ഉത്തർ പ്രദേശിൽ കുരങ്ങിന്റെ ആക്രമണത്തിൽ നിന്ന്‌ വെര്‍ച്വല്‍ അസിസ്റ്റന്റ്  അലക്‌സയുടെ സഹായത്തോടെ ഒന്നര വയസോളം പ്രായമുള്ള
പെൺകുഞ്ഞിനെ രക്ഷിച്ച പതിമൂന്നുകാരിക്ക്‌  ജോലി ജോലി വാഗ്‌ദാനം ചെയ്‌ത്‌ ആനന്ദ്‌ മഹീന്ദ്ര. പെൺകുട്ടിയെ പ്രശംസിച്ച ആനന്ദ് മഹീന്ദ്ര പെൺകുട്ടിക്  വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം  ഭാവിയിൽ മഹീന്ദ്ര കമ്പനിയിൽ ജോലിക്ക്‌ പ്രവേശിക്കാമെന്ന വാഗ്‌ദാനവും നൽകി. ബസ്തിയിലെ ആവാസ് വികാസ് കോളനിയിലെ താമസക്കാരിയായ പത്താം ക്ലാസ് വിദ്യാർത്ഥിനി നികിതയ്‌ക്കാണ്‌ മഹീന്ദ്രയുടെ വാഗ്‌ദാനം ലഭിച്ചത്‌.

നികിത സഹോദരിയുടെ വീട്ടിലേക്ക് പോയ സമയത്താണ് സംഭവം. വീടിൻ്റെ ഒന്നാം നിലയിലെ അടുക്കളയ്ക്ക് സമീപം  കുഞ്ഞുമായി   കളിക്കുകയായിരുന്നു. വീട്ടിനകത്ത്‌ കയറിയ കുരങ്ങൻമാർ  ഇരുവരെയും ആക്രമിക്കാൻ ശ്രമിച്ചു. എന്നാൽ ധൈര്യം കൈവിടാതിരുന്ന നികിത വീട്ടിലുണ്ടായിരുന്ന  ആമസോണിന്റെ വെര്‍ച്വല്‍ അസിസ്റ്റന്റ് അലക്‌സയുടെ സഹായം തേടുകയായിരുന്നു. അലക്‌സയോട്‌ നായ കുരയ്‌ക്കുന്ന ശബ്‌ദമുണ്ടാക്കാൻ ആവശ്യപ്പെട്ടു. അലക്‌സയിൽ നിന്നുള്ള  ഉറക്കെയുള്ള കുര കേട്ട കുരങ്ങന്മാര്‍ ബാല്‍ക്കണി വഴി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതോടെ ഉത്തർപ്രദേശിൽ നികിതയുടെ ദൃശ്യങ്ങൾ വൈറൽ ആയി. നികിതയ്‌ക്കൊപ്പം ആനന്ദ് മഹീന്ദ്രയുടെ പോസ്റ്റും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്‌.

താൻ നിലവിൽ പത്താം ക്ലാസ്‌ പരീക്ഷ എഴുതിയിട്ടേയുളളുവെന്നും ഭാവിയിൽ ഉറപ്പായും മഹീന്ദ്രയോടൊപ്പം ചേർന്ന്‌ പ്രവർത്തിക്കാൻ
ആഗ്രഹിക്കുന്നുവെന്നും നികിത പറഞ്ഞു.

Amazon Alexaക്ക് കമാന്റ് നൽകുന്നതിലൂടെ  സംഗീതം കേൾക്കാനും ഷോപ്പിംഗ് ലിസ്റ്റുകൾ ഉണ്ടാക്കാനും വാർത്താ അപ്‌ഡേറ്റുകൾ നേടാനും സാധിക്കും. ശബ്ദം, പദാവലി, വ്യക്തിപരമായ മുൻഗണനകൾ എന്നിവ തിരിച്ചറിഞ്ഞാണ് അലക്‌സ പ്രവർത്തിക്കുക.

Nikita, a brave 13-year-old from Uttar Pradesh, used Amazon’s Alexa to scare away monkeys attacking a baby, earning praise from Anand Mahindra and a future job offer. Discover how Alexa’s features helped save lives in this extraordinary incident.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version