റം പ്രേമികളുടെ ഡിമാൻഡ് ഇരട്ടിച്ചതോടെ ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു.  പ്രതിദിനം 15000 കേയ്‌സ് മദ്യം ഉത്പാദിപ്പിക്കുകയാണ് ലക്‌ഷ്യം. നിലവിൽ 8000 കേയ്‌സാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. അടുത്ത ആഴ്ച മുതൽ ഉല്‍പ്പാദന ലൈനുകളുടെ എണ്ണം നാലില്‍നിന്ന് ആറാക്കി ഉയർത്തും. ഉല്‍പ്പാദന ലൈനുകളുടെ എണ്ണം ഉയർത്തുന്നതോടെ പ്രതിദിനം 12,000 കേയ്‌സ് മദ്യം ഉത്പാദിപ്പിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

ജവാന്‍ റമ്മിന്റെ ഉത്പാദകരായ ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സ്, മദ്യം നിര്‍മ്മിക്കുന്നതിനുള്ള എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ സംഭരണം 20 ലക്ഷം ലിറ്ററില്‍ നിന്ന് 35 ലക്ഷം ലിറ്ററാക്കി ഉയര്‍ത്താന്‍ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.  അനുമതി ലഭിച്ചാൽ പ്രതിദിനം 15,000 കെയ്‌സ് മദ്യം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. വിപണിയിലെ മറ്റു മദ്യ കമ്പനികളുടെ കുത്തക തകർക്കാൻ കൂടുതൽ ജവാൻ വിപണിയിലെത്തുന്നതോടെ സാധിക്കുമെന്നാണ് ബെവ്കോയുടെ പ്രതീക്ഷ.

  ജവാൻ മദ്യം അര ലിറ്ററിൽ വിപണിയിലെത്തിക്കാനുള്ള പദ്ധതിയുമുണ്ട്. നിലവില്‍ ഒരു ലിറ്റര്‍ മാത്രമാണ് വിപണിയില്‍ ലഭ്യമായിട്ടുള്ളൂ. ഒപ്പം പ്രീമിയവും പുറത്തിറക്കാനുള്ള ആലോചനയുണ്ട്. ഒരു മാസം 1.5 ലക്ഷം കെയ്‌സ് ജവാന്‍ റമ്മാണ് സംസ്ഥാനത്ത് വിറ്റു പോകുന്നത്.  അര ലിറ്ററിൽ ലഭ്യമാകുന്നതോടെ കൂടുതൽ ജനപ്രിയമാകാനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ ബജറ്റ് പ്രഖ്യാപനം നടപ്പാക്കിയതോടെ സംസ്ഥാനത്ത് എല്ലാ മദ്യങ്ങൾക്കും വില വർദ്ധിച്ചിരുന്നു. മുൻപ് 610 രൂപയ്ക്ക് ലഭിച്ച ജവാൻ റം ഒരു ലിറ്റർ ബോട്ടിലിന് 640 രൂപയായി.

Discover how the state government is ramping up production of Jawan Rum to meet rising demand, aiming to produce 15,000 cases daily and expand its market presence with new packaging and premium options.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version