വിശ്വാസ്യത തകർക്കുന്ന വ്യാജ പ്രചാരണങ്ങൾ വേണ്ടെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ. സോഷ്യൽ മീഡിയ വഴി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.

വ്യാജ വാർത്തകൾ, പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വാർത്തകൾ, പെയ്ഡ് ന്യൂസ് എന്നിവയ്‌ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ‌‍ സഞ്ജയ് കൗൾ (Chief Electoral Officer (Kerala) Sanjay Kaul) മുന്നറിയിപ്പ് നൽകി. സോഷ്യൽ മീഡിയയും ദൃശ്യ-ശ്രാവ്യ, അച്ചടി മാധ്യമങ്ങളും തുടർച്ചയായി നിരീക്ഷിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലകളിലും മീഡിയ മോണിറ്ററിംഗ് സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാർട്ടികളും സ്ഥാനാർത്ഥികളും ഉപയോഗിക്കുന്ന വിഷ്വൽ, ഓഡിയോ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അനുമതി ആവശ്യമാണ്. മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ വിതരണം ചെയ്യുന്ന പരസ്യങ്ങൾക്ക് ജില്ലാ കളക്ടറുടെ കീഴിലുള്ള ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്. ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിലെ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി സംസ്ഥാനതല ദൃശ്യ-ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം നൽകണം.

Chief Electoral Officer Sanjay Kaul’s stern warning against the dissemination of fake news in Kerala ahead of the Lok Sabha elections. Explore the measures being taken to combat misinformation and uphold the integrity of the electoral process.

Share.

Comments are closed.

Exit mobile version