ബെംഗളൂരുവിൽ 2700 കോടി രൂപയുടെ നിര നിരയായുള്ള റോ ഹൗസിംഗ് പ്രൊജക്ടുമായി  ശോഭ ലിമിറ്റഡ്.   സർജാപൂർ റോഡിൽ 26 ഏക്കർ പ്രദേശത്തു  ശോഭ ക്രിസ്റ്റൽ മെഡോസ് പദ്ധതിയുടെ നിർമാണം ഉടൻ ആരംഭിക്കും. 290 ഇംഗ്ലീഷ് തീം റോ ഹൗസുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

റോ ഹൗസിംഗ് പ്രോജക്ട് RERA സർട്ടിഫൈഡ് ആണ്. നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ശോഭ ലിമിറ്റഡ് അറിയിച്ചു.

ശോഭ ക്രിസ്റ്റൽ മെഡോസ് അഞ്ച് ഘട്ടങ്ങളിലായി വികസിപ്പിക്കും. ആദ്യ ഘട്ടം 2029 ഡിസംബറിലും രണ്ടാം ഘട്ടം 2031 ഡിസംബറിലും മൂന്നാം ഘട്ടം 2032 ഡിസംബറിലും നാലാം ഘട്ടം 2033 ഡിസംബറിലും അഞ്ചാം ഘട്ടം 2035 ഡിസംബറിലും പൂർത്തിയാക്കുമെന്ന് കമ്പനി അറിയിച്ചു.

ശോഭ ലിമിറ്റഡിൻ്റെ ഒരു വീടിന് ഏകദേശ വില 10.5 കോടി രൂപയിൽ ആരംഭിക്കും.സർജാപൂർ റോഡിലാണ്  ശോഭ ക്രിസ്റ്റൽ മെഡോസ് വികസിപ്പിക്കുക. 4237 മുതൽ 4815 ചതുരശ്ര അടി വരെയുള്ള സൂപ്പർ ബിൽറ്റ്-അപ്പ് ഏരിയയുള്ള 4 BHK റോ ഹൗസുകളാണിവ .


“ ബംഗളൂരുവിലെ സി-സ്യൂട്ട് എക്‌സിക്യൂട്ടീവുകളെ ആണ് പദ്ധതി ലക്ഷ്യമിടുന്നത്.  ബെംഗളൂരുവിൻ്റെ തിരക്കേറിയ വാണിജ്യ കേന്ദ്രമായ സർജാപൂർ റോഡിലെ ഉയർന്ന നിലവാരമുള്ള താമസസ്ഥലങ്ങളുടെ ദൗർലഭ്യം പരിഹരിക്കാൻ രൂപകൽപ്പന ചെയ്ത ഒരു റോ-ഹൗസ് പ്രോജക്റ്റാണ് ശോഭ ക്രിസ്റ്റൽ മെഡോസ്. പദ്ധതി വിക്ടോറിയൻ വാസ്തുവിദ്യാ ശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു ” SOBHA ലിമിറ്റഡിലെ ചീഫ് മാർക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ഓഫീസർ സുമീത് ചുങ്കാരെ പറഞ്ഞു.

1995-ൽ സ്ഥാപിതമായ SOBHA ലിമിറ്റഡ് 27 ഇന്ത്യൻ നഗരങ്ങളിലായി 133.58 ദശലക്ഷം ചതുരശ്ര അടി വികസിത പ്രദേശം വിതരണം ചെയ്തു.

ശോഭ ക്രിസ്റ്റൽ മെഡോസിന് പുറമെ, ഗിഫ്റ്റ് സിറ്റിയിൽ 2.65 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ആഡംബര അപ്പാർട്ട്‌മെൻ്റുകളായ ശോഭ എലീസിയയും തയാറാക്കിയിട്ടുണ്ട്. പദ്ധതിയിൽ 572 യൂണിറ്റുകളുള്ള രണ്ട് ടവറുകളും (ബിഎച്ച്കെ 3 കോൺഫിഗറേഷനുകളും) ഉൾപ്പെടുന്നു.  

2.78 ഏക്കറിലാണ്  1,750 ചതുരശ്ര അടി മുതൽ 2,759 ചതുരശ്ര അടി വരെ വലുപ്പമുള്ള 110 അപ്പാർട്ട്‌മെൻ്റുകൾ  അടങ്ങുന്ന ശോഭാ റിഡ്ജും ആരംഭിച്ചത്. കൊച്ചിയിൽ 2.35 ഏക്കറിൽ വികസിപ്പിക്കുന്ന ലക്ഷ്വറി അപ്പാർട്ട്‌മെൻ്റ് പദ്ധതിയായ ശോഭ അറ്റ്‌ലാൻ്റിസ് രണ്ടാം ഘട്ടവും കമ്പനി ആരംഭിച്ചു.

ശക്തമായ ഉപഭോക്തൃ ഡിമാൻഡിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ  28 ശതമാനം വളർച്ചയോടെ വിൽപ്പന ബുക്കിംങ്  6,644.1 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ   5,197.8 കോടി രൂപയുടെ വിൽപ്പന ബുക്കിംഗ് നേടിയതായി കമ്പനി  അറിയിച്ചു.

Shobha Limited’s new row housing project, Shobha Crystal Meadows, on Sarjapur Road, Bengaluru, featuring English-themed row houses targeting C-suite executives.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version