നവകേരള ബസ് ബംഗളൂരുവിലേക്ക്

മുഖ്യമന്ത്രിയും മന്ത്രിമാരും കേരളം മുഴുവൻ പര്യടനം നടത്തി ചരിത്രമായ നവകേരള ബസ്  ഇനി അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കും.  കെഎസ്ആര്‍ടിസി യുടെ കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തും. സ്‌റ്റേറ്റ് ക്യാരേജ് പെര്‍മിറ്റിന്റെ നടപടികള്‍ പൂര്‍ത്തിയായാല്‍ നവകേരള ബസിന്റെ സര്‍വീസിന്റെ കാര്യത്തില്‍ തീരുമാനമെടുക്കും. പ്രീമിയം  നിരക്കില്‍ ആയരിക്കും അന്തർ സംസ്ഥാന സര്‍വീസ് നടത്തുക.  

ലഭിക്കുന്ന വിവരങ്ങൾ പ്രകാരം അരലക്ഷം രൂപ ചെലവില്‍ മുഖ്യമന്ത്രിക്കായി ബസില്‍ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റിയിട്ടുണ്ട്. ഭാവിയില്‍ വിഐപി യാത്രക്കായി ഈ സീറ്റ് സൂക്ഷിക്കാനാണ് തീരുമാനം. നവകേരള യാത്രക്കായി കസ്റ്റമൈസ് ചെയ്ത ബസില്‍ യാത്രക്കാരുടെ ലഗേജ് വെക്കാന്‍ ഇടമില്ലാത്തതിനാല്‍ സീറ്റുകള്‍ പുനഃക്രമീകരിച്ച് സ്ഥലമൊരുക്കിയിട്ടുണ്ട്. ബസിന്റെ നിറവും വശങ്ങളിലെ ഗ്രാഫിക്‌സും മാറ്റിയിട്ടില്ല.

1.15 കോടി മുടക്കില്‍ ഭാരത് ബെന്‍സില്‍ നിന്നായിരുന്നു നവകേരള യാത്രക്കായി ബസ് വാങ്ങിയത്. കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനായിരുന്നു പദ്ധതിയെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. നവകേരള സദസ്സിന് ശേഷം ബസ്സിനുള്ളിൽ സർവീസ് നടത്തുന്നതിന് ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനായി  ബോഡി നിർമിച്ച ബെംഗളൂരുവിലെ പ്രകാശ് ബസ് ബോഡി ബിൽഡിംഗ് കമ്പനിയിലേക്ക് മാറ്റിയിരുന്നു. പുതുക്കിപ്പണിത ശേഷം കെഎസ്ആര്‍ടിസിയുടെ പാപ്പനംകോട്ടെ വര്‍ക് ഷോപ്പിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ബസ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലേക്ക് മാറ്റാന്‍ തീരുമാനമെടുക്കുന്നത്.

വിഐപി പരിവേഷങ്ങൾ ഒന്നും ഇല്ലാതെ കോഴിക്കോട് – ബെംഗളൂരു പാതയില്‍ ബസ്  സര്‍വീസ് നടത്തും.

ബസിന്റെ  കോണ്‍ട്രാക്ട് ക്യാരേജ് ആയിരുന്ന പെര്‍മിറ്റ് ഇപ്പോൾ സ്റ്റേജ് ക്യാരേജ് ആക്കി മാറ്റിയിട്ടുണ്ട്.  ടിക്കറ്റ് നൽകി ആളുകള്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന രീതിയില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് നല്‍കുന്ന പെര്‍മിറ്റാണ് ഈ സ്റ്റേജ് ക്യാരേജ് എന്നത്.

1. 15 കോടി രൂപ മുതൽ മുടക്കിലാണ് ഭാരത് ബെൻസിന്റെ ഹെവി ഡ്യൂട്ടി 1624 ഷാസിയിൽ പ്രകാശ് ബോഡിയുമായി വാഹനം ഒരുങ്ങിയത്. രണ്ടാമത് വരുത്തിയ മാറ്റത്തിന് ഒന്നരലക്ഷം രൂപയോളം ചെലവ് വന്നതായാണ് റിപ്പോർട്ട്

The transformation of Kerala’s iconic Navakerala bus for interstate travel on the Kozhikode-Bengaluru route. Learn about the changes made to accommodate passengers and the conversion of its permit to stage carriage.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version