ഭൗമ സംരക്ഷണത്തിനായി അഭിയും, ചാർളിയും #worldearthday2024

കണ്ണൂർ സ്വദേശി അഭി, ചെറുതല്ലാത്ത ഒരു ദൗത്യം പൂർത്തീകരിച്ചതിന്റെ  സന്തോഷത്തിലാണിപ്പോൾ. ലോക ഭൗമ ദിനത്തിൽ സേവ് ദി എർത്ത് എന്ന സന്ദേശവുമായി ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ രാജ്യങ്ങളിൽ തന്റെ  KTM  ബൈക്കുമായി ഒരു പര്യടനം പൂർത്തിയാക്കി അഭി തിരികെ എത്തിയിരിക്കുന്നു . വെറുമൊരു പര്യടനമല്ല, കടന്നു പോകുന്ന വഴികളിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും ശേഖരിച്ചു അവ സുരക്ഷിത ഇടങ്ങളിലേക്ക് സംസ്കരണത്തിന് കൈമാറിയാണ് യാത്ര.

തിരികെ വന്നപ്പോൾ കൂടെ ചാർളി എന്ന നായയുമുണ്ടായിരുന്നു. മുംബൈയിൽ വച്ചാണ് അഭിക്ക് ചാർളിയെ സുഹൃത്തായി ലഭിച്ചത്. പിന്നീടുള്ള ഒരു വർഷത്തെ അഭിയുടെ യാത്ര ചാർളിയുമൊത്തായിരുന്നു.

മുംബൈയിൽ നിന്നും ചാർളിയും കൂടെ കൂടിയതോടെ താരമായി മാറി ചാർളി. ചാർളിയുമായൊത്തുള്ള വീഡിയോകൾ കണ്ടതോടെ ഫോട്ടോ പീടിക ഇൻസ്റ്റയിലും യൂട്യൂബിലും ചാർളിക്കും അഭിക്കും ആരാധകർ ഏറി. കന്യാകുമാരി വഴി കേരളത്തിലേക്ക് കടക്കുന്നതിനു മുമ്പ് തന്നെ  അതിർത്തിയിൽ  വെച്ച് മലയാളി കുടുംബങ്ങൾ ചാർളിയേയും അഭിയെയും തിരിച്ചറിഞ്ഞു സ്വീകരിച്ചു. ഇനി കേരളത്തിലാണ് അഭിയുടെ പര്യടനം. കേരളം മുഴുവൻ ഭൗമ സംരക്ഷണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുകയാണ് അഭിയുടെ ലക്‌ഷ്യം.

Abhi’s inspiring journey on his KTM bike across India, Nepal, and Bhutan, spreading the message of conservation on Earth Day. Learn how Abhi and his dog Charlie are collecting plastic bottles along the way and gaining popularity on social media platforms like Instagram and YouTube.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version