങ്ക ഉന്നയിക്കുകയും ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

അഡീഷണൽ ചീഫ് സെക്രട്ടറി വി.വേണുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ P.Z.തോമസ്, P.B.സഹസ്രനാമൻ എന്നിവരാണ് അംഗങ്ങൾ.

പ്രധാന ശുപാർശകളിൽ വികസന പ്രവർത്തനങ്ങൾ അനുവദിക്കുന്നതിനായി CRZ III പ്രകാരം തരം തിരിച്ച 340.10 Sq.Km തീരദേശ ഭൂമി CRZ II ആയി പുനഃക്രമീകരിക്കാനുള്ള നിർദ്ദേശം വൻ നിർമ്മാണങ്ങൾ തുടരാൻ അവസരമൊരുക്കും.

കേരള സർക്കാർ 175 തീരദേശ പഞ്ചായത്തുകളെ നഗര പ്രദേശങ്ങളായി വിജ്ഞാപനം ചെയ്തിട്ടുണ്ട്.കേരള തീരദേശ മാനേജ്മെന്റ് അതോറിറ്റി ഈ നഗരപ്രദേശങ്ങളെ CRZ II മേഖലകളായി പുനഃക്രമീകരിക്കുന്നത് പരിഗണിക്കും. വലിയ തൊഴിലവസരങ്ങളും വരുമാനവും ഉണ്ടാക്കും എന്ന് റിപ്പോർട്ട് പറയുന്നത് സാധാരണ തീരവാസികളെ സഹായിക്കാനല്ല .

71.85 Sq.Km പൊക്കാളി വയലുകളും താഴ്ന്ന കൃഷിഭൂമിയും CRZ II അല്ലെങ്കിൽ CRZ III പ്രകാരം പുനഃക്രമീകരിക്കണമെന്ന താണ് മറ്റൊരു ശുപാർശ. ഇത്തരം പുനർ വർഗ്ഗീകരണം പ്രാദേശിക സമൂഹങ്ങൾക്ക് വീടുകൾ നിർമ്മിക്കാനും അവരുടെ ഉപജീവനത്തിനായി സാമ്പത്തിക പ്രവർത്തനങ്ങൾ നടത്താനും പ്രാപ്തമാക്കുമെന്ന് റിപ്പോർട്ട് പറയുന്നു. നിർദ്ദേശം പൊക്കാളി പാടങ്ങളിൽ റിയൽ എസ്റ്റേറ്റ് ഇടപെടൽ തടയും എന്ന് ഉറപ്പു നൽകുന്നില്ല.

50 Sq m താഴെ വിസ്തീർണ്ണമുള്ള കണ്ടൽക്കാടുകളുടെ  പാച്ചുകൾ മറ്റു കണ്ടൽക്കാടുകളിലേക്ക് മാറ്റുക എന്നതാണ് മൂന്നാമത്തെ പ്രധാന നിർദ്ദേശം. കണ്ടൽ കാടുകൾ പറിച്ചു നടൽ അപ്രായോഗികമാണ് എന്നിരിക്കെയാണ് ഈ സമീപനം.

കണ്ടൽ കാടുകൾ തീരത്തെ സംരക്ഷിക്കുകയും വാണിജ്യാടി സ്ഥാനത്തിലുള്ള സമുദ്ര ജീവികൾക്ക് പ്രജനന കേന്ദ്രങ്ങൾ നൽകുകയും ചെയ്യുന്ന ആവാസ വ്യവസ്ഥയാണ്.

മൊത്തം 1,000 Sq.m വിസ്തൃതിയുള്ള സർക്കാർ ഭൂമിയിലെ കണ്ടൽക്കാടുകളെ CRZ-I(A) ആയി തരം തിരിക്കാം.

സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിൽ കണ്ടൽ സസ്യങ്ങൾ ഉള്ളിടത്ത് മാത്രമേ 50 മീറ്റർ ബഫർ സോൺ ആവശ്യമുള്ളൂ. സ്വകാര്യ ഭൂമിയിൽ ബഫർ ആവശ്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ശിപാർശകൾ നടപ്പിലാക്കിയാൽ മത്സ്യത്തൊഴിലാളി സമൂഹത്തെ മാറ്റിപ്പാർപ്പിക്കുകയും തീരപ്രദേശങ്ങൾ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകൾക്ക് തുറന്നു കൊടുക്കുകയും ചെയ്യും.  

കേരളത്തിൽ 70,000 ഹെക്ടർ കണ്ടൽക്കാടുകൾ 50 ഹെക്ടറി ൽ താഴെയായി ഇപ്പോൾ ചുരുങ്ങി. കണ്ടൽക്കാടുകൾ മാറ്റി സ്ഥാപിക്കുന്നത് ആവാസവ്യവസ്ഥയുടെ പൂർണ്ണമായ നാശത്തിലേക്ക് നയിക്കും.

പൊക്കാളി പാടങ്ങൾ വീണ്ടെടുക്കുക അനിവാര്യമാണ്.20,000 ഹെക്ടർ പൊക്കാളി പാടങ്ങൾ 3000 ഹെക്ടറായി കുറഞ്ഞു. വീണ്ടെടുക്കുന്നതിനു പകരം നിർമ്മാണം പ്രാേത്സാഹിപ്പിക്കൽ പൊക്കാളി പാടങ്ങളെ പ്രതികൂലമായി ബാധിക്കും.

തീരദേശ സംരക്ഷണ നിയമത്തിലെ നിർദ്ദേശങ്ങൾ വൻകിട നിർമ്മാണം വർധിപ്പിക്കാൻ മാത്രം ഉപകരിക്കും.തീരദേശ പരിപാലന അതോറിറ്റിയുടെ നിർദ്ദേശങ്ങൾ തീരദേശത്തെ പ്രശ്നങ്ങളെ രൂക്ഷമാക്കും .

The CZMP, part of the Coastal Regulation Zone Act, poses a threat to coastal land in Kerala. The Dr. Venu Commission made several amendments during the CRZ formation, favoring the coastal mega-economy. The appointment of two individuals with a history of opposing the Coastal Protection Plan raises further concerns.

Share.

E P Anil is a noted environmental analyst and senior media person from the capital of Kerala, Thiruvananthapuram. His pray for the environment and global ecological changes are well noted in his articles and columns.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version