ചവിട്ടിക്കോളൂ സൈക്കിൾ. ഒരു മടിയും വേണ്ട ഇക്കാര്യത്തിൽ. കാരണം നിങ്ങൾ നിങ്ങളാകും.
പല രാജ്യങ്ങളും തെളിയിച്ചു കഴിഞ്ഞതാണ് നഗരത്തിരക്കിനുള്ളിൽ ഏറ്റവും ഉത്തമമായ വാഹനം സൈക്കിൾ തന്നെയെന്ന്. IT കാമ്പസുകൾ, വ്യവസായ പാർക്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അടുത്തടുത്ത് ബന്ധപെട്ടു കിടക്കുന്ന കേന്ദ്രങ്ങൾ എന്നിവയെ എല്ലാം ബന്ധിപ്പിക്കാൻ പോന്ന ഏക ഹരിത വാഹനം സൈക്കിൾ തന്നെയാണ്.
സൈക്കിൾ യാത്ര പ്രകൃതി സൗഹൃദമാണെന്ന് പറയാൻ നിരവധി കാരണങ്ങൾ ഉണ്ട്.ഫോസിൽ ഇന്ധനങ്ങൾ ഒഴിവാക്കപ്പെടുന്നതിനൊപ്പം നിർമ്മാണത്തിലെ ലാളിത്യം പ്രധാനമാണ്. സ്ഥിരമായി ഇരുന്നു മണിക്കൂറുകളോളം ജോലിയിൽ മുഴുകുന്ന ടെക്കികൾ അടക്കമുള്ളവരും ഇതൊന്നു ശ്രദ്ധിക്കണം
യാത്രക്ക് ഏറ്റവും പ്രകൃതി സൗഹൃദം E സൈക്കിൾ, അതു കഴിഞ്ഞാൽ സാധാരണ സൈക്കിൾ
ഒരു ഇ-ബൈക്ക് നിങ്ങളുടെ ശാരീരിക ആരോഗ്യത്തിന് മാത്രമല്ല; നിങ്ങളുടെ മാനസികാരോഗ്യത്തിനും സഹായിക്കും. ഓർക്കുക, ഇ-ബൈക്കറുകൾക്ക് പരമ്പരാഗത സൈക്ലിസ്റ്റുകളെപ്പോലെ തന്നെ ശാരീരിക പ്രവർത്തനങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു, കാരണം അവർ ദീർഘദൂര യാത്രകൾ നടത്തുന്നു. ചിട്ടയായ വ്യായാമം നല്ല മാനസികാരോഗ്യത്തിന്റെ താക്കോലാണെന്നത് രഹസ്യമല്ല.
ആഗോള ഇ-ബൈക്ക് വിപണിയുടെ മൂല്യം 2021-ൽ 49.1 ബില്യൺ ഡോളറായിരുന്നു, 2028-ഓടെ ഇത് 86.0 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള വിപണി 9.8% എന്നതിനേക്കാൾ CAGR (കോമ്പൗണ്ട് വാർഷിക വളർച്ചാ നിരക്ക്) വളരുമെന്ന് പ്രതീക്ഷിക്കുന്നു.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകളും വാഹന ഇന്ധനത്തിന്റെ നിലവിലുള്ള ഉയർന്ന വിലയും വ്യക്തിഗത ഗതാഗതത്തിന്റെ കാര്യത്തിൽ വൈദ്യുതീകരണത്തിലേക്കുള്ള ചെറിയ, എന്നാൽ ശ്രദ്ധേയമായ മാറ്റത്തിന് കാരണമായി. ലഭ്യമായ ഓപ്ഷനുകളിൽ ഇലക്ട്രിക് സൈക്കിളുകൾ ഏറ്റവും താങ്ങാനാവുന്ന ഗതാഗത മാർഗ്ഗങ്ങളിൽ ഒന്നായി മാറുന്നു. പക്ഷേ, നിങ്ങളുടെ ദൈനംദിന യാത്രയ്‌ക്കായി ഒരു ഇ-സൈക്കിൾ തിരഞ്ഞെടുക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്,
ഒരു യൂറോപ്യൻ സൈക്ലിസ്റ്റ് ഫെഡറേഷൻ ഗവേഷണം സൂചിപ്പിക്കുന്നത് ഇലക്ട്രിക് കാറുകളേക്കാൾ പരിസ്ഥിതിക്ക് ഇലക്ട്രിക് സൈക്കിൾ ആണ് നല്ലത് എന്നാണ്. ഒരേ ദൂരത്തിൽ ഇലക്ട്രിക് കാർ 150 ഗ്രാം എന്നതിനേക്കാൾ ഇ സൈക്കിൾ 1.6 കിലോമീറ്ററിന് 2.5-5 ഗ്രാം CO2 ഉത്പാദിപ്പിക്കുന്നു. പെട്രോൾ അല്ലെങ്കിൽ ഡീസൽ വാഹനങ്ങൾ അല്ലെങ്കിൽ ബസുകൾ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ വ്യത്യാസം വളരെ വലുതാണ്. കൂടുതൽ വിശദമായി പറഞ്ഞാൽ, ഒരു സാധാരണ ഇ-ബൈക്ക് ഒരു സാധാരണ കാർ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ ഊർജ്ജത്തിന്റെ 10 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്.
