ഇവി വാടകയ്ക്ക് എവിടെ കിട്ടുമെന്നറിയാൻ ആപ്പ് വികസിപ്പിച്ച് യുഎഇയിലെ സ്റ്റാർട്ടപ്പ്

ഇലക്ട്രിക് വാഹനങ്ങൾ എവിടെ വാടകയ്ക്ക് കിട്ടും എത്ര തുകയാകും തുടങ്ങിയ വിവരങ്ങൾ പങ്കുവെക്കുന്ന മൊബൈൽ ആപ്പ് പുറത്തിറക്കി യുഎഇ ആസ്ഥാനമായ മൾട്ടി ബ്രാൻഡ് ഇലക്ട്രിക് വെഹിക്കൾ സ്റ്റാർട്ടപ്പ് ഇവിലാബ് (EVLAB). യുഎഇയിൽ എത്തിയാൽ ഇലക്ട്രിക് വാഹനങ്ങൾ അന്വേഷിച്ച് നടക്കണ്ട, ആപ്പ് പറഞ്ഞു തരും എവിടെ കിട്ടുമെന്ന്.

ഇലക്ട്രിക് വാഹനങ്ങളുമായി ബന്ധപ്പെട്ട എന്തുവിവരവും ഇവിലാബിന്റെ ആപ്പിൽ ലഭിക്കും. വിവിധ ഇവി ബ്രാൻഡുകളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നതെന്ന് കമ്പനി പറയുന്നു. യുഎഇയുടെ കാർബൺ പുറന്തള്ളൽ കുറയ്ക്കാനും സുസ്ഥിര യാത്രാ സംവിധാനം ഏർപ്പെടുത്താനുമാണ് തങ്ങൾ ലക്ഷ്യം വെക്കുന്നതെന്ന് ഇവിലാബിന്റെ ഫൗണ്ടറും സിഇഒയുമായ കെവിൻ ചൽഹോബ് (Kevin Chalhoub) പറഞ്ഞു.


അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇവി മാർക്കറ്റാണ് മി‍ഡിൽ ഈസ്റ്റ് മേഖല. മിഡിൽ ഈസ്റ്റിന്റെ ഇവി ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ ഉറപ്പാക്കുകയാണ് പുതിയ ആപ്പിലൂടെ ഇവിലാബ്. ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കുന്നതിനേക്കാൾ ആളുകൾ വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്. അതിനുള്ള സൗകര്യം ആപ്പിൽ ലഭിക്കും.

ആപ്പിന്റെ സഹായത്തോടെ ഉടമകൾക്ക് ഇലക്ട്രിക് വാഹനങ്ങൾ വാടകയ്ക്കും മറ്റും കൊടുക്കാൻ പറ്റും.
ആപ്പിന്റെ ഹോംപേജിൽ നിന്ന് റെന്റ്, ലീസ്, ഹോസ്റ്റ് എന്നിവയ്ക്ക് ബുക്ക് ചെയ്യാനുള്ള സൗകര്യമുണ്ട്. ഭാവിയിൽ ആപ്പ് ഉപയോഗിച്ച് ഇവി വാഹനങ്ങൾ വാങ്ങാനും വിൽക്കാനും സാധിക്കുമെന്ന് കമ്പനി പറയുന്നു. ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ എന്നിവ വഴിയും ഇവിലാബിന്റെ വെബ്സൈറ്റിൽ നിന്ന് നേരിട്ടും ആപ്പ് ഡൗൺലോഡ് ചെയ്തെടുക്കാൻ പറ്റും.

UAE-based electric vehicle startup, EVLAB, has unveiled a groundbreaking all-in-one mobility app, revolutionising the region’s EV landscape. The app provides a convenient platform for drivers, offering seamless options for rental, leasing, and hosting of various electric vehicle (EV) brands.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version