അദാനി ഗ്രൂപ്പിന്റെ സിമൻ്റ്, ബിൽഡിംഗ് മെറ്റീരിയൽ കമ്പനിയായ അംബുജ സിമൻ്റ്‌സ്, തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള മൈ ഹോം ഗ്രൂപ്പിൻ്റെ സിമൻ്റ് ഗ്രൈൻഡിംഗ് യൂണിറ്റ് ഏറ്റെടുക്കും.1.5 MTPA  സിമൻ്റ് ഗ്രൈൻഡിംഗ് യൂണിറ്റ്  413.75 കോടി രൂപ മുടക്കിലാണ് ഏറ്റെടുക്കുന്നത്. കരാറിൽ ഒപ്പു വച്ചതോടെ  ആഭ്യന്തര നിക്ഷേപത്തിലൂടെ തമിഴ്‌നാട്ടിലെയും കേരളത്തിലെയും തെക്കൻ വിപണികളിലുടനീളം അംബുജ സിമൻ്റ്‌സ് കൂടുതൽ സാന്നിധ്യമറിയിക്കും. അദാനി ഗ്രൂപ്പിൻ്റെ മൊത്തം സിമൻ്റ് ഉത്പാദന ശേഷി 78.9 MTPA ആണ്.

തൂത്തുക്കുടി തുറമുഖത്തിന് സമീപായിട്ടാണ്  61 ഏക്കർ ഭൂമിയിൽ വ്യാപിച്ചുകിടക്കുന്ന  സിമൻ്റ് ഗ്രൈൻഡിംഗ് യൂണിറ്റ്. അംബുജ സിമൻ്റ്‌സ് അത്യാധുനിക മറൈൻ ഇൻഫ്രാസ്ട്രക്ചറും ഉപകരണങ്ങളും പ്രയോജനപ്പെടുത്തുകയും , അസംസ്‌കൃത വസ്തുക്കളുടെ സംഭരണത്തിനായി ദീർഘകാല ഫ്ലൈ ആഷ് വിതരണ കരാറോടെ മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യും.

തമിഴ്‌നാട്ടിലെ ചുണ്ണാമ്പുകല്ലിൻ്റെ പരിമിതമായ ലഭ്യത കണക്കിലെടുത്തു  സംഘിപുരം പ്ലാൻ്റിൽ നിന്നുള്ള ക്ലിങ്കർ തീരദേശ പാതയിൽ കൂടി പ്ലാന്റിലെത്തിക്കാം. അതുവഴി  ചെലവ് കുറഞ്ഞ പ്രവർത്തനങ്ങൾ ഉറപ്പാക്കാമെന്നതാണ് മേന്മ.

ഈ ഏറ്റെടുക്കൽ പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് അദാനി ഗ്രൂപ്പ് സിമൻ്റ് ബിസിനസ് സിഇഒ അജയ് കപൂർ പറഞ്ഞു.  

അംബുജ സിമൻ്റ്‌സ് ലിമിറ്റഡ്, ഇന്ത്യയിലെ മുൻനിര സിമൻ്റ് കമ്പനികളിൽ ഒന്നാണ്, വൈവിധ്യവൽക്കരിക്കപ്പെട്ട അദാനി ഗ്രൂപ്പിലെ അംഗമാണ്. അംബുജ, അതിൻ്റെ അനുബന്ധ സ്ഥാപനങ്ങളായ എസിസി ലിമിറ്റഡും സംഘി ഇൻഡസ്ട്രീസ് ലിമിറ്റഡും ചേർന്ന് രാജ്യത്തുടനീളമുള്ള 18 സംയോജിത സിമൻ്റ് നിർമ്മാണ പ്ലാൻ്റുകളും 19 സിമൻ്റ് ഗ്രൈൻഡിംഗ് യൂണിറ്റുകളും ഉള്ള അദാനി ഗ്രൂപ്പിൻ്റെ സിമൻ്റ് ശേഷി 78.9 MTPA ആയി ഉയർത്തി.

കമ്പനിയുടെ നൂതന ഉൽപ്പന്നങ്ങളായ അംബുജ സിമൻ്റ്, അംബുജ പ്ലസ്, അംബുജ കോമ്പോസെം, അംബുജ കവാച്ച് എന്നിവ ഇപ്പോൾ  ഉൽപ്പന്ന കാറ്റലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  കാർബൺ രഹിത സുസ്ഥിര ബിസിനസ് സമ്പ്രദായങ്ങളിൽ മുൻനിരക്കാരനായ അംബുജ സിമൻ്റ്‌സ്, സ്‌കോച്ചിൻ്റെ ‘ഇന്ത്യയിലെ ഏറ്റവും മികച്ച 50 കമ്പനികളിൽ’ ഉൾപ്പെട്ടിരിക്കുന്നു. 2024-ലെ ബ്രാൻഡ് ട്രസ്റ്റ് റിപ്പോർട്ടിൽ TRA റിസർച്ച് ‘ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ സിമൻ്റ് ബ്രാൻഡ്’ ആയി  അംബുജയെ അംഗീകരിച്ചിട്ടുണ്ട്.  

Ambuja Cements, part of the Adani Group, is set to acquire My Home Group’s cement grinding unit in Tuticorin, Tamil Nadu, enhancing its presence in southern markets. The acquisition strengthens Ambuja’s position in the cement industry.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version