യുഎഇക്ക് ശേഷം ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാവുന്ന രണ്ടാമത്തെ പാസ്‌പോർട്ട് ഇന്ത്യൻ പാസ്‌പോർട്ടാണ്.ഒരു വർഷത്തെ ചെലവിൻ്റെ കാര്യത്തിൽ ഏറ്റവും നിരക്ക് കുറഞ്ഞതും ഇന്ത്യൻ പാസ്‌പോർട്ടുകളാണ്. എന്നിരുന്നാലും, ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് 62 രാജ്യങ്ങളിലേക്ക് മാത്രമേ വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയൂ. ചെലവിലും വിസരഹിത പ്രവേശനത്തിനുള്ള രാജ്യങ്ങളുടെ എണ്ണത്തിലും യുഎഇക്കാണ് ഒന്നാം സ്ഥാനം.


ഓസ്‌ട്രേലിയൻ സ്ഥാപനമായ കമ്പയർ ദി മാർക്കറ്റ് എയു (Compare the Market AU) ആണ് പഠനം നടത്തിയത്. വിവിധ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ നേടുന്നതിനുള്ള ചെലവും ഒരു വർഷത്തെ കോസ്റ്റ് എഫക്ടിവും വിസ രഹിത പ്രവേശനം നൽകുന്ന രാജ്യങ്ങളുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിൽ പാസ്സ്പോർട്ടിന്റെ മൂല്യവും പഠന വിഷയമാക്കി.

10 വർഷത്തേക്ക് 231.05 ഡോളർ ചിലവാകുന്ന മെക്സിക്കോയുടേതാണ് ഏറ്റവും ചെലവേറിയ പാസ്‌പോർട്ട് എന്ന് പഠനം കണ്ടെത്തി. 10 വർഷത്തെ പാസ്‌പോർട്ടിന് 225.78 യുഎസ് ഡോളറായിരുന്നു ഓസ്‌ട്രേലിയയിലെ ചിലവ്.

പട്ടികയിൽ മൊത്തത്തിൽ ഏറ്റവും വിലകുറഞ്ഞ രണ്ടാമത്തെ പാസ്‌പോർട്ട് ഇന്ത്യയ്ക്കാണ്, ഇന്ത്യൻ പാസ്സ്പോർട്ടിന്റെ 10 വർഷത്തെ സാധുതയ്ക്ക് ഉടമക്ക് 18.07 ഡോളർ ചിലവാകും. യുഎഇയിൽ 5 വർഷത്തെ പാസ്‌പോർട്ടിന് 17.70 യുഎസ് ഡോളറാണ്.

 ഒരു വർഷത്തെ ചെലവിൻ്റെ കാര്യത്തിൽ, പ്രതിവർഷം 1.81 യുഎസ് ഡോളർ ചിലവുള്ള ഏറ്റവും വിലകുറഞ്ഞ പാസ്‌പോർട്ട് ഇന്ത്യയ്ക്കായിരുന്നു. ദക്ഷിണാഫ്രിക്കയും കെനിയയും യഥാക്രമം 3.05, 3.09 യുഎസ് ഡോളർ ചിലവുമായി രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

യാത്രാ ഇൻഷുറൻസ് താരതമ്യ വിദഗ്‌ദ്ധർ ലോകമെമ്പാടുമുള്ള പാസ്‌പോർട്ട് ഫീസിൻ്റെ ഒരു ലിസ്റ്റ് തയ്യാറാക്കി വില, വർഷങ്ങളുടെ സാധുത, ശക്തി എന്നിവയെ അടിസ്ഥാനമാക്കി താരതമ്യപ്പെടുത്തി, ചില രാജ്യങ്ങളുടെ പാസ്‌പോർട്ട് പവർ ഉയർന്ന വിലയുള്ളതായി കണ്ടെത്തി.

പാസ്‌പോർട്ടിൻ്റെ പ്രാധാന്യം കണക്കിലെടുത്ത്, വിദേശത്തുള്ള നഷ്ടം, മോഷണം അല്ലെങ്കിൽ നാശനഷ്ടങ്ങൾ എന്നിവയിൽ നിന്ന് ഉണ്ടാകുന്ന ചെലവുകൾ ലഘൂകരിക്കാൻ പലരും യാത്രാ ഇൻഷുറൻസ് തിരഞ്ഞെടുക്കുന്നു. കംപെയർ ദി മാർക്കറ്റ് യാത്രാവേളയിൽ മനസ്സമാധാനം ഉറപ്പാക്കുന്ന, അപ്രതീക്ഷിത സാഹചര്യങ്ങളിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിന് യാത്രാ ഇൻഷുറൻസിൻ്റെ മൂല്യം ഊന്നിപ്പറയുന്നു.

The affordability and limitations of the Indian passport in terms of global mobility. Despite its low cost, the passport offers access to only 62 nations visa-free. Learn about the complexities of passport power and its implications for international travel.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version