ബി.എസ്.എൻ.എൽ സേവനം കേരളത്തിൽ പൂർണമായും 4ജി, 5ജി നിലവാരത്തിലേക്ക് മാസങ്ങൾക്കകം ഉയരും. മൂന്നു മാസത്തിനകം കേരളത്തിൽ ബിഎസ്എൻഎൽ 4G സർവീസ് എല്ലാ ജില്ലകളിലും ആരംഭിക്കുമെന്നാണ് അധികൃതരുടെ ഉറപ്പ്. ടാറ്റാ കൺസൾട്ടൻസി സർവീസസാണ് ഇതിനായുള്ള സോഫ്റ്റ് വെയർ തദ്ദേശീയമായി വികസിപ്പിച്ചത്. മൂന്നു മാസത്തിനകം 4ജി സർവീസ് എല്ലാ ജില്ലകളിലും ആരംഭിക്കാനാണ് നീക്കം. മലപ്പുറം, തൃശൂർ, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 450 ടവറുകളിൽ മാത്രമാണ് ഇപ്പോൾ 4ജി സർവീസ്.
സംസ്ഥാനത്തെ ബി.എസ്.എൻ.എല്ലിന്റെ 11,200 ടവറുകളിൽ 550ൽ പുതുതായി 4ജി സംവിധാനങ്ങൾ ഘടിപ്പിച്ചുകഴിഞ്ഞു. 7900 ടവറുകൾ പൂർത്തിയായാലുടൻ സർവീസ് ആരംഭിക്കും. 800 പുതിയ ടവറുകളാണ് 4G ക്കു വേണ്ടി സ്ഥാപിച്ചത്.4ജിയെ 5ജിയാക്കാൻ ടവറുകളിലെയും ഡാറ്റാസെന്ററുകളിലെയും സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷൻ മതിയാകും. അടുത്ത വർഷം തുടക്കത്തിൽ 5ജി സർവീസും ബി.എസ്.എൻ.എൽ ആരംഭിക്കും.
പൂർണമായും ഇന്ത്യൻ നിർമ്മിതമാണ് ബി.എസ്.എൻ.എൽ 4ജി, 5ജി സംവിധാനം. ടാറ്റാ കൺസൾട്ടൻസി സർവീസസാണ് (ടി.സി.എസ്) സോഫ്റ്റ്‌വെയർ വികസിപ്പിച്ചത്. സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സും ഇതിനായി സഹകരിച്ചു. നിലവിൽ സാംസംഗ് , നോക്കിയ, എറിക്സൺ, ഹുവാവേ, ചൈനയിലെ ഇസഡ്.ടി.ഇ എന്നീ കമ്പനികൾക്ക് മാത്രമേ 4ജി, 5ജി ടെക്നോളജി സ്വന്തമായുള്ളൂ . ഈ മേഖലയിലേക്കാണ് TCS സോഫ്റ്റ് വെയർ നിർമിച്ചു രംഗപ്രവേശം നടത്തിയത്. ഉപഭോക്താക്കളുടെ എണ്ണത്തിൽ കേരളത്തിൽ മൂന്നാം സ്ഥാനത്താണ് ഇപ്പോൾ ബി.എസ്.എൻ.എൽ. 4ജി വന്നാൽ മികച്ച സർവീസുമായി മുന്നേറാൻ കഴിയുമെന്നാണ് പ്രതീക്ഷ.
BSNL will upgrade its services to 4G and 5G standards in Kerala within months. The indigenously developed software by Tata Consultancy Services (TCS) will enable 4G service across all districts within three months, with 5G services starting early next year.