ഒന്നിലധികം റൈഡ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നതിനാൽ ഇ-സൈക്കിളുകൾ വ്യത്യസ്തമാണ്. നിങ്ങൾക്ക് ഒന്നുകിൽ പെഡൽ ചെയ്യാൻ തിരഞ്ഞെടുക്കാം, മോട്ടോറിൽ നിന്ന് കുറച്ച് സഹായം ഉപയോഗിക്കുക അല്ലെങ്കിൽ ത്രോട്ടിൽ ഉപയോഗിച്ച് മോട്ടോറിനെ പൂർണ്ണമായും ആശ്രയിക്കുക.
ആധുനിക ലോക ജീവിതത്തിന്റെ ഭാഗമായി മനുഷ്യർ കൂടുതൽ കൂടുതൽ യാത്ര ചെയ്യേണ്ടിവരും.എന്നാൽ ആ യാത്രകളെ പരമാവധി പ്രകൃതി സൃഹൃദമാക്കുവാൻ സൈക്കിൾ സവാരി സഹായകരമാണ്.കേരളത്തെ പോലെ വാഹനങ്ങൾ അമിതമായി വർധിക്കുന്ന പ്രവണതകൾ ശക്തമാകുമ്പോൾ ,റോഡുകൾ വർധിക്കുമ്പോൾ , ശബ്ദ മലിനീകരണം നിയന്ത്രണമില്ലാതെ തുടരുമ്പോൾ പഴയ കാല സൈക്കിൾ സവാരികളെ ശക്തമായി മടക്കി കൊണ്ടു വരണം.അതിനുതകുന്ന പാതകൾ ഉണ്ടാക്കാൻ സർക്കാർ മുന്നോട്ടു വരണം.അങ്ങനെയായാൽ 30% യാത്രകളെ എങ്കിലും യന്ത്ര രഹിതമാക്കാം.
അറിഞ്ഞിരിക്കണം ഹരിത വാതകത്തെ
ഒരു സൈക്കിൾ നിർമ്മിക്കുമ്പോൾ 96 Kg കാർബൺ ഡൈ ഓക്സൈഡ് പുറത്ത് വരും.സൈക്കിൾ 19200 kg അതിന്റെ ആയുസ്സിൽ ഉപയോഗിക്കാം.ഇതിനർത്ഥം ഒരു Km സൈക്കിൾ യാത്രക്കായി 5 gm ഹരിത വാതകം അന്തരീക്ഷ ത്തിലെത്തുമെന്നാണ്.
16 km/h വേഗത്തിൽ ചവിട്ടുന്ന 70 kg ഭാരവുമുള്ള ശരാശരി യാത്രികൻ മണിക്കൂറിൽ 280 കലോറി എരിച്ചുകളയുമെന്ന് കണക്കാക്കുന്നു.സൈക്കിൾ ചവിട്ടാതെ വിശ്രമത്തിലിരി ക്കുന്ന മണിക്കൂറിൽ 105 കലോറി ഊർജ്ജം ചെലവഴിക്കും. ശരാശരി സൈക്കിൾ സഞ്ചാരി 16 km ന് 175 അധിക കലോറി ഉപയോഗിക്കുന്നു.അത് 1 Km ന് 11 കലോറിയാണ്.
ഒരു കലോറി ഭക്ഷണം ഉണ്ടാക്കാൻ1.4 gm കാർബൺ ഡയോക്സൈഡ് പുറം തള്ളേണ്ടിവരും.11കലോറി ഭക്ഷണ ത്തിനായി 16 gm കാർബൺ ഹരിത വാതകം അന്തരീക്ഷ ത്തിലെത്തും എന്നു കണക്കു കൂട്ടാം.
11കലോറി ഭക്ഷണ ഉൽപ്പാദനം നടത്തുമ്പോൾ ശരാശരി 16 gm കാർബൺ വാതകം പുറത്തു വരും.അതാണ് ഒരു Km സൈക്കൾ ചവിട്ടാൻ വേണ്ടത്.സൈക്കിൾ നിർമ്മാണത്തിന് ഒരു km ന് 5 gm ഹരിത വാതകം.അങ്ങനെ 1Km സൈക്കിൾ ചവിട്ടുമ്പോൾ മൊത്തം 21gm കാർബൺ ഡയോക്സൈഡ് എന്നാണ് കണക്ക്.
ഇലക്ട്രിക്ക് സൈക്കിൾ സാധാരണയായി 0.5 kWh ബാറ്ററി ഉപയോഗിക്കുന്നു.ബാറ്ററി നിർമ്മിക്കുന്നതിന് 34 kg ഹരിത വാതകം പുറന്തള്ളാം.അങ്ങനെ പരിശോധിച്ചാൽ ഒരു km യാത്രയിൽ 7gm കാർബൺ പുറത്തു വിടും.സാധാരണ സൈ ക്കിളിൽ നിന്ന് 5 gm.ഒരു Km E-സൈക്കിൾ യാത്രയുടെ ഹരികവാതക തോത് 14.8 gm.സാധാരണ സൈക്കിൾ യാത്രയെക്കാൾ 30% കുറവ്.
70 kg ഭാരമുള്ള ഒരാൾ നിരപ്പായ ഗ്രൗണ്ടിൽ 5.6 km/hr നടക്കുമ്പോൾ മണിക്കൂറിൽ ഏകദേശം 322 കലോറി ചെലവാകും അതായത് മണിക്കൂറിൽ 217 അധിക കലോറികൾ.ഒരു Km ന് 39 കലോറി.
നടത്തത്തിൽ നിന്ന് ഒരു km(39 കലാേറി)56g ഹരിത വാതകം ഉണ്ടാകും.1Km നടക്കുമ്പോൾ സൈക്കിൾ ചവിട്ടുന്നതിന്റെ 2.7 ഇരട്ടി,ഒരു E-സൈക്കിൾ ഓടിക്കുന്നതിന്റെ 3.8 മടങ്ങ് വാതകം ഉണ്ടാകുമെന്ന് കാണാം.
കാർ നിർമ്മാണത്തിൽ 6.6 ടൺ ഹരിത വാതകം ഉത്പാദിപ്പി ക്കുന്നു.ഉൽപ്പാദന സമയത്ത് Km ന് ശരാശരി 35-42gm ഉണ്ടാകും എന്നു കണക്കാക്കാം.ഒരു km യാത്രക്കായി 250- 260 gm പുറത്തു വിടും.77% ഇന്ധനത്തിനും13% ഇന്ധനം കുഴിച്ചെടുക്കുന്നതിനും 8% വാഹന നിർമ്മാണത്തിന് എന്നുമാണ് കണക്ക്.
ഇലക്ട്രിക് കാറാണെങ്കിൽ 90 gm ഹരിത വാതകം പുറത്തു വിടും.ബസ് യാത്രയിൽ ഓരോ യാത്രികനും Km ന് 101 gm ഹരിത വാതകം ഉൽപ്പാദിപ്പിക്കപ്പെടുന്നുവെന്നാണ് കണക്ക്