ഗോദ്‌റെജ് എന്ന് കേട്ടാൽ മനസിലാവാത്ത ഒരു ഇന്ത്യക്കാരൻ പോലും ഉണ്ടാവില്ല. പൂട്ടിലും താക്കോലിലും തുടങ്ങി സൗന്ദര്യ വർദ്ധക വസ്തുക്കളും എന്തിനേറെ ബഹിരാകാശ പേടകമായ ചന്ദ്രയാനിൽ വരെ എത്തി നിൽക്കുകയാണ് ഗോദ്‌റേജിന്റെ മഹിമ. ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ലിസ്റ്റ് എടുത്തുനോക്കിയാൽ അവിടെയും മുൻപന്തിയിൽ ഗോദ്‌റെജ് കുടുംബം ഉണ്ടാവും. അത്തരത്തിൽ ഇന്ത്യൻ ശതകോടീശ്വരനും ഗോദ്‌റെജ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനുമായ നാദിർ ഗോദ്‌റെജ് അടുത്തിടെ മുംബൈയിലെ സൗത്ത് മുംബൈ പ്രദേശത്ത് ശ്രദ്ധേയമായ റിയൽ എസ്റ്റേറ്റ് നിക്ഷേപം നടത്തിയിരിക്കുകയാണ്.
ജെഎസ്‌ഡബ്ലിയു ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ ആർ ഹൗസ് റിയാലിറ്റി പ്രൈവറ്റ് ലിമിറ്റഡിൽ ആണ് നാദിർ ഈ നിക്ഷേപം നടത്തിയിരിക്കുന്നത്. നാദിർ ഗോദ്‌റെജ് തൻ്റെ കുടുംബത്തോടൊപ്പം താമസിക്കുവാൻ വേണ്ടി കടലിന് അഭിമുഖമായുള്ള മൂന്ന് ആഡംബര അപ്പാർട്ട്‌മെൻ്റുകൾ ആണ് ഇത്തരത്തിൽ വാങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നത്. 180 കോടി രൂപയുടെ ബിസിനസ് ആയിരുന്നു ഇത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയിലെ ഏറ്റവും സമ്പന്നരിൽ സൗത്ത് മുംബൈയുടെ ആകർഷണമായി മാറുകയാണ് നാദിർ.
മലബാർ ഹില്ലിലെ റിഡ്ജ് റോഡിലുള്ള രൂപാറെൽ ഹൗസിൻ്റെ ആറ്, ഏഴ്, എട്ട് നിലകളിലായി സ്ഥിതി ചെയ്യുന്ന ഈ അപ്പാർട്ട്‌മെൻ്റുകൾ ഏകദേശം 59.95 കോടി രൂപയ്ക്കാണ് നാദിർ ഏറ്റെടുത്തത്. ഒരു വസ്തുവിന് മാത്രം 3.5 കോടി രൂപ സ്റ്റാമ്പ് ഡ്യൂട്ടിയായും നാദിർ അടച്ചു. മൂന്ന് വീടിനും കൂടി ഏകദേശം പത്തുകോടിക്ക് മുകളിൽ സ്റ്റാമ്പ് ഡ്യൂട്ടി ആയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ഒരു ചതുരശ്ര അടിക്ക് 1.3 ലക്ഷം രൂപ എന്ന നിലയിൽ അന്തിമമാക്കിയ ഈ കരാർ 2024 ജൂൺ 12-ന് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഓരോ അപ്പാർട്ട്മെന്റും 4,610 ചതുരശ്ര അടിയാണ്. മൂന്ന് യൂണിറ്റുകൾക്കായി ആകെ 13,836 ചതുരശ്ര അടി വിസ്തീർണ്ണമുണ്ട്.
ഗോദ്‌റെജ് ഇൻഡസ്ട്രീസിലെയും ഗോദ്‌റെജ് അഗ്രോവെറ്റിലെയും സാരഥി ആയ നാദിറിനെ കുറിച്ച് ഫോർബ്‌സ് പറയുന്ന അദ്ദേഹത്തിൻ്റെ ആസ്തി ഏകദേശം 3.9 ബില്യൺ ഡോളർ (32,528 കോടി രൂപ) ആണ്. നാദിർ ഈ അപ്പാർട്ടുമെന്റുകൾ സ്വന്തമാക്കിയതോടെ ദക്ഷിണ മുംബൈയിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ അടുത്തിടെ വൻതോതിൽ നിക്ഷേപം നടത്തിയ പ്രമുഖ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ പട്ടികയിലേക്ക് നാദിർ ഗോദ്‌റെജിൻ്റെ പേരും ചേർക്കപ്പെട്ടു കഴിഞ്ഞു.
ഈ വർഷമാദ്യം, മാവ്‌ജിഭായ് പട്ടേൽ, രേഖ ജുൻജുൻവാല തുടങ്ങിയ വ്യക്തികളും റിയൽ എസ്റ്റേറ്റ് ബിസിനസിൽ കാര്യമായ നിക്ഷേപം നടത്തിയിരുന്നു. ആഡംബര പാർപ്പിടങ്ങൾ വാങ്ങുന്നത് ഒരു സ്ഥിര നിക്ഷേപം എന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും ധനികരായ പല വ്യക്തികളേയും ഇത്തരത്തിൽ ആഡംബര പാർപ്പിടങ്ങൾ എന്ന നിക്ഷേപത്തിലേക്ക് ഇറങ്ങി കഴിഞ്ഞിരിക്കുകയാണ്.
Indian billionaire Nadir Godrej makes a significant foray into Mumbai’s elite real estate market with a Rs 180 crore acquisition of three luxury sea-facing apartments in Malabar Hill. Learn more about this high-profile transaction.