20 രൂപയ്ക്ക് ഭക്ഷണം നൽകാൻ റെയിൽവേ

ട്രെയിനിൽ യാത്ര ചെയ്യുന്നവർക്ക് കുറഞ്ഞ ചിലവിൽ ഭക്ഷണമൊരുക്കാൻ പദ്ധതിയൊരുക്കി ഇന്ത്യൻ റയിൽവേ. ഐആർസിടിസിയുമായി ചേർന്ന് 20 രൂപ, 50 രൂപ എന്നിങ്ങനെ രണ്ട് നിരക്കിലുള്ള ഉച്ചഭക്ഷണമാണ് യാത്രക്കാർക്ക് സ്റ്റേഷനുകളിൽ ലഭ്യമാക്കുക. മൂന്ന് രൂപയ്ക്ക് കുടി വെള്ളം വിതരണം ചെയ്യുന്നതും റയിൽവെയുടെ പദ്ധതിയാണ്.  

കൗണ്ടറുകൾ തിരിച്ചാവും ഭക്ഷണം വിൽപന നടത്തുക. വെജിറ്റേറിയൻ ഊണിന് 50 രൂപയാണ് നിരക്ക്.  മസാല ദോശയും ഈ നിരക്കിൽ കിട്ടും. പൂരിയും ബാജിയുമുള്ള ജനതാ ഖാനക്ക് 20 രൂപയാണ്. ലെമൺ റൈസിനും തൈർസാദത്തിനും 20 രൂപ തന്നെ.  ഇതിനൊപ്പം മൂന്ന് രൂപക്ക്  200 എംഎൽ കുടിവെള്ളവും കിട്ടും.

 
റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്കും, അത് വഴി കടന്നു പോകുന്ന ട്രെയിനുകളിലെ യാത്രക്കാർക്കുമാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ പ്രധാന 100 സ്റ്റേഷനുകളിലാണ് ഈ സംവിധാനം ആരംഭിച്ചിരിക്കുന്നത്.

വെസ്റ്റേൺ റെയിൽവേ 150 കൗണ്ടറുകൾ 50 സ്റ്റേഷനുകളിൽ ഇതിനകം ഒരുക്കിക്കഴിഞ്ഞു. ദക്ഷിണ റയിൽവെയുടെ കീഴിൽ നിലവിൽ തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, നാഗർകോവിൽ, എറണാകുളം ജങ്ഷൻ, എറണാകുളം ടൗൺ, വർക്കല, ആലപ്പുഴ, കോട്ടയം, ആലുവാ, തൃശ്ശൂർ എന്നിവിടങ്ങളിൽ കൗണ്ടർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിജയം കണ്ടാൽ മറ്റു സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കാനാണ് റയിൽവേയുടെ തീരുമാനം. 

Indian Railways’ initiative to provide affordable food options for train passengers, with meals priced at Rs 20 and Rs 50 at select stations.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version