വാണിജ്യ ആവശ്യങ്ങൾക്കായി ഇലക്ട്രിക് കരുത്തുള്ള Ace EV 1000 പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്. 1 ടൺ ലോഡുമായി ഒറ്റ ചാർജിൽ 161 കിലോമീറ്റർ പോകും. ആധുനികമായ ബാറ്ററി മാനേജ്‌മെൻ്റ് സിസ്റ്റം, ഫ്ലീറ്റ് എഡ്ജ് ടെലിമാറ്റിക്‌സ് സിസ്റ്റം എന്നിവയും  ഇല്ക്ടിക് എയ്സിന്റെ സവിശേഷതകളാണ്.

സമഗ്രമായ ഇ-കാർഗോ മൊബിലിറ്റി സൊല്യൂഷൻ വാഗ്ദാനം ചെയ്യുന്നതിനായി Tata UniEVerse ടെക്നോളിയുടെ കഴിവുകൾ ഉപഭോക്താക്കൾക്ക് Ace EV നൽകുന്നു. 7 വർഷത്തെ ബാറ്ററി വാറൻ്റിയും 5 വർഷത്തെ സമഗ്രമായ മെയിൻ്റനൻസ് പാക്കേജും വാഗ്ദാനം ചെയ്യുന്ന EVOGEN പവർട്രെയിൻ ആണ് Ace EV യുടെ കരുത്ത്. 130Nm പീക്ക് ടോർക്കോടുകൂടിയ 27kW (36hp) മോട്ടോറാണ് ഇതിന് കരുത്തേകുന്നത്.  മികച്ച ഇൻ-ക്ലാസ് പിക്കപ്പും ഗ്രേഡ്-എബിലിറ്റിയും പൂർണ്ണമായി ലോഡുചെയ്‌ത സാഹചര്യങ്ങളിൽ എളുപ്പത്തിൽ ചരക്കു നീക്കം സാധ്യമാക്കും.  

ഉപഭോക്താക്കൾ കഴിഞ്ഞ രണ്ടു വർഷമായി  Ace EV നൽകിവന്ന  സേവനങ്ങളിൽ തൃപ്തരാണെന്ന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്‌സ്യൽ വെഹിക്കിൾസ്   ബിസിനസ് ഹെഡ് വിനയ് പഥക്പറഞ്ഞു. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version