ഇന്ത്യയിലെ ആദ്യത്തെ സോളാർ എസി ലൈൻ ബസ് കണ്ണൂരിൽ, Kannur gets India's first solar AC line bus

നാട്ടിൻപുറങ്ങളിലോടുന്ന സ്വകാര്യ ബസ്സുകൾ ഈ കൊടും ചൂടിൽ  എന്നെങ്കിലും എസി സംവിധാനത്തോടെ യാത്രക്കാരെ സ്വീകരിക്കുമെന്ന് നാം കരുതിയിട്ടുണ്ടോ? ഇന്ത്യയിലെ ആദ്യത്തെ സോളാർ എ സി സ്വകാര്യ ലൈൻ ബസ് കണ്ണൂരിൽ യാത്രക്കാരുടെ മനസ്സും, നിരത്തും  കൈയടക്കികഴിഞ്ഞു.  കണ്ണാടി പറമ്പ് കണ്ണൂർ ജില്ലാ ആശുപത്രി  റൂട്ടിൽ സർവീസ് നടത്തുന്ന സംഗീത്‌ എന്ന  ബസ്സിലെ ശീതീകരണം  പ്രവർത്തിക്കുന്നത് ബസിനു മുകളിൽ ഘടിപ്പിച്ചിരിക്കുന്ന  സോളാർ പാനലിൽ ആണ് എന്നത് ബസ്സിനെ കൂടുതൽ വൈവിധ്യവും ജനകീയവുമാക്കുന്നു.

കണ്ണാടിപ്പറമ്പ് സ്വദേശിയും പ്രവാസിയുമായ സതീഷിന്റെ ആശയമാണ് എസി ബസിന്ബ പിന്നിൽ. അത് വിജയകരമാകുകയും ചെയ്തു.  

ബസ്സിന്‌ മുകളിൽ ഘടിപ്പിച്ചിരിക്കുന്ന മൂന്നു സോളാർ പാനലിൽ നിന്നുമാണ് സൗരോർജം ലഭിക്കുക. എഞ്ചിനുമായി ഒരു ബന്ധവുമില്ലാതെ നേരെ
എ സി കംപ്രസ്സർ യൂണിറ്റിലേക്ക് വൈദ്യുതിയെത്തും.  വീടുകളിൽ വയ്ക്കുന്ന വൈദ്യുതി കുറഞ്ഞ അളവിൽ ഉപയോഗിക്കുന്ന  സ്പ്ലിറ്റ്  എ സി യൂണിറ്റ് ബസിൽ ഘടിപ്പിക്കാനായി എന്നതാണ് മേന്മ. സർവീസ് തുടങ്ങി പത്തു മിനുട്ടു കൊണ്ട് യാത്രക്കാർ തണുത്തു തുടങ്ങും.

5 മണിക്കൂർ വരെ എ സി പ്രവർത്തിപ്പിക്കാൻ ബാറ്ററിക്ക് ബാക്ക്  അപ്പ് ഉള്ളതിനാൽ രാവിലെയും രാത്രിയും ബസ് കൂളായിരിക്കും. സോളാർ ആയതിനാൽ അധിക ഇന്ധന ചെലവ് എസി പ്രവർത്തിപ്പിക്കാൻ ആവശ്യവുമില്ല. രാവിലെ മുതൽ രാത്രി സർവീസ് അവസാനിപ്പിക്കുന്നത് വരെ ബസ് തണുത്തു തന്നെ ഓടും. അഞ്ചുലക്ഷം രൂപയാണ് ബസ്സ് എ സി യാക്കാൻ വേണ്ടി വന്ന ചിലവ്. സംഗീത്‌ ബസ്സിനെ കണ്ടു മറ്റു സ്വകാര്യ ബസ്സുടമകളും തങ്ങളുടെ ബസ് എസി യാക്കാൻ സതീഷിനെ സമീപിക്കുകയാണിപ്പോൾ. 

How the innovative solar-powered AC bus in Kannur is transforming rural travel with eco-friendly technology, low costs, and consistent comfort for passengers throughout the day.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version