അഡ്വാൻസ്ഡ് പ്രോസ്തെറ്റിക്സിൽ സ്പെഷ്യലൈസ് ചെയ്ത  കളമശ്ശേരിയിലെ  സ്റ്റാർട്ടപ്പ് Astrek നെ  ഒകിനാവയിലെ OIST ഇന്നൊവേഷൻ ആക്സിലറേറ്റർ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുത്തു.

റോബിൻ കാനാട്ട് തോമസ്, ജിതിൻ വിദ്യ അജിത്, വിഷ്ണു ശങ്കർ, അലക്‌സ് എം സണ്ണി എന്നിവർ ചേർന്ന് സ്ഥാപിച്ച സ്റ്റാർട്ടപ്പാണ്‌ ആസ്ട്രെക്ക്.

ശാരീരിക വൈകല്യമുള്ള വ്യക്തികൾക്ക് ഒപ്റ്റിമൽ പിന്തുണ നൽകുന്നതിന് നൂതന റോബോട്ടിക്‌സ്, സെൻസറുകൾ, നിയന്ത്രണ സംവിധാനങ്ങൾ എന്നിവ പ്രയോജനപ്പെടുത്തുന്ന പ്രോസ്തെറ്റിക്‌സ് വികസിപ്പിക്കുക എന്നതാണ് ആസ്ട്രെക്കിൻ്റെ ദൗത്യം. ഒപ്പം  വ്യാവസായിക ചുറ്റുപാടുകളിൽ തൊഴിലാളികളുടെ പ്രകടനവും സുരക്ഷയും വർദ്ധിപ്പിക്കുകയും ജോലിസ്ഥലത്തെ സുരക്ഷയിലും ഉൽപ്പാദനക്ഷമതയിലും ദീർഘകാലമായി നിലനിൽക്കുന്ന വെല്ലുവിളികൾക്ക് ഒരു പുതിയ പരിഹാരം വാഗ്ദാനം ചെയ്യുകയുമാണ് ആസ്ട്രെക്ക്.

OIST ഇന്നൊവേഷൻ ആക്‌സിലറേറ്ററിൻ്റെ ഭാഗമായി  ധനസഹായം, അത്യാധുനിക സൗകര്യങ്ങളിലേക്കുള്ള ആക്സസ്, പ്രത്യേക പരിശീലന പരിപാടികൾ, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പിന്തുണ ആസ്‌ട്രെക്കിന് ലഭിക്കും. അടുത്ത 10 മാസത്തിനുള്ളിൽ  സാങ്കേതികവിദ്യ കൂടുതൽ വികസിപ്പിക്കുന്നതിനും തന്ത്രപ്രധാനമായ പങ്കാളികളെയും ഉപഭോക്താക്കളെയും തിരിച്ചറിയുന്നതിനും, സ്റ്റാർട്ടപ്പിൻ്റെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും OIST ഉപദേഷ്ടാക്കളുമായും വ്യവസായ വിദഗ്ധരുമായും ചേർന്ന് Astrek പ്രവർത്തിക്കും.

Astrek പോലുള്ള സ്റ്റാർട്ടപ്പുകളെ പിന്തുണയ്‌ക്കുന്നതിലൂടെ, സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള OIST യുടെ പ്രതിബദ്ധതയാണ് വ്യക്തമാകുന്നത്.  

2018-ൽ ഒകിനാവ പ്രിഫെക്ചറൽ ഗവൺമെൻ്റുമായി സഹകരിച്ച് ആരംഭിച്ച  ഈ പ്രോഗ്രാമിന് സ്റ്റാർട്ടപ്പുകളെ വിജയത്തിലേക്ക് നയിച്ച ട്രാക്ക് റെക്കോർഡ് ഉണ്ട്.

Astrek Innovations’ selection for the prestigious OIST Innovation Accelerator program and their mission to revolutionize prosthetic technology and industrial safety.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version