വിലയേറിയ സെലിബ്രിറ്റി ഫോട്ടോഗ്രാഫർ

ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിൽ ടൂത്ത് പേസ്റ്റ് വില്പന നടത്തുന്നതിനായി കടന്നു ചെന്ന ആ മാനേജ്‌മന്റ് പ്രൊഫഷണൽ പൊടുന്നനെ തന്റെ പാഷനു പുറകേ പോകാൻ എടുത്ത തീരുമാനം തെറ്റിയില്ല, ക്യാമറ അദ്ദേഹത്തെ ചതിച്ചില്ല. രാജ്യത്തെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറായി   മാറുകയായിരുന്നു ജോസഫ് രാധിക് (Joseph Radhik).  ആനന്ദ് അംബാനി-രാധിക മെർച്ചന്റ് പ്രീ-വെഡ്ഡിങ് ആഘോഷങ്ങൾ നടക്കുമ്പോൾ അതിന്റെ ദൃശ്യങ്ങൾ പകർത്തിയത്  പ്രശസ്ത ഫോട്ടോഗ്രാഫറായ ജോസഫ് രാധിക് ആണ് . ഒന്നര ലക്ഷം രൂപ വരെയാണ് ഒരു ദിവസത്തെ അദ്ദേഹത്തിന്റെ റേറ്റ്.

ആരാണ് ജോസഫ് രാധിക?
പ്രശസ്തങ്ങളായ സെലിബ്രിറ്റി വിവാഹങ്ങളുടെ ഫോട്ടോഗ്രാഫറായ വ്യക്തിയാണ് ജോസഫ് രാധിക്. അദ്ദേഹത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പലപ്പോഴും തരംഗമായി മാറാറുണ്ട്. കത്രീന കൈഫ്-വിക്കി കൗശൽ, വിരാട് കോഹ്ലി-അനുഷ്ക ശർമ, സിദ്ധാർത്ഥ് മൽഹോത്ര- കിയാര അദ്വാനി, കെ.എൽ.രാഹുൽ-അതിയ ഷെട്ടി തുടങ്ങി നിരവധി പ്രശസ്ത താര വിവാഹങ്ങൾ പകർത്തിയത് ജോസഫ് രാധിക്കിന്റെ ക്യാമറകളാണ്.

തുടക്കത്തിൽ ഒരു ഫോട്ടോഗ്രാഫറാവാൻ ആഗ്രഹിച്ച വ്യക്തിയായിരുന്നില്ല അദ്ദേഹം. ആറ് വർഷം എൻജിനീയറിങ് & മാനേജ്മെന്റ് എന്ന വിഷയമാണ് ജോസഫ് പഠിച്ചത്. പഠന ശേഷം മൂന്നു വർഷക്കാലം കോർപറേറ്റ് ലോകത്ത് ജോലി ചെയ്തു. കോർപറേറ്റ് ഹൗസിൽ ജോലി ചെയ്യുന്നതിനിടെയാണ് അദ്ദേഹം തന്റെ പാഷൻ തിരിച്ചറിയുന്നത്.

സന്തോഷം പകരുന്ന ഒരേ ഒരു കാര്യം ഫോട്ടോഗ്രഫിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തുടർന്ന് വലിയ ശമ്പളമുള്ള കോർപറേറ്റ് ജോലി ഉപേക്ഷിച്ച് തന്റെ പാഷന് പുറകെ പോകാനുള്ള ഉറച്ച തീരുമാനം അദ്ദേഹം കൈക്കൊണ്ടു. ചിത്രങ്ങൾ പകർത്തികൊണ്ടുള്ള  ജോസഫിന്റെ  യാത്ര 2001-ൽ ആരംഭിച്ചു,  2010ൽ ജോലി ഉപേക്ഷിച്ച് വെഡ്ഡിങ് ഫോട്ടോഗ്രഫി മേഖലയിലെ കരിയറിലേക്ക് തിരിഞ്ഞു. ഇന്ന് രാജ്യം കണ്ട സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എന്ന പേരും നേടി.

“എൻ്റെ ഓരോ ചിത്രവും രണ്ട് ഘടകങ്ങൾ ഉൾക്കൊള്ളുന്നു: സൗന്ദര്യവും വികാരവും. ഞാൻ അന്വേഷിക്കുന്ന എല്ലാ ചിത്രങ്ങൾക്കും ഈ രണ്ട് വശങ്ങളും ഉണ്ടായിരിക്കണം, ബാക്കിയുള്ള സാങ്കേതികതകൾ ഓപ്ഷണൽ ആണ്. വികാരം കൊണ്ട്  ക്യാമറയിൽ ഒരു ഭാവം പകർത്തുക എന്നല്ല ഞാൻ ഉദ്ദേശിക്കുന്നത്. എൻ്റെ ചിത്രങ്ങൾ ഉപയോഗിച്ച് എൻ്റെ കാഴ്ചക്കാരുടെ ശ്രദ്ധയുടെ 5 സെക്കൻഡിൽ കൂടുതൽ സ്വന്തമാക്കാമെന്നു ഞാൻ പ്രതീക്ഷിക്കുന്നു”. ഇതാണ് തന്റെ പ്രൊഫെഷനെ കുറിച്ച് ജോസഫ് രാധിക്  വിവരിക്കുന്നത്.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും, നിത അംബാനിയുടെയും മകൻ ആനന്ദ് അംബാനിയും, വിരേൻ മെർച്ചന്റ്-ഷൈല മെർച്ചന്റ് ദമ്പതിമാരുടെ മകൾ രാധിക മെർച്ചന്റും തമ്മിലുള്ള  പ്രീ-വെഡ്ഡിങ് ആഘോഷങ്ങളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.

നിലവിൽ യൂറോപ്പിലെ ഒരു ആഡംബര കപ്പലിലാണ് സെലിബ്രേഷൻസ് നടക്കുന്നത്. ആഡംബരക്കപ്പലിലെ സെലിബ്രേഷൻസുമായി ബന്ധപ്പെട്ട് റിയൽ ടൈം അപ്ഡേറ്റുകൾ ലഭ്യമല്ലെങ്കിലും, ആഘോഷവുമായി ബന്ധപ്പെട്ട ജീവസ്സുറ്റ ചിത്രങ്ങൾ ജോസെഫ് രാധിക്കിലൂടെ പുറം ലോകത്തെത്തുന്നു.

Anand Ambani and Radhika Merchant are celebrating their pre-wedding festivities on a luxurious yacht in Europe, captured by celebrity photographer Joseph Radhik.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version