സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം രൂപീകരിക്കുന്നതിൽ കേരളം ഏറെ മുന്നിലെന്ന് റിപ്പോർട്ട്. 2023 അവസാനം വരെ 18 മാസത്തിനുള്ളിൽ 1.7 ബില്യൺ ഡോളർ മൂല്യമാണ് കേരള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനുണ്ടായത്.  ഇത് ഈ കാലയളവിലെ ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി കൂടുതലാണ്.

 നിക്ഷേപകരുടെ എക്സിറ്റുകളും സ്റ്റാർട്ടപ്പ് മൂല്യനിർണ്ണയങ്ങളുടെയും മൂല്യമായി കണക്കാക്കുന്ന സാമ്പത്തിക അളവുകോലാണ് ഇക്കോസിസ്റ്റത്തിന്റെ ആകെ മൂല്യം. യുഎസ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ജീനോമും ഗ്ലോബൽ എൻ്റർപ്രണർഷിപ്പ് നെറ്റ്‌വർക്കും ചേർന്ന് ലണ്ടൻ ടെക് വീക്കിൽ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട്  GSER 2024 ലാണ് ഈ കണ്ടെത്തൽ. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിലെ ലോകത്തിലെ ഏറ്റവും ഗുണമേന്മ നിയന്ത്രിത ഡാറ്റാസെറ്റായ GSER-2024 പ്രകാരം ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങളിൽ കേരളത്തിനൊപ്പം പട്ടികയിൽ ഇടം നേടിയ മറ്റ് സംസ്ഥാനങ്ങൾ തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നിവയാണ്.

 2021 ജൂലൈ 1 മുതൽ 2023 ഡിസംബർ 31 വരെ അവലോകന കാലയളവിൽ ലോകമെമ്പാടുമുള്ള ശരാശരി വളർച്ച 46 ശതമാനമായിരുന്നപ്പോൾ  254 ശതമാനം സംയുക്ത വാർഷിക വളർച്ചയാണ് കേരളത്തിൻ്റെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം നേടിയതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.  

സാങ്കേതിക പ്രതിഭകളെ നിയമിക്കുന്നതിനുള്ള കഴിവ് അളക്കുന്ന  ‘Affordable Talent’ വിഭാഗത്തിൽ ഏഷ്യയിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റങ്ങളിൽ നാലാം സ്ഥാനവും കേരളത്തിന് ലഭിച്ചു. കേരളത്തിലെ സ്റ്റാർട്ടപ്പുകൾ 2023ൽ 227 കോടി രൂപ സമാഹരിച്ചു  മുൻവർഷത്തേക്കാൾ 15 ശതമാനം വർധന രേഖപ്പെടുത്തി. 2022-23 ൽ സോഫ്റ്റ്‌വെയർ കയറ്റുമതി 2.3 മില്യൺ ഡോളറിലെത്തി, ഇത് അഞ്ച് ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം രാജ്യത്തിൻ്റെ ഐടി കയറ്റുമതിയിൽ 10 ശതമാനം വിഹിതം നൽകി.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൻ്റെ സ്റ്റാർട്ടപ്പ് വളർച്ച ലോകശരാശരിയിലേക്ക് എത്തിക്കുകയാണ്   ദൗത്യമെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക പറഞ്ഞു. കേരളത്തിലെ സ്റ്റാർട്ടപ്പുകളിൽ  ലഭിക്കുന്ന സർക്കാർ പിന്തുണ രാജ്യത്ത് മറ്റൊരു സംസ്ഥാനത്തിനും ലഭിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

Kerala’s startup ecosystem has surged to a $1.7 billion valuation with a 254% CAGR, significantly outpacing the global average growth. Discover how Kerala is becoming India’s leading startup hub.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version