വെറും ഒരു മാസത്തിനുള്ളിൽ വരുമാനം കിട്ടിത്തുടങ്ങുന്ന ബിസിനസ്സ്| Zpodz revolutionizes tourism industry

ഒരു മാസം കൊണ്ട് എവിടെ വേണമെങ്കിലും  അഞ്ചു കോട്ടേജുകൾ വരെ ഉൾപ്പെടുന്ന റിസോർട്ട് യൂണിറ്റുകൾ സെറ്റ് ചെയ്യാം.  വിനോദ സഞ്ചാരികൾക്കും, പ്രകൃതി ഭംഗി  ഇഷ്ടപെടുന്നവർക്കും ആഡംബരത്തോടെ തന്നെ സുരക്ഷിതമായി ഇൻബിൽറ്റ് ടെന്റുകളിൽ താമസമൊരുക്കാം. നിക്ഷേപിച്ച് 6 മാസത്തിനുളളിൽ വരുമാനം വന്നുതുടങ്ങും. ഇതൊരു സ്റ്റാർട്ടപ്പ് എഞ്ചിനീയറിംഗ് വിസ്മയമാണ്.  അതാണ് ക്യാമ്പർ (Campper) എന്ന സ്റ്റാർട്ടപ്പ് ഒരുക്കുന്ന ആഡംബര മോഡൽ സീപോഡ്സ് (Zpodz)  ഇൻബിൽറ്റ് ടെന്റുകൾ.

 ഒരു പൂമുഖം, ആഡംബരപൂർണ്ണമാ ഒരു ബെഡ്‌റൂം, ടോയ്‌ലെറ്റ്, ഒരു ചെയ്ഞ്ചിങ് റൂം എന്നിവ 300 സ്ക്വയർ ഫീറ്റിൽ ഒരുക്കിയിട്ടുണ്ട്. 10 വർഷത്തെ ക്യാൻവാസ് വാറന്റിയാണ്  camper.com ഉറപ്പു നൽകുന്നത്. ഇന്ത്യയിൽ തന്നെ നിർമിക്കുന്ന ഈ മോഡുലാർ മാതൃക  ഏതു പ്രദേശത്തും മാറ്റി സ്ഥാപിക്കാം.  

ബീച്ച്, ഹൈ അൾട്ടിട്യൂഡ് പ്രദേശങ്ങൾ, തോട്ടങ്ങൾ അങ്ങനെ എല്ലാ പ്രദേശങ്ങളിലും ഒരേ പോലെ സ്ഥാപിക്കാവുന്ന ഒരു ചെറു വീട്, ഔട്ട് ഹൌസ്, വിനോദ സഞ്ചാര കേന്ദ്രം, അല്ലെങ്കിൽ റിസോർട്ട് അങ്ങനെ ഏത് ആവശ്യത്തിനും Campper-ന്റെ Zpodz ഉപയോഗിക്കാം. റൂം എയർ കണ്ടീഷൻ ചെയ്യാം, മുഴുവൻ കറന്റും സോളാർ സംവിധാനത്തിൽ പ്രവർത്തിപ്പിക്കാം.

കേരളത്തിൽ ഹോസ്പിറ്റാലിറ്റി സേവന മേഖലയിൽ നിക്ഷേപം നടത്തുന്നവർക്ക് ഏറ്റവും അനുയോജ്യമായ ടെന്റുകളാണ് സീപോഡ്സ്. ഒരു മാസം കൊണ്ട് അഞ്ചു യൂണിറ്റുള്ള ഒരു റിസോർട്ട് മാതൃക തയാറാക്കാം. 30 ദിവസം കൊണ്ട് അതിൽ നിന്നും വരുമാനവും നേടിത്തുടങ്ങാം. വിനോദ സഞ്ചാര മേഖലകളിൽ ഭൂമി ഉള്ളവർ അല്ലെങ്കിൽ തോട്ടങ്ങളുള്ളവർ, അതുമല്ല ഒരു ഔട്ട് ഹൗസ് ആഗ്രഹിക്കുന്നവർ.. അങ്ങനെ ആർക്കും ക്യാമ്പറിന്റെ ഈ ലക്ഷ്വറി സീപോഡ് സ്ഥാപിക്കാം. സീപോഡ് സ്ഥാപിക്കുക മാത്രമല്ല, അത് പൊമോട്ട് ചെയ്യാനും മാർക്കറ്റ് ചെയ്യാനും, വരുമാനം നേടാനും, റിവ്യൂസ് പോസ്റ്റ് ചെയ്ത് വീണ്ടും ബിസിനസ്സ് ലീഡ്സ് കണ്ടെത്താനും ക്യാംപർ സഹായിക്കുമെന്ന് ക്യാമ്പറിന്റെ ഫൗണ്ടർ പ്രബിൽ എംജെ പറയുന്നു.

കേരള സ്റ്റാർട്ടപ് മിഷനിൽ ഇൻകുബേറ്റ് ചെയ്ത സ്റ്റാർട്ടപ്പാണ് ക്യാമ്പർ. പ്രബിൽ എംജെ, സൂരജ് രാജൻ എന്നിവരാണ് സ്റ്റാർട്ടപ് സ്ഥാപകർ. ക്യാമ്പർ 7 വർഷമായി ടൂറിസം രംഗത്ത് ടെന്റുകൾ ഒരുക്കി മികച്ച സേവനം നൽകി വരുന്നുണ്ട്.

നിലവിൽ മൂന്നാറിലെ സൂര്യനെല്ലിയിലാണ് ക്യാമ്പർ തങ്ങളുടെ സീപോഡ്സ് ടെന്റുകൾ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് സ്റ്റാർട്ടപ്പ്. കേരളത്തിലും ഇന്ത്യയിലെമ്പാടും പ്രചാരം നേടുന്ന ടെന്റ് റെന്റിങ്ങുകൾ വലിയ ബിസിനസ് അവസരമാണ് തുറന്നിടുന്നതെന്ന്  campper.com ഡയറക്ടറും കോ-ഫൗണ്ടറുമായ സൂരജ് രാജൻ പറയുന്നു. സീപോഡ്സ് ടെന്റുകൾ നിർമിച്ചു ഉപഭോക്താവിന് കൈമാറുക മാത്രമല്ല, അതിന്റെ എല്ലാ സേവനങ്ങളും ക്യാമ്പർ ഉറപ്പു നൽകുകയുമാണ്. ക്യാമ്പറിന്റെ  Zpodz ടെന്റ് എക്സ്പീരിയൻസ് ചെയ്യണമെന്നുള്ളവർക്ക് +918590136119 എന്ന നമ്പരിൽ വിളിക്കാം.

The versatility and luxury of Campper’s Zpodz inbuilt tents, perfect for beachside retreats, high altitude getaways, and more. With modular design and sustainable features, experience comfort in nature like never before.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version