‘ഇന്ദ്ര’ കൊച്ചിയിലെത്തി. സൗരോർജ്ജത്തിലും, വൈദ്യുതിയിലും  പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ക്രൂയിസ് ബോട്ട്. എയർകണ്ടീഷൻ ചെയ്ത രണ്ടു നില  ബോട്ടിൽ ഇനി സഞ്ചാരികൾക്ക് കൊച്ചി കായൽ ചുറ്റിക്കാണാം.ബോട്ടിൽ സഞ്ചാരികൾക്കു  കുടുംബശ്രീയുടെ തനത് ഭക്ഷണ രുചിയും ആസ്വദിക്കാം.

സംസ്ഥാന ജലഗതാഗത വകുപ്പിന്റെ  കൊച്ചി  കായലിൽ  സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ടൂറിസ്റ്റ് ബോട്ട് ‘ഇന്ദ്ര’ സഞ്ചാരം തുടങ്ങിക്കഴിഞ്ഞു.  എയർകണ്ടീഷൻ ചെയ്ത ബോട്ടിൽ ഒരേ സമയം നൂറ് പേർക്ക് യാത്ര ചെയ്യാം.  സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും നീളമേറിയ ക്രൂയിസ് ബോട്ടായ  ഇന്ദ്ര 3.7 കോടി രൂപ ചെലവിലാണ്  നിർമിച്ചത്. ബോട്ട് പൂർണമായും 25 കിലോവാട്ട് സോളാർ പവർ സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. രണ്ട് നിലകളുള്ള ബോട്ടിൻ്റെ താഴത്തെ ഡെക്ക് എയർകണ്ടീഷൻ ചെയ്തതാണ്. വേണ്ടത്ര സൗരോർജ്ജം ലഭ്യമല്ലാത്തപ്പോൾ ബോട്ട് വൈദ്യുതിയിലേക്ക് മാറ്റി ഓടിക്കാൻ സംവിധാനമുണ്ട്.  

രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ദിവസവും രാവിലെ 11 മണിക്കും വൈകുന്നേരം 4 മണിക്കും നിശ്ചിത റൂട്ടിൽ  ഉണ്ടാകും. ബോൾഗാട്ടി പാലസ്, വല്ലാർപാടം കണ്ടെയ്‌നർ ടെർമിനൽ, വൈപ്പിൻ, കമലക്കടവ്, ഫോർട്ട് കൊച്ചി, വില്ലിംഗ്ടൺ ദ്വീപ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾക്കൊള്ളുന്നതാണ് രണ്ട് മണിക്കൂർ നീണ്ട ക്രൂയിസ്  യാത്ര. മുതിർന്നവർക്ക്   300 രൂപയും കുട്ടികൾക്ക് 150 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കുടുംബശ്രീയുടെ ചുമതലയിൽ  സഞ്ചാരികൾക്കായി  ബോട്ടിൽ ഭക്ഷണ വിതരണവും ഒരുക്കിയിട്ടുണ്ട്.  

The charm of Kochi’s backwaters aboard ‘Indra,’ India’s longest solar-powered cruise boat. Enjoy air-conditioned comfort, scenic views, and delicious food from Kudumbashree while cruising along the fixed route.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version