88 കോടി രൂപയുടെ മൂലധന നിക്ഷേപം സമാഹരിച്ച് മലയാളി ഡോക്ടറുടെ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെൽത്ത് ടെക്ക് സ്റ്റാർട്ടപ്പ് കമ്പനി ക്‌ളൗഡ്‌ ഫിസിഷ്യൻ.നെറ്റ്. പീക്ക് എക്സ് വി പാർട്‌ണേഴ്‌സിന്റെ നേതൃത്വത്തിലുള്ള നിക്ഷേപക സ്ഥാപനങ്ങളാണ് ഹെൽത്ത് ടെക്ക് സ്റ്റാർട്ടപ്പിൽ നിക്ഷേപം നടത്തിയിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ഡോ. ദിലീപ് രാമൻ ആണ് ഇതിന്റെ സ്ഥാപകൻ. ഹെല്‍ത്ത്-ടെക് സ്റ്റാർട്ടപ്പായ ക്ലൗഡ്ഫിസിഷ്യൻ 88 കോടി രൂപയുടെ മൂലധന ഫണ്ടിങ് ആണ് ഇപ്പോൾ നേടിയിരിക്കുന്നത്.



 ആശുപത്രികള്‍ക്ക് സ്മാർട്ട് ഐസിയു സാങ്കേതികവിദ്യയും സേവനവും ഒരുക്കുകയാണ് ക്ലൗഡ്ഫിസിഷ്യൻ ചെയ്യുന്നത്. അതുവഴി രോഗികള്‍ക്ക് മെച്ചപ്പെട്ട ഐസിയു സേവനമെത്തിക്കാൻ കഴിയുന്നു. രാജ്യത്ത് മൂന്നര ലക്ഷത്തോളം ഐസിയു കിടക്കകള്‍ക്ക് മൊത്തമായി അയ്യായിരത്തോളം  സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ മാത്രമാണുള്ളത് എന്ന അവസ്ഥക്ക് പരിഹാരം കാണുകയായിരുന്നു ക്ലൗഡ്ഫിസിഷ്യന്റെ സംരംഭക ലക്ഷ്യം.

അൻപതോളം ഇന്റെൻസീവ് കെയർ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരും 80 സ്പെഷ്യലിസ്റ്റ് നഴ്‌സുമാരുമാണ് ക്ലൗഡ്ഫിസിഷ്യനുള്ളത്. നിലവിൽ  എഐ  ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളുടെ സഹായത്തോടെ രാജ്യത്തെ 100 നഗരങ്ങളിലായി 230 ആശുപത്രികളിലെ 2,400 ഐസിയു കിടക്കകളില്‍ cloudphysician.net തീവ്രപരിചരണ പിന്തുണ നൽകുന്നുണ്ട്.  ആശുപത്രികളിലെ ഐസിയുകളിലുള്ള ഡ്യൂട്ടി ഡോക്ടർമാർക്ക് സഹായവും പിന്തുണയും നല്‍കുന്നു.

 ഡോ ദിലീപ് തൃശ്ശൂർ ഗവ. മെഡിക്കല്‍ കോളേജില്‍നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ശേഷം യുഎസില്‍നിന്ന് ക്രിട്ടിക്കല്‍ കെയറില്‍ എംഡി കരസ്ഥമാക്കിയിട്ടുണ്ട്. യുഎസില്‍ ഒരുമിച്ച്‌ ജോലി ചെയ്ത ഇന്ത്യക്കാരനായ ഡോക്ടർ ദ്രുവ് ജോഷിയുമായി ചേർന്നാണ്  2017-ല്‍ ക്ലൗഡ്ഫിസിഷ്യന് തുടക്കമിട്ടത്. ഫണ്ടിംഗ് തുക ഉപയോഗിച്ച്‌ ഇന്ത്യയിലും യുഎസ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലുമായി പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ക്ലൗഡ്ഫിസിഷ്യൻ കോ ഫൗണ്ടറായ ഡോ ദിലീപ് രാമൻ പറഞ്ഞു.

CloudPhysician.net, a Bengaluru-based health tech startup, secures Rs 88 crore in capital investment led by Peak XV Partners for expanding smart ICU technology services across India and internationally. Founded by Dr. Dilip Raman, the startup aims to address critical care gaps in hospitals using AI-driven solutions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